ശബരിമലയിലെ നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമുണ്ടാക്കുന്നില്ല; ക്രമസാമാധന പാലനത്തിന് ഇത് അനിവാര്യമായിരുന്നുവെന്ന് കോടതി

Thu,Dec 06,2018


കൊച്ചി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമല്ലെന്ന് ഹൈക്കോടതി. സുഗമമായ തീര്‍ത്ഥാടനം ശബരിമലയില്‍ സാധ്യമാകുന്നുണ്ടന്ന് മൂന്നംഗ നിരീക്ഷണസമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി. അതേസമയം ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ ശക്തമായി ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
നിരോധനാജ്ഞയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിരീക്ഷണം. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമല്ലെന്ന് കോടതി വിലയിരുത്തി. ക്രമസമാധാനം നിലനിര്‍ത്താന്‍ ഇത് അനിവാര്യമായിരുന്നു. സുഗമമായ തീര്‍ത്ഥാടനം ശബരിമലയില്‍ സാധ്യമാകുന്നുണ്ടന്ന് മൂന്നംഗ നിരീക്ഷണസമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഭക്തരുടെ സുരക്ഷ ഉറപ്പാക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും ശബരിമലയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ നിരോധനാജ്ഞ വേണമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഉചിതമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ഉത്തരവ് പുറപ്പെടുവിച്ചതെന്നും പത്തനംതിട്ട എഡിഎം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ശബരിമലയിലെ ക്രമസമാധാന പാലനത്തിന് നിരോധനാജ്ഞ തുടരേണ്ടതുണ്ട് . ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൂഢ ലക്ഷ്യത്തോടെ ശബരിമല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയെ ഇവര്‍ മാനിക്കുന്നില്ല. തീര്‍ത്ഥാടകരായ സ്ത്രീകളെ ആക്രമിക്കുന്ന സാഹചര്യം സന്നിധാനത്ത് ഉണ്ടായെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

Other News

  • ഫലപ്രഖ്യാപനം: കേരളത്തില്‍ അക്രമ സാധ്യതയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ; കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
  • ആളുമാറി ശസ്ത്രക്രിയ: ആരോപണ വിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; സംഭവത്തെക്കുറിച്ച് അന്വേഷിക്കും
  • വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേരള പൊലീസിനെ പ്രവേശിപ്പിക്കില്ല: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
  • തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ അഗ്നി ബാധ
  • തിരുവനന്തപുരം -കാസര്‍കോട് അതിവേഗ റെയില്‍ പാതയുടെ നിര്‍മ്മാണം 2020ല്‍ ആരംഭിക്കും
  • സംസ്ഥാനത്ത് പ്രളയ പുനരധിവാസത്തിന് നെതര്‍ലാന്‍ഡ് മാതൃക പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
  • വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റ സംഭവം: അക്രമി സംഘത്തില്‍ മൂന്നുപേരെന്ന് മൊഴി
  • സീറോ മലബാര്‍ ഭൂമി വിവാദം: കര്‍ദ്ദിനാളിനെതിരെ വ്യാജരേഖയുണ്ടാക്കിയത് വൈദികന്റെ നിര്‍ദ്ദേശ പ്രകാരമെന്ന് അറസ്റ്റിലായ ആദിത്യന്‍
  • തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പത്തുമണിക്കൂറെങ്കിലും വൈകും
  • ബൂത്തില്‍ വോട്ടുപിടിത്തം: ചട്ടം ലംഘിച്ച രാജ് മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി
  • കള്ളവോട്ട് നടന്ന കേരളത്തിലെ ഏഴു ബൂത്തുകളില്‍ വോട്ടിംഗ് പുരോഗമിക്കുന്നു
  • Write A Comment

     
    Reload Image
    Add code here