വിവാദമായ ബ്രൂവറി ഡിസ്റ്റിലറിക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കി

Mon,Oct 08,2018


തിരുവനന്തപുരം : വിവാദമായ ബ്രൂവറി ഡിസ്റ്റിലറിക്ക് നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
അനുമതി നല്‍കുന്നത് കൂടുതല്‍ പരിശോധനക്ക് ശേഷമാകുമെന്നും തീരുമാനം ഇപ്പോള്‍ റദ്ദാക്കുന്നത് വിവാദം ഒഴിവാക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ അപേക്ഷകള്‍ പരിഗണിച്ച് പുതിയ യൂണിറ്റുകള്‍ അനുവദിക്കും. ഇതിനായി പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. എന്നാല്‍ നടപടികളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയ വിഷയത്തില്‍ മുഴുവന്‍ വസ്തുതകളും പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു.
ഡിസ്റ്റിലറികള്‍ വേണ്ടെന്ന 1999ലെ ഉത്തരവിനുശേഷം ഒരു സര്‍ക്കാരും ചെയ്യാത്ത നടപടി സ്വീകരിക്കുമ്പോള്‍ ആവശ്യമായ ആലോചനകള്‍ ഉണ്ടായില്ലെന്നാണു വിമര്‍ശനം ഉയര്‍ന്നത്.
പുതിയ മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റിലറിയുമാണ് അനുവദിച്ചിരുന്നത്.
വിഷയം ചര്‍ച്ച ചെയ്യാതിരുന്നതിനാല്‍ സിപിഐയും അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തിയിരുന്നു. ബ്രൂവറി വിഷയം സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി പ്രതിപക്ഷവും ഉയര്‍ത്തിക്കൊണ്ടുവന്നു.
ഇതോടെയാണു നടപടികളില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ചത്.

Other News

 • തുടര്‍ച്ചയായി മൂന്ന് മാസത്തോളം റേഷന്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കാത്തവരെ റേഷന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം
 • ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം ലഭിച്ചു
 • ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍
 • ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാംപ്രതി പിവി ഹംസയെ കോടതി വെറുതെവിട്ടു
 • വ്രതമെടുത്ത് ശബരിമലയില്‍ പോകുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവതിക്ക് നേരെ ഭീഷണി
 • ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ തടയില്ല: അയ്യപ്പ സേവാ സംഘം
 • ശബരിമല പ്രശ്‌നത്തില്‍ ചിലര്‍ രണ്ടാം വിമോചന സമരത്തിനു കോപ്പു കൂട്ടുന്നുവെന്ന് കോടിയേരി
 • # മി ടൂ പരാതി: മുകേഷിനുമാത്രമായി പ്രത്യേക നിയമം ഇല്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
 • ശബരിമല പ്രശ്‌നം: സമവായ നീക്കവുമായി വീണ്ടും സര്‍ക്കാര്‍; ചര്‍ച്ചയ്ക്ക് കളമൊരുക്കി ദേവസ്വം ബോര്‍ഡ്
 • ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് തൃപ്തി ദേശായി
 • 'എന്‍.എസ്.എസ് വാദം അയ്യപ്പനെ അപമാനിക്കുന്നത്'; പുനഃപരിശോധന ഹര്‍ജിക്കെതിരെ ഹര്‍ജി
 • Write A Comment

   
  Reload Image
  Add code here