പി.കെ.ശശി എം.എല്‍.എ യ്ക്ക് എതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സി.പി.എം സെക്രട്ടേറിയറ്റ് പരിഗണിക്കും; നടപടിക്ക് സാധ്യത

Thu,Oct 11,2018


തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഉയര്‍ന്ന പീഡനപരാതി അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്റെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സിപിഎം സെക്രട്ടേറിയറ്റില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ടില്‍ പി.കെ ശശിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നുവെന്നാണ് വിവരം.
അതേസമയം, ഗൂഢാലോചന നടന്നുവെന്ന ശശിയുടെ ആരോപണത്തിലും നടപടിയുണ്ടാകും. ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് ശശിക്കെതിരെ പരാതി നല്‍കിയത്. ശനിയാഴ്ച ചേരുന്ന സംസ്ഥാന സമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും. പെണ്‍കുട്ടിയുടെ മൊഴി വിശ്വസനീയമാണെന്നാണ് കമ്മീഷന്റെ കണ്ടെത്തലെന്നാണ് വിവരം. ശശിയുടെ ഫോണ്‍ സംഭാഷണങ്ങളുടെ പകര്‍പ്പും ശശിക്ക് വേണ്ടി പരാതി പിന്‍വലിപ്പിക്കാന്‍ നടന്ന ശ്രമങ്ങളുടെ ദൃശ്യങ്ങളും പെണ്‍കുട്ടി കമ്മീഷന് കൈമാറിയിരുന്നു. ഇതും കമ്മീഷന്‍ മുഖവിലയക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പി കെ ശശിക്ക് എതിരെ നടപടി വേണമെന്ന്കമ്മീഷന്‍ ശുപാര്‍ശ ചെയ്തതായാണ് വിവരം.
എന്നാല്‍ ഇതിനൊപ്പം, പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി തീര്‍ക്കേണ്ടവിഷയം പുറത്തേക്ക് പോയതിന് പിന്നില്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്നും അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ പി.കെ ബാലനും പി.കെ ശ്രീമതിയും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ടാകും. ഡിവൈഎഫ്‌ഐ നേതാവായ യുവതിയാണ് പീഡനാരോപണവുമായി രംഗത്തെത്തിയത്. ഓഗസ്റ്റ് 14നാണ് യുവതി, വനിത പോളിറ്റ്ബ്യൂറോ അംഗത്തിനും സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പരാതി നല്‍കിയത്. ജില്ലാ കമ്മിറ്റിയോഗത്തില്‍ വിഷയം ചര്‍ച്ചക്കെടുക്കുമെന്നാണ് യുവതി കരുതിയിരുന്നത്. എന്നാല്‍ നടപടിയുണ്ടാകാത്തതിനാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് പരാതി അയക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ മണ്ണാര്‍കാട് ഏരിയാ കമ്മിറ്റി ഓഫീസിന്റെ മുകളിലത്തെ നിലയില്‍ വച്ച് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പ്രധാന പരാതി. പല തവണ ഫോണില്‍ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചു. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം കൈമാറിയിരുന്നു.

Other News

  • തുടര്‍ച്ചയായി മൂന്ന് മാസത്തോളം റേഷന്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കാത്തവരെ റേഷന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം
  • ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം ലഭിച്ചു
  • ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍
  • ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാംപ്രതി പിവി ഹംസയെ കോടതി വെറുതെവിട്ടു
  • വ്രതമെടുത്ത് ശബരിമലയില്‍ പോകുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവതിക്ക് നേരെ ഭീഷണി
  • ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ തടയില്ല: അയ്യപ്പ സേവാ സംഘം
  • ശബരിമല പ്രശ്‌നത്തില്‍ ചിലര്‍ രണ്ടാം വിമോചന സമരത്തിനു കോപ്പു കൂട്ടുന്നുവെന്ന് കോടിയേരി
  • # മി ടൂ പരാതി: മുകേഷിനുമാത്രമായി പ്രത്യേക നിയമം ഇല്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
  • ശബരിമല പ്രശ്‌നം: സമവായ നീക്കവുമായി വീണ്ടും സര്‍ക്കാര്‍; ചര്‍ച്ചയ്ക്ക് കളമൊരുക്കി ദേവസ്വം ബോര്‍ഡ്
  • ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് തൃപ്തി ദേശായി
  • 'എന്‍.എസ്.എസ് വാദം അയ്യപ്പനെ അപമാനിക്കുന്നത്'; പുനഃപരിശോധന ഹര്‍ജിക്കെതിരെ ഹര്‍ജി
  • Write A Comment

     
    Reload Image
    Add code here