ആ ദിവസം ഇപ്പോഴും ഓര്‍ക്കുന്നു; മീ ടൂ കാമ്പയനില്‍ ടെസ് ജോസഫിനു പിന്തുണയുമായി ഒരാള്‍ രംഗത്ത്

Thu,Oct 11,2018


ചെന്നൈ: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണം ഉന്നയിച്ച ടെസ് ജോസഫിന് പിന്തുണയുമായി ഒരാള്‍ രംഗത്തെത്തി. 19 വര്‍ഷം മുമ്പ് നടന്ന ആ സംഭവം ഓര്‍ക്കുന്നതായി അനിക് ഘോസല്‍, ടെസ് ജോസഫിന്റ് ട്വീറ്റ്, റീട്വീറ്റ് ചെയ്തു. അന്ന് ചെന്നൈയിലെ ഹോട്ടലിലും താനും ഉണ്ടായിരുന്നു. ടെസിനുണ്ടായ അനുഭവവും അത് എത്ര തീവ്രമായിരുന്നുവെന്നതും ഇപ്പോള്‍ ഓര്‍ക്കുന്നതായി അനിക് പറയുന്നു. ഇക്കാര്യം ഇപ്പോള്‍ തുറന്നു പറയാനുള്ള ധൈര്യം കാണിച്ചത് നല്ലതാണ്. എല്ലാ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്നും അനിക് ഘോസാല്‍ ട്വീറ്റില്‍ പറയുന്നു.
രണ്ടുദിവസം മുമ്പാണ് മീ ടൂകാമ്പയനില്‍ കൊല്ലം എംഎല്‍എയും നടനുമായ മുകേഷ് കുടുങ്ങിയത്. ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടറും ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകയുമായ ടെസ് ജോസഫാണ് മുകേഷിനെതിരെ രംഗത്തെത്തിയത്. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ മുകേഷ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. 19 വര്‍ഷം മുമ്പ് കോടീശ്വരന്‍ പരിപാടിക്കിടെയായിരുന്നു സംഭവം. ട്വിറ്ററിലൂടെയാണ് മുകേഷിനെതിരെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.
ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി. മുകേഷിന്റെ മുറിയുടെ തൊട്ടടുത്തേക്ക് തന്നെ മാറ്റാനും ശ്രമം നടന്നു. എന്നാല്‍ അന്ന് ഡെറക് ഒബ്രയനാണ് തന്നെ രക്ഷിച്ചത്. അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ടെസ് ജോസഫ് പറഞ്ഞു.

Other News

  • യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം നടത്തും: രമേശ് ചെന്നിത്തല
  • എറണാകുളം ബ്രോഡ്‌വേയിലെ വസ്ത്ര വ്യാപാരത്തില്‍ അഗ്നി ബാധ
  • മോഡി മന്ത്രി സഭയില്‍ കേരളത്തില്‍ നിന്ന് മന്ത്രി ഉണ്ടായേക്കുമെന്ന് ശ്രീധരന്‍ പിള്ള
  • കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ പുനരേകീകരിച്ച് ശക്തി വീണ്ടെടുക്കണം: ബിനോയ് വിശ്വം
  • പതിനാലാം നിയമസഭയുടെ പതിനഞ്ചാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും; എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട നാല് എംഎല്‍എമാരും സഭയില്‍
  • തിരഞ്ഞെടുപ്പില്‍ ശബരിമല ബാധിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ശൈലിയും മാറ്റില്ല
  • കണ്ണന്താനവും, തുഷാര്‍ വെള്ളാപ്പള്ളിയും എ.എന്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോലും കിട്ടില്ല
  • കേരളത്തില്‍ ആറിടത്ത് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
  • വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് റിക്കാര്‍ഡ് വിജയം
  • വളഞ്ഞിട്ട് ആക്രമിച്ചിട്ടും 'പാട്ടും പാടി' ജയിച്ചു കയറി ആലത്തൂരിന്റെ പെങ്ങളൂട്ടി
  • ശബരിമല വോട്ടായില്ല; കുമ്മനത്തിന്റെ വരവും പാളി; സീറ്റ് മോഹം ബാക്കിയാക്കി ബിജെപി
  • Write A Comment

     
    Reload Image
    Add code here