സരിത എസ് നായരെ കാണാനില്ലെന്ന് പോലീസ് കോടതിയില്‍ ; പ്രസ്താവന കാറ്റാടി തട്ടിപ്പ് കേസില്‍

Wed,Sep 12,2018


തിരുവനന്തപുരം: സോളാര്‍ വിവാദ നായിക സരിത എസ് നായരെ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ലെന്ന് പോലീസ്.
കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ പ്രതിയായ സരിത എസ്. നായരെ കാണാനില്ലെന്ന് വലിയതുറ പൊലീസാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
കേസില്‍ സരിതയ്‌ക്കെതിരെ നേരത്തെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വാറന്റ് നടപ്പാക്കാന്‍ പ്രതിയായ സരിതയെ കാണാനില്ലെന്നായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. മുന്‍പ് പലതവണ കേസ് പരിഗണിച്ചപ്പോഴും ഒന്നാം പ്രതി സരിത ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് സരിത എവിടെയെന്ന് അന്വേഷിക്കാന്‍ കോടതി വലിയതുറ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സരിതയെ കാണാനില്ലെന്ന വിചിത്ര റിപ്പോര്‍ട്ട് പൊലീസ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമര്‍പ്പിച്ചത്.
കാട്ടാക്കട സ്വദേശി അശോക് കുമാര്‍ നടത്തിവന്ന ലെംസ് പവര്‍ ആന്‍ഡ് കണക്ട് എന്ന സ്ഥാപനത്തിന് കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ മൊത്തം വിതരണാവകാശം വാഗ്ദാനം ചെയ്ത് നാലര ലക്ഷംരൂപ തട്ടിച്ചുവെന്നാണ് കേസ്. സരിത എസ്. നായര്‍, ബിജു രാധാകൃഷ്ണന്‍, ഇന്ദിരാദേവി, ഷൈജു സുരേന്ദ്രന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രതികളുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ രജിസ്‌ട്രേഷന്‍ തുകയായി അത്രയും രൂപ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ പരാതിക്കാരന്‍ നിക്ഷേപിച്ചു. എന്നാല്‍ പിന്നീട് അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ കമ്പനി ഇല്ലെന്ന് മനസ്സിലായതോടെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. 2009ലാണ് സംഭവം. 2010ല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

Other News

  • ആവേശം കത്തിക്കയറി സ്ഥാനാർത്ഥികളും പ്രവർത്തകരും; പരസ്യ പ്രചാരണത്തിന് ഞായറാഴ്ച കൊടിയിറക്കം; വോട്ടെടുപ്പ് ചൊവ്വാഴ്ച
  • യു.ഡി.എഫിന് പിന്തുണ: സി.ആർ നീലകണ്ഠനെ ആം ആദ്മി പുറത്താക്കി
  • ശശി തരൂരിന് ആശ്വസിക്കാം; തിരുവനന്തപുരത്ത് എന്‍എസ്.എസ് തരൂരിനെ തുണയ്ക്കും
  • പ്രിയങ്കയുടെ വയനാട് സന്ദര്‍ശനം ശനിയാഴ്ച
  • അമ്മയുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ മൂന്നുവയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
  • അമ്മയുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ മൂന്നുവയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
  • മൂന്നുവയസുകാരനെ മര്‍ദ്ദിച്ച് മൃതപ്രായമാക്കിയ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
  • നാടിനെക്കുറിച്ച് മോഡി പ്രചരിപ്പിക്കുന്നത് തെറ്റായചരിത്രം; ജീവിതകാലം മുഴുവന്‍ വയനാടിനൊപ്പം ഉണ്ടാകും: രാഹുല്‍
  • കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ സ്ത്രീവിരുദ്ധ പ്രചാരണ വീഡിയോ; വനിത കമ്മീഷന്‍ കേസ് എടുത്തു
  • ചായ ചൂടാക്കി നല്‍കാത്ത ദേഷ്യത്തില്‍ മകന്‍ അമ്മയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു
  • രാഹുലിന്റെ രണ്ടുദിന പ്രചാരണം തുടങ്ങി; കേരളം മാതൃകാപരമായ സമൂഹം; സ്ഥാനാര്‍ത്ഥിത്വം ആദരം; പ്രസംഗത്തില്‍ ഇടതുപക്ഷത്തെ തൊട്ടില്ല
  • Write A Comment

     
    Reload Image
    Add code here