ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് മാര്‍പ്പാപ്പയുടെ ഓഫീസ്

Tue,Oct 09,2018


വത്തിക്കാന്‍: കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ ജയിലിലായ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് മാര്‍പ്പാപ്പയുടെ ഓഫീസ്.
ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍മാര്‍ റോമിലെത്തി സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് മാര്‍പാപ്പയുടെ ഓഫീസിന്റെ പ്രതികരണം.
കര്‍ദിനാള്‍മാരായ ജോര്‍ജ് ആലഞ്ചേരി,ബസേലിയോസ് ക്ലിമിസ്,ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവരും വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റുമാണ് മാര്‍പാപ്പയുടെ ഓഫീസുമായി ചര്‍ച്ച നടത്തിയത്.
കേസില്‍ പോലീസ് അന്വേഷണത്തിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും കേസിന്റെ ഭാവിയനുസരിച്ചായിരിക്കും തുടര്‍ നടപടികളെടുക്കുകയെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
ഇന്ത്യയിലെ ജുഡീഷ്യല്‍ സംവിധാനത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് കര്‍ദിനാള്‍മാര്‍ യോഗത്തില്‍ അറിയിച്ചു. ഫ്രാങ്കോ മുളക്കലിനെ ജലന്ധര്‍ ചുമതലയില്‍ നിന്നൊഴിവാക്കി വത്തിക്കാന്‍ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിരുന്നു.

Other News

  • തുടര്‍ച്ചയായി മൂന്ന് മാസത്തോളം റേഷന്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കാത്തവരെ റേഷന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം
  • ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം ലഭിച്ചു
  • ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍
  • ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാംപ്രതി പിവി ഹംസയെ കോടതി വെറുതെവിട്ടു
  • വ്രതമെടുത്ത് ശബരിമലയില്‍ പോകുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവതിക്ക് നേരെ ഭീഷണി
  • ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ തടയില്ല: അയ്യപ്പ സേവാ സംഘം
  • ശബരിമല പ്രശ്‌നത്തില്‍ ചിലര്‍ രണ്ടാം വിമോചന സമരത്തിനു കോപ്പു കൂട്ടുന്നുവെന്ന് കോടിയേരി
  • # മി ടൂ പരാതി: മുകേഷിനുമാത്രമായി പ്രത്യേക നിയമം ഇല്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
  • ശബരിമല പ്രശ്‌നം: സമവായ നീക്കവുമായി വീണ്ടും സര്‍ക്കാര്‍; ചര്‍ച്ചയ്ക്ക് കളമൊരുക്കി ദേവസ്വം ബോര്‍ഡ്
  • ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് തൃപ്തി ദേശായി
  • 'എന്‍.എസ്.എസ് വാദം അയ്യപ്പനെ അപമാനിക്കുന്നത്'; പുനഃപരിശോധന ഹര്‍ജിക്കെതിരെ ഹര്‍ജി
  • Write A Comment

     
    Reload Image
    Add code here