നാടിന്റെ ഒത്തൊരുമ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം; ശബരിമല സ്ത്രീ പ്രവേശനം കോടതിയില്‍ എത്തിച്ചത് സര്‍ക്കാരല്ല: മുഖ്യമന്ത്രി

Mon,Oct 08,2018


തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കുശേഷം ചിലര്‍ നടത്തുന്നത് നാടിന്റെ ഒത്തൊരുമ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമാണെ ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മതേതര മനസാണ് കേരളത്തിന്റെ പ്രത്യേകത. കേരളം മുന്നേറിയത് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനം കോടതിയില്‍ എത്തിച്ചത് സര്‍ക്കാരല്ല. ഒരു കത്ത് പരിഗണിച്ചാണ് ഹൈക്കോടതി ഹര്‍ജി സ്വീകരിച്ചത്. സ്ത്രീകള്‍ക്ക് എതിരെയുള്ള വിവേചനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ എതിരാണ്. ശബരിമല വിധിയില്‍ കേരളത്തിന്റെ ചരിത്രം കൂടി വിലയിരുത്തണം. വിശ്വാസികളുമായി ഏറ്റുമുട്ടല്‍ സര്‍ക്കാര്‍ നയമല്ല. എന്നാല്‍ രാഷ്ട്രീയ പ്രേരിതമായി സംഘര്‍ങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് മുന്നില്‍ ഒരു കാരണവശാലും കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആചാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ധാരണയുള്ളവരുമായി ആലോചിച്ച ശേഷം മാത്രം തീരുമാനം മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കോടതി വിധി പ്രകാരം പ്രവര്‍ത്തിക്കും എന്ന് സത്യവാങ്മൂലം നല്‍കിയിരുന്നു. ആ സാഹചര്യത്തില്‍ പുനപരിശോധന ഹര്‍ജി എങ്ങനെ നല്‍കും. അതിനാല്‍ റിവ്യു ഹര്‍ജി നല്‍കില്ല. ആരെങ്കിലും റിവ്യു ഹര്‍ജിയുമായി പോയാല്‍ അത് സര്‍ക്കാരിന് അറിയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒറ്റക്കെട്ടായി നില്‍ക്കുന്ന സംസ്ഥാനത്തെ പ്രളയാനന്തരഘട്ടത്തില്‍ കണ്ടതാണ്. ഈ ഐക്യം തകര്‍ക്കാനുള്ള നിലപാട് ബോധപൂര്‍വം സൃഷ്ടിക്കുന്നോ എന്ന് സംശയം ഉണ്ട്. നവോത്ഥാന പ്രസ്ഥാനം ആണ് ദുരാചാരങ്ങള്‍ മാറ്റിയത്. അതിന്റെ ശരിയായ തുടര്‍ച്ചയുമുണ്ടായി. ആചാരപരമായ കാര്യങ്ങളില്‍ ദേശീയ പ്രസ്ഥാനം ഇടപെട്ടിരുന്നു. വൈക്കം സത്യാഗ്രഹം രാജ്യത്തിനു തന്നെ മാതൃകയായിരുന്നു. ആചാരത്തിനെതിരേയുള്ള സമരത്തിലൂടെയാണ് മന്നം സാമൂഹിക പരിഷ്‌കര്‍ത്താവായി ഉയര്‍ന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.
ജാതീയ അടിച്ചമര്‍ത്തലിനെതിരെ കീഴാള വിഭാഗത്തില്‍ നിന്ന് രൂപപ്പെട്ട പ്രസ്ഥാനങ്ങള്‍ സ്ത്രീ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. സ്ത്രീകളെ രണ്ടാംകിട പൗരന്‍മാരായി മാറ്റി നിര്‍ത്തരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Other News

 • പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി
 • ഓഡിറ്റോറിയത്തിന് നഗരസഭ ലൈസന്‍സ് നല്‍കിയില്ല; മനംനൊന്ത് പ്രവാസി വ്യവസായി ജീവനൊടുക്കി
 • ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് ബൃന്ദ കാരാട്ട്
 • പി.എം മനോജിനെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു
 • ബിനോയ് കോടിയേരിക്കെതിരെ മാനഭംഗ പരാതിയുമായി ബിഹാര്‍ സ്വദേശിനി; ആരോപണം വ്യാജമെന്ന് ബിനോയ്
 • ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തു
 • ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം: ദേശീയ തല പണിമുടക്ക് പൂര്‍ണം
 • കേരള കോണ്‍ഗ്രസ്: ജോസഫ് ജോസ് കെ മാണി വിഭാഗങ്ങള്‍ നിയമ പോരാട്ടത്തിലേക്ക്
 • സിഐ നവാസിന് ജോലിയില്‍ പ്രവേശിക്കാനായില്ല; ഡിസിപി പൂങ്കുഴലിയുടെ അന്വേഷണ റിപ്പോര്‍ട്ടും തീരുമാനവും നിര്‍ണായകം
 • സൗമ്യ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചത് വൈരാഗ്യത്തിന് കാരണമായെന്ന് അമ്മയുടെ മൊഴി; ഒരു വര്‍ഷമായി അജാസ് ഭീഷണിപ്പെടുത്തുന്നു
 • ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തീരുമാനിച്ചു; ജോസഫ് വിഭാഗം പിളര്‍പ്പിലേക്ക്
 • Write A Comment

   
  Reload Image
  Add code here