ബിഷപ് ഫ്രാങ്കോ മുളക്കലിനോട് സെപ്റ്റംബര്‍ 19 ന് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു

Wed,Sep 12,2018


കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന കേസില്‍ ആരോപണ വിധേയനായ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനോട് സെപ്റ്റംബര്‍ 19 ന് അന്വേഷണ സംഘത്തിന്റെ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ബിഷപ്പിനെതിരേ നടപടി വേണമെന്ന മുറവളി ശക്തി പ്രാപിക്കുകയും, കൊച്ചിയില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധ സമരം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കേരള പോലീസിന്റെ നടപടി ഉണ്ടായിരിക്കുന്നത്. കേസിന്റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിനു ശേഷം ഐജി വിജയ് സാഖറെ ആണ് ബിഷപ്പിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട കാര്യം വെളിപ്പെടുത്തിയത്.
പരാതിക്കാരിയുടെയും, ആരോപണ വിധേയന്റെയും, സക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും, ഇവ പരിഹരിക്കുന്നതിനുള്ള പോംവഴികള്‍ കണ്ടെത്തിയതായും ഐജി പറഞ്ഞു. ഏറ്റുമാനൂരില്‍ ഹൈടെക് സംവിധാനമുള്ള കേന്ദ്രത്തില്‍ വച്ചാവും ബിഷപ്പിനെ ചോദ്യം ചെയ്യുകയെന്ന് സൂചനയുണ്ട്.
അന്വേഷണം മന്ദഗതിയാലാണ് നീങ്ങുന്നതെന്ന ആരോപണം ഐജി തള്ളിക്കളഞ്ഞു. അന്വേഷണം ഓരോ ദിവസവും പുരോഗമിച്ചു വരികയാണ്. ഇതുവരെയുള്ള അന്വേഷണ പുരോഗതിയെപ്പറ്റി വ്യാഴാഴ്ച കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസിനാസ്പദമായ സംഭവം നടന്നിട്ട് കാലമേറെയായതു കൊണ്ട് ശാസ്ത്രീയ - സാങ്കേതിക തെളിവുകള്‍ കണ്ടെത്താന്‍ ഈ കേസില്‍ ബുദ്ധിമുട്ടുണ്ട്. വായ് മൊഴിയായുള്ള കാര്യങ്ങള്‍ ആസ്പദമാക്കിയാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചു പോയില്ലെങ്കില്‍ ശക്തമായ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും. ഈ പ്രതിസന്ധി പരിഹരിക്കാനാണ് ഇപ്പോള്‍ പരിശ്രമിക്കുന്നതെന്ന് ഐജി പറഞ്ഞു. അന്വേഷണ സംഘം ഓഗസ്റ്റില്‍ ജലന്തറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു.

Other News

 • ആവേശം കത്തിക്കയറി സ്ഥാനാർത്ഥികളും പ്രവർത്തകരും; പരസ്യ പ്രചാരണത്തിന് ഞായറാഴ്ച കൊടിയിറക്കം; വോട്ടെടുപ്പ് ചൊവ്വാഴ്ച
 • യു.ഡി.എഫിന് പിന്തുണ: സി.ആർ നീലകണ്ഠനെ ആം ആദ്മി പുറത്താക്കി
 • ശശി തരൂരിന് ആശ്വസിക്കാം; തിരുവനന്തപുരത്ത് എന്‍എസ്.എസ് തരൂരിനെ തുണയ്ക്കും
 • പ്രിയങ്കയുടെ വയനാട് സന്ദര്‍ശനം ശനിയാഴ്ച
 • അമ്മയുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ മൂന്നുവയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
 • അമ്മയുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ മൂന്നുവയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
 • മൂന്നുവയസുകാരനെ മര്‍ദ്ദിച്ച് മൃതപ്രായമാക്കിയ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
 • നാടിനെക്കുറിച്ച് മോഡി പ്രചരിപ്പിക്കുന്നത് തെറ്റായചരിത്രം; ജീവിതകാലം മുഴുവന്‍ വയനാടിനൊപ്പം ഉണ്ടാകും: രാഹുല്‍
 • കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ സ്ത്രീവിരുദ്ധ പ്രചാരണ വീഡിയോ; വനിത കമ്മീഷന്‍ കേസ് എടുത്തു
 • ചായ ചൂടാക്കി നല്‍കാത്ത ദേഷ്യത്തില്‍ മകന്‍ അമ്മയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു
 • രാഹുലിന്റെ രണ്ടുദിന പ്രചാരണം തുടങ്ങി; കേരളം മാതൃകാപരമായ സമൂഹം; സ്ഥാനാര്‍ത്ഥിത്വം ആദരം; പ്രസംഗത്തില്‍ ഇടതുപക്ഷത്തെ തൊട്ടില്ല
 • Write A Comment

   
  Reload Image
  Add code here