പ്രളയക്കെടുതി; കേരളത്തിന് 3048 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ചു, നേരത്തെ അനുവദിച്ച 600 കോടി രൂപയ്ക്കു പുറമേയുള്ള കൈത്താങ്ങ്

Thu,Dec 06,2018


ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്രം കേരളത്തിന് 3048. 39 കോടി രൂപയുടെ സഹായം കൂടി അനുവദിച്ചു. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. നേരെത്തെ അനുവദിച്ച അടിയന്തിര സഹായമായ 600 കോടിക്ക് പുറമെയാണിത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കേരളത്തിന് കൂടുതല്‍ സഹായം അനുവദിക്കാന്‍ തീരുമാനമായത്. പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായാണ് തുക അനുവദിച്ചിരിക്കുന്നത്. കേരളം 4700 കോടി രൂപയായിരുന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.
കേരളത്തിലെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും പുനരധിവാസത്തിനും മുപ്പത്തിയൊന്നായിരം കോടിയിലധികം രൂപ വേണ്ടിവരുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ച തുകയും കേരളം സമാഹരിച്ച തുകയും ചേര്‍ത്താല്‍ ഏതാണ്ട് പതിനായിരം കോടി രൂപയ്ക്കടുത്ത് മാത്രമാണ് ഇതുവരെ ലഭിച്ചത്. ബാക്കി തുക ഇനിയും കണ്ടെത്തണം.
വിഭവ സമാഹരണത്തിന് സംസ്ഥാന മന്ത്രിമാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര സഹായത്തിന് പുറമെ വിഭവ സമാഹരണത്തിന് വേണ്ട സഹകരണം കൂടി ലഭിച്ചാലെ കേരളത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാനാകുവെന്നാണ് നിഗമനം.

Other News

 • കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുംചേരിക്ക്​ 20 വർഷം കഠിന തടവ്​
 • ആലുവയിൽ ഡോക്​ടറെ ബന്ദിയാക്കി വൻ കവർച്ച
 • കൊട്ടിയൂർ പീഡനം: കോടതി വിധി സ്വാഗതം ചെയ്ത് മാനന്തവാടി രൂപത
 • ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവന്മാരില്‍ വയനാട് സ്വദേശിയായ മലയാളിയും
 • അമ്പതു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ കേരള ഖാദി ബോര്‍ഡിന് വക്കീല്‍ നോട്ടീസ് അയച്ചു
 • പെണ്‍കുട്ടിയ പീഡിപ്പിച്ച് മുങ്ങിയ ഇമാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു; കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വിശദീകരണം
 • എസ് രാജേന്ദ്രന്‍ എംഎല്‍എയെ സിപിഎം ജില്ലാ കമ്മിറ്റി ശാസിച്ചു
 • ലോക്‌സഭാ തെരഞ്ഞെടുപ്പ്; കുമ്മനം, സുരേഷ് ഗോപി, കെ .സുരേന്ദ്രന്‍ തുടങ്ങിയവരെ രംഗത്തിറക്കാന്‍ ബി.ജെ.പി നീക്കം
 • മൂന്നാറിലെ വിവാദ നിര്‍മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ; എംഎല്‍എ അടക്കമുള്ളവരെ എതിര്‍കക്ഷികളാക്കി ഹര്‍ജി
 • കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി
 • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.
 • Write A Comment

   
  Reload Image
  Add code here