ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുദ്ധ്യം മൂലം: പോലീസ് ഹൈക്കോടതിയില്‍

Thu,Sep 13,2018


കൊച്ചി : കന്യാസ്ത്രീ പീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ കാരണമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ആഗസ്റ്റ് 13നാണ് ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തി ഫ്രാങ്കോയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. അതിനുശേഷമുള്ള മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 27 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
പരാതിക്കാരിയുടേയും ബിഷപ്പിന്റെയും സാക്ഷികളുടേയും മൊഴികളില്‍ വൈരുധ്യമുണ്ട്. അത് പരിഹരിക്കണം. അതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ കേസായതിനാല്‍ തന്നെ തെളിവുകള്‍ ശേഖരിക്കുന്നത് കരുതലോടെയാണ്.
ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. നേരത്തെ ഒരു തവണ ഒമ്പത് മണിക്കൂറോളം ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ഈ മാസം 19ന് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിന് ശേഷമെ മറ്റു കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ. ബിഷപ്പിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീകള്‍ക്ക് നാല് തലത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോണ്‍വെന്റിലേക്ക് വരുന്ന ഫോണ്‍കോളുകള്‍ പോലും പരിശോധിക്കുന്നുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
കേസിലെ അന്വേഷണം നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു. കഴിഞ്ഞ ഒരു മാസം എന്ത് നടപടികളാണ് എടുത്തിട്ടുള്ളത്. കന്യാസ്ത്രീകള്‍ക്ക് സുരക്ഷ നല്‍കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Other News

 • ആവേശം കത്തിക്കയറി സ്ഥാനാർത്ഥികളും പ്രവർത്തകരും; പരസ്യ പ്രചാരണത്തിന് ഞായറാഴ്ച കൊടിയിറക്കം; വോട്ടെടുപ്പ് ചൊവ്വാഴ്ച
 • യു.ഡി.എഫിന് പിന്തുണ: സി.ആർ നീലകണ്ഠനെ ആം ആദ്മി പുറത്താക്കി
 • ശശി തരൂരിന് ആശ്വസിക്കാം; തിരുവനന്തപുരത്ത് എന്‍എസ്.എസ് തരൂരിനെ തുണയ്ക്കും
 • പ്രിയങ്കയുടെ വയനാട് സന്ദര്‍ശനം ശനിയാഴ്ച
 • അമ്മയുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ മൂന്നുവയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
 • അമ്മയുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ മൂന്നുവയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
 • മൂന്നുവയസുകാരനെ മര്‍ദ്ദിച്ച് മൃതപ്രായമാക്കിയ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
 • നാടിനെക്കുറിച്ച് മോഡി പ്രചരിപ്പിക്കുന്നത് തെറ്റായചരിത്രം; ജീവിതകാലം മുഴുവന്‍ വയനാടിനൊപ്പം ഉണ്ടാകും: രാഹുല്‍
 • കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ സ്ത്രീവിരുദ്ധ പ്രചാരണ വീഡിയോ; വനിത കമ്മീഷന്‍ കേസ് എടുത്തു
 • ചായ ചൂടാക്കി നല്‍കാത്ത ദേഷ്യത്തില്‍ മകന്‍ അമ്മയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു
 • രാഹുലിന്റെ രണ്ടുദിന പ്രചാരണം തുടങ്ങി; കേരളം മാതൃകാപരമായ സമൂഹം; സ്ഥാനാര്‍ത്ഥിത്വം ആദരം; പ്രസംഗത്തില്‍ ഇടതുപക്ഷത്തെ തൊട്ടില്ല
 • Write A Comment

   
  Reload Image
  Add code here