ശബരിമല: കോടതി വിധിയുടെ മറവില്‍ കേരളം കലാപഭൂമിയാക്കാന്‍ ആര്‍എസ്എസും കോണ്‍ഗ്രസും ശ്രമിക്കുന്നു: കോടിയേരി

Tue,Oct 09,2018


തിരുവനന്തപുരം: ശബരിമലയിലേക്ക് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയുടെ മറവില്‍ കേരളത്തില്‍ കലാപം സൃഷ്ടിക്കാനാണ് ആര്‍എസ്എസും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ആര്‍എസ്എസിന്റെ മെഗാഫോണായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുന്‍കാലങ്ങളില്‍ ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച സമീപനമല്ല ഇപ്പോള്‍ അവര്‍ക്കുള്ളതെന്നു പറഞ്ഞ കോടിയേരി ടി.കെ മാധവനെയും കെ. കേളപ്പനെയും പോലുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ നിലകൊണ്ടത് സ്ത്രീകള്‍ ഒഴികെയുള്ളവരുടെ ക്ഷേത്ര പ്രവേശത്തിനായല്ലെന്നും ഓര്‍മിപ്പിച്ചു.
ആത്മാഹത്യാപരമായ ഈ സമീപനം തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും കോടതി വിധി നടപ്പാക്കിയേ മതിയാകൂ എന്നും പറഞ്ഞ കോടിയേരി അതിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും വ്യക്തമാക്കി.

Other News

 • തുടര്‍ച്ചയായി മൂന്ന് മാസത്തോളം റേഷന്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കാത്തവരെ റേഷന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം
 • ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം ലഭിച്ചു
 • ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍
 • ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാംപ്രതി പിവി ഹംസയെ കോടതി വെറുതെവിട്ടു
 • വ്രതമെടുത്ത് ശബരിമലയില്‍ പോകുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവതിക്ക് നേരെ ഭീഷണി
 • ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ തടയില്ല: അയ്യപ്പ സേവാ സംഘം
 • ശബരിമല പ്രശ്‌നത്തില്‍ ചിലര്‍ രണ്ടാം വിമോചന സമരത്തിനു കോപ്പു കൂട്ടുന്നുവെന്ന് കോടിയേരി
 • # മി ടൂ പരാതി: മുകേഷിനുമാത്രമായി പ്രത്യേക നിയമം ഇല്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
 • ശബരിമല പ്രശ്‌നം: സമവായ നീക്കവുമായി വീണ്ടും സര്‍ക്കാര്‍; ചര്‍ച്ചയ്ക്ക് കളമൊരുക്കി ദേവസ്വം ബോര്‍ഡ്
 • ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് തൃപ്തി ദേശായി
 • 'എന്‍.എസ്.എസ് വാദം അയ്യപ്പനെ അപമാനിക്കുന്നത്'; പുനഃപരിശോധന ഹര്‍ജിക്കെതിരെ ഹര്‍ജി
 • Write A Comment

   
  Reload Image
  Add code here