ശബരിമല സ്ത്രീപ്രവേശനത്തിനായുള്ള പ്രക്ഷോഭങ്ങള്‍ വര്‍ഗീയ മുതലെടുപ്പിന് ; വിധിക്കെതിരെ എസ.എന്‍.ഡി.പി കോടതിയെ സമീപിക്കില്ല: വെള്ളാപ്പള്ളി

Tue,Oct 09,2018


ആലപ്പുഴ : ശബരിമല സ്ത്രീപ്രവേശനത്തിനായുള്ള പ്രക്ഷോഭങ്ങള്‍ വര്‍ഗീയ മുതലെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
തെരുവുയുദ്ധംകൊണ്ടല്ല കോടതിവിധിയെ മറികടക്കേണ്ടതെന്നും താല്‍പര്യമില്ലാത്തവര്‍ ശബരിമലയ്ക്കു പോകാതിരിക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോടതി വിധിക്കെതിരായ സമരത്തെ എസ്.എന്‍.ഡി.പി ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ഹിന്ദുത്വം പറഞ്ഞു കലാപം നടത്തുന്നവരെ കരുതിയിരിക്കണം എന്ന വാക്കുകളോടെയാണ് വെള്ളാപ്പള്ളി നടേശന്‍ നിലപാട് തെളിച്ചുപറഞ്ഞത്.
എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതിനെതിരേയുള്ള സമരത്തെ പിന്തുണയ്ക്കുന്നില്ല. ആ വിധി അംഗീകരിക്കാന്‍ കഴിയാത്തവര്‍ വിട്ടുനില്‍ക്കുകയാണ് വേണ്ടത്.
സമരംകൊണ്ടല്ല കര്‍മ്മംകൊണ്ടാണ് വിശ്വാസം തെളിയിക്കേണ്ടത്. തെരുവുയുദ്ധം ഒന്നിനും പരിഹാരമല്ല. വിഷയത്തില്‍ എന്‍.എസ്.എസ് തുടക്കം മുതല്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസ് കാര്യം മനസ്സിലാക്കി പ്രത്യക്ഷ സമരത്തില്‍ നിന്നു പിന്മാറിയെന്ന് പറഞ്ഞ വെള്ളാപ്പള്ളി ബിജെപി വോട്ട് കിട്ടാന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചു. ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാരിന് എതിരായ ഗൂഢാലോചനയാണ്. ആവശ്യമെങ്കില്‍ സമരത്തിന് എതിരേ പ്രചാരണത്തിനും എസ്എന്‍ഡിപി യോഗം മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരെയും രൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി ഉയര്‍ത്തിയത്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നിലവാരവും നിലപാടുമില്ല. എരിതീയില്‍ എണ്ണയൊഴിച്ചത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ്. ആ സ്ഥാനത്ത് ഇരിക്കാന്‍ പത്മകുമാര്‍ യോഗ്യനല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പുന:പരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് വരെ കാത്തിരിക്കുകയാണ് പ്രതിഷേധമുള്ളവര്‍ ചെയ്യേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Other News

 • പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി
 • ഓഡിറ്റോറിയത്തിന് നഗരസഭ ലൈസന്‍സ് നല്‍കിയില്ല; മനംനൊന്ത് പ്രവാസി വ്യവസായി ജീവനൊടുക്കി
 • ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് ബൃന്ദ കാരാട്ട്
 • പി.എം മനോജിനെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു
 • ബിനോയ് കോടിയേരിക്കെതിരെ മാനഭംഗ പരാതിയുമായി ബിഹാര്‍ സ്വദേശിനി; ആരോപണം വ്യാജമെന്ന് ബിനോയ്
 • ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തു
 • ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം: ദേശീയ തല പണിമുടക്ക് പൂര്‍ണം
 • കേരള കോണ്‍ഗ്രസ്: ജോസഫ് ജോസ് കെ മാണി വിഭാഗങ്ങള്‍ നിയമ പോരാട്ടത്തിലേക്ക്
 • സിഐ നവാസിന് ജോലിയില്‍ പ്രവേശിക്കാനായില്ല; ഡിസിപി പൂങ്കുഴലിയുടെ അന്വേഷണ റിപ്പോര്‍ട്ടും തീരുമാനവും നിര്‍ണായകം
 • സൗമ്യ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചത് വൈരാഗ്യത്തിന് കാരണമായെന്ന് അമ്മയുടെ മൊഴി; ഒരു വര്‍ഷമായി അജാസ് ഭീഷണിപ്പെടുത്തുന്നു
 • ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തീരുമാനിച്ചു; ജോസഫ് വിഭാഗം പിളര്‍പ്പിലേക്ക്
 • Write A Comment

   
  Reload Image
  Add code here