ശബരിമല പോലീസ് ഇടപെടലിനെതിരെ ഹര്‍ജി നല്‍കി ശോഭ സുരേന്ദ്രന് ഹൈക്കോടതിയുടെ ശകാരം; കാല്‍ ലക്ഷം രൂപ പിഴചുമത്തി

Tue,Dec 04,2018


കൊച്ചി: ശബരിമലയിലെ പൊലീസ് ഇടപെടലില്‍ ഹര്‍ജി നല്‍കിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചും കാല്‍ലക്ഷം രൂപ പിഴ ചുമത്തിയും ഹൈക്കോടതി.
ശബരിമല ഹര്‍ജികളിലൂടെ പബ്ലിസിറ്റി സ്റ്റണ്ട് നടത്താന്‍ ശ്രമിക്കുകയാണോയെന്ന് ഹൈക്കോടതി ശോഭാ സുരേന്ദ്രനോട് ചോദിച്ചു.
വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയ കോടതി 25000 രൂപ പിഴ ഈടാക്കാനും ഉത്തരവിട്ടു. നടപടി എല്ലാവര്‍ക്കും പാഠമാകണമെന്നും കോടതി പറഞ്ഞു.
ഹര്‍ജികളില്‍ ഉന്നയിച്ചത് വികൃതമായ ആരോപണങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ശോഭാ സുരേന്ദ്രന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് ഹര്‍ജി പിന്‍വലിച്ചു.
ശബരിമലയിലെ പൊലീസ് നടപടിക്കെതിരെയായിരുന്നു ശോഭ സുരേന്ദ്രന്റെ ഹര്‍ജി. അതേ സമയം പിഴ അടക്കില്ലെന്നും ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്നും ശോഭ സുരേന്ദ്രന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Other News

  • കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുംചേരിക്ക്​ 20 വർഷം കഠിന തടവ്​
  • ആലുവയിൽ ഡോക്​ടറെ ബന്ദിയാക്കി വൻ കവർച്ച
  • കൊട്ടിയൂർ പീഡനം: കോടതി വിധി സ്വാഗതം ചെയ്ത് മാനന്തവാടി രൂപത
  • ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവന്മാരില്‍ വയനാട് സ്വദേശിയായ മലയാളിയും
  • അമ്പതു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ കേരള ഖാദി ബോര്‍ഡിന് വക്കീല്‍ നോട്ടീസ് അയച്ചു
  • പെണ്‍കുട്ടിയ പീഡിപ്പിച്ച് മുങ്ങിയ ഇമാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു; കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വിശദീകരണം
  • എസ് രാജേന്ദ്രന്‍ എംഎല്‍എയെ സിപിഎം ജില്ലാ കമ്മിറ്റി ശാസിച്ചു
  • ലോക്‌സഭാ തെരഞ്ഞെടുപ്പ്; കുമ്മനം, സുരേഷ് ഗോപി, കെ .സുരേന്ദ്രന്‍ തുടങ്ങിയവരെ രംഗത്തിറക്കാന്‍ ബി.ജെ.പി നീക്കം
  • മൂന്നാറിലെ വിവാദ നിര്‍മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ; എംഎല്‍എ അടക്കമുള്ളവരെ എതിര്‍കക്ഷികളാക്കി ഹര്‍ജി
  • കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി
  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.
  • Write A Comment

     
    Reload Image
    Add code here