ആശങ്കകളും ഉത്കണ്ഠയും അകറ്റൂ സമാധാനമായി ജീവിക്കൂ: എസ്. എം. അബ്ദുല്ല

Wed,Oct 10,2018


വടക്കാങ്ങര: അനാവശ്യമായ ആശങ്കകളും അമിതമായ ഉത്കണ്ഠയുമാണ് മനുഷ്യ ജീവിതത്തെ പലപ്പോഴും സമ്മര്‍ദ്ധത്തിലാഴ്ത്തുന്നതെന്നും നന്മ നിറഞ്ഞ സമീപനവും പ്രതീക്ഷാനിര്‍ഭരമായ പ്രവര്‍ത്തികളും സമാധാനം പ്രദാനം ചെയ്യുമെന്നും പ്രമുഖ എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റും വടക്കാങ്ങര ടാലന്റ് പബ്ളിക് സ്‌ക്കൂള്‍ കോര്‍ഡിനേറ്ററുമായ എസ്. എം. അബ്ദുല്ല അഭിപ്രായപ്പെട്ടു.
ലോക മാനസിക ദിനാചരണത്തോടനുബന്ധിച്ച് സ്‌ക്കൂള്‍ സംഘടിപ്പിച്ച സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് മാനസികാരോഗ്യം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂട്ടുത്തതരവാദിത്തമാണ്. അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒറ്റക്കെട്ടായി നിലകൊളേളുമ്പോള്‍ പഠനം അനായാസവും ആസ്വാദ്യകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെമ്പാടും സംഘര്‍ഷങ്ങളും സമ്മര്‍ദ്ധങ്ങളും സമാധാനപരമായ സഹവര്‍ത്തിത്വത്തിന് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ക്രിയാത്മകവും രചനാത്മകവുമായ മാര്‍ഗങ്ങളിലൂടെ അതിനെ അതിജീവിക്കുവാന്‍ സമൂഹം സജ്ജമാകണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. മനുഷ്യ മനസ്സിന് ഏറെ ശക്തിയുള്ള ഒരു പ്രതിഭാസമാണെന്നും നല്ല ചിന്തകളും വികാരങ്ങളും കൊണ്ട് അതിന്റെ മാറ്റ് കൂട്ടാന്‍ പരിശ്രമിക്കമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദുസ്വഭാവങ്ങളേയും മാറ്റി നിര്‍ത്തി മനസ്സില്‍ നന്മ മാത്രം കൊണ്ടു നടക്കുന്നവര്‍ ഏത് ഘട്ടത്തിലും ശക്തരായിരിക്കും. ജീവിത യാത്രയില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ക്രിയാത്മകമായ വെല്ലുവിളികളായി സ്വീകരിച്ച് മുന്നോട്ടുപോകുവാന്‍ അദ്ദേഹം സദസ്സിനെ ആഹ്വാനം ചെയ്തു.
നഷ്ടപ്പെട്ട ഇന്നലെകളും പിറക്കാനിരിക്കുന്ന നാളെകളും നമ്മെ ആശങ്കാകുലരാക്കി മനോഹരമായ ഇന്നുകളെ ദുസ്സഹമാക്കരുതെന്ന് സ്‌ക്കൂള്‍്ര്ര പിന്‍സിപ്പല്‍ സിന്ധ്യാ ഐസക് ഉദ്ബോധിപ്പിച്ചു. ശുഭാപ്തി വിശ്വാസവും വിജയ പ്രതീക്ഷയും ജീവിതത്തിലെ ഏത് പ്രതിസന്ധികളേയും തരണം ചെയ്യുവാന്‍ നമുക്ക് കരുത്ത് പകരണം.
ടി.കെ. രജീഷ്, ശബ്ന, സമീഹ, ഹിശ്മ ഹംസ, ഹവ്വ യാസര്‍, മുഹമ്മദ് റിയാന്‍ സംസാരിച്ചു.

Other News

 • യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം നടത്തും: രമേശ് ചെന്നിത്തല
 • എറണാകുളം ബ്രോഡ്‌വേയിലെ വസ്ത്ര വ്യാപാരത്തില്‍ അഗ്നി ബാധ
 • മോഡി മന്ത്രി സഭയില്‍ കേരളത്തില്‍ നിന്ന് മന്ത്രി ഉണ്ടായേക്കുമെന്ന് ശ്രീധരന്‍ പിള്ള
 • കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ പുനരേകീകരിച്ച് ശക്തി വീണ്ടെടുക്കണം: ബിനോയ് വിശ്വം
 • പതിനാലാം നിയമസഭയുടെ പതിനഞ്ചാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും; എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട നാല് എംഎല്‍എമാരും സഭയില്‍
 • തിരഞ്ഞെടുപ്പില്‍ ശബരിമല ബാധിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ശൈലിയും മാറ്റില്ല
 • കണ്ണന്താനവും, തുഷാര്‍ വെള്ളാപ്പള്ളിയും എ.എന്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോലും കിട്ടില്ല
 • കേരളത്തില്‍ ആറിടത്ത് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് റിക്കാര്‍ഡ് വിജയം
 • വളഞ്ഞിട്ട് ആക്രമിച്ചിട്ടും 'പാട്ടും പാടി' ജയിച്ചു കയറി ആലത്തൂരിന്റെ പെങ്ങളൂട്ടി
 • ശബരിമല വോട്ടായില്ല; കുമ്മനത്തിന്റെ വരവും പാളി; സീറ്റ് മോഹം ബാക്കിയാക്കി ബിജെപി
 • Write A Comment

   
  Reload Image
  Add code here