ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് പ്രവാസി മലയാളി പോലീസിനെ സമീപിച്ചു

Thu,Sep 13,2018


കോഴിക്കോട്: ടി.പി.വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് പ്രവാസി മലയാളി പൊലീസില്‍ പരാതി നല്‍കി.
ബഹ്‌റിനില്‍ ജോലിചെയ്യുന്ന വടകര സ്വദേശിയാണ് കിര്‍മ്മാണിക്കെതിരെ പരാതിയുമായി വടകര ഡിവൈ.എസ്.പിക്കു മുന്നിലെത്തിയത്.
ബുധനാഴ്ചയായിരുന്നു കിര്‍മാണി മനോജിന്റെ വിവാഹം. ഭാര്യ മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതാണെന്നും തന്റെ രണ്ടുമക്കളെയും അന്ന് അവര്‍ കൂട്ടിക്കൊണ്ടു പോയതായും പരാതിയില്‍ പറയുന്നു. തങ്ങളുടെ വിവാഹബന്ധം നിയമപരമായി വേര്‍പെടുത്താതെയാണ് കിര്‍മ്മാണിയുമായുള്ള വിവാഹമെന്നും ഇയാള്‍ ആരോപിക്കുന്നു.
മറ്റൊരാളെ വിവാഹം ചെയ്ത ഭാര്യയില്‍ നിന്നും നിയമപരമായ വിവാഹമോചനം വേണമെന്നും തന്റെ കുട്ടികളെ വിട്ടുകിട്ടണമെന്നും ഇയാള്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ഭാര്യയ്ക്കൊപ്പം എട്ടും അഞ്ചും വയസുള്ള മക്കളുണ്ട്. അവരെ തനിക്കു വിട്ടു നല്‍കണമെന്നും ഇയാള്‍ വടകര പലീസിനു നല്‍കിയ മൊഴിയില്‍ ആവശ്യപ്പെട്ടു.
ടി.പി കൊലക്കേസിലെ പ്രിയായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളില്‍ ഇറങ്ങിയാണ് വിവാഹം കഴിച്ചത്. മാഹി പന്തലയ്ക്കല്‍ സ്വദേശിയാണ് മനോജ് കുമാര്‍ എന്ന കിര്‍മ്മാണി.
പുതുച്ചേരി സിന്ധാന്തന്‍ കോവിലായിരുന്നു കിമ്മാണിയുടെ വിവാഹം. വിവാദം ഭയന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി അടുത്ത ബന്ധുക്കള്‍ മാത്രമാണ് കല്ല്യാണത്തില്‍ പങ്കെടുത്തിരുന്നത്.
അടുത്തിടെ കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് തലശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ പങ്കെടുത്തിരുന്നു. ഇതു വന്‍വിവാദമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് കിര്‍മ്മാണ് വിവാഹം പുതുച്ചേരിയിലേക്ക് മാറ്റിയതെന്നാണ് വിവരം. എതായാലും വിദേശ മലയാളിയുടെ പരാതി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.

Other News

 • ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ ആരംഭിച്ചു
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 27 ന് മന്ത്രിസഭായോഗം
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
 • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
 • മറ്റുപാര്‍ട്ടികളിലെ മുന്‍നിര നേതാക്കള്‍ ബിജെപിയിലേക്ക്‌വരുമെന്ന് പി.എസ് ശ്രീധരന്‍പിള്ള
 • ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് കന്യാസ്ത്രീകള്‍
 • ബാര്‍ കോഴ : മാണിക്ക് കോടതിയില്‍ തിരിച്ചടി; കുറ്റവിമുക്തനമാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി
 • കന്യാസ്ത്രീകളുടെ സമരത്തിനിടയില്‍ ബിഷപ്പിന്റെ ആളുകള്‍ നുഴഞ്ഞുകയറിയെന്ന് കന്യാസ്ത്രീയുടെ സഹോദരി
 • നിര്‍ബന്ധിത ശമ്പള പിരിവ് സര്‍ക്കാര്‍ നയമല്ല; താല്‍പര്യമില്ലാത്തവര്‍ എഴുതി നല്‍കിയാല്‍ മതി: ധനമന്ത്രി
 • Write A Comment

   
  Reload Image
  Add code here