കണ്ണൂര്‍ ചിറക് വിരിക്കുന്നു, ജനുവരി മുതല്‍ ദിവസേന പന്ത്രണ്ട് വിമാന സര്‍വീസുകള്‍

Thu,Dec 06,2018


കണ്ണൂര്‍: ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യപ്പെടുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജനുവരി മുതല്‍ ദിവസേന 12 വിമാന സര്‍വീസുകള്‍ ഉണ്ടാവും.
എയര്‍ ഇന്ത്യാ എക്‌സ് പ്രസിന് പുറമെ ഗോ എയറും ഉദ്ഘാടനദിവസമായ ഡിസംബര്‍ ഒന്‍പതു മുതല്‍ സര്‍വീസ് തുടങ്ങാന്‍ താത്പര്യമറിയിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റും ഇന്‍ഡിഗോയും ജനുവരി ആദ്യം മുതലാണ് സര്‍വീസ് നടത്തുക. ജനുവരിയോടെ പ്രധാനപ്പെട്ട എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വീസ് നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നു കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് (കിയാല്‍) മാനേജിങ് ഡയറക്ടര്‍ വി. തുളസീദാസ് അറിയിച്ചു.
ഗള്‍ഫ് സര്‍വീസുകള്‍ക്കു പുറമെ ഗോ എയര്‍ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ ചെറുവിമാനത്തവളങ്ങളെ ബന്ധിപ്പിക്കുന്ന 'ഉഡാന്‍' സര്‍വീസ് നടത്തും. ഇന്‍ഡിഗോ ബെംഗളൂരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, ഹുബ്ലി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് 'ഉഡാന്‍' സര്‍വീസ് നടത്തുക. ഡിസംബര്‍ ഒന്‍പതിന് രാവിലെ 10ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ അബുദാബിയിലേക്കുള്ള സര്‍വീസോടെയാണ് വിമാനത്താവളം കമ്മിഷന്‍ ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് വിമാനത്താവള ടെര്‍മിനലില്‍ നിലവിളക്ക് കൊളുത്തിയ ശേഷം വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യും.
ആദ്യദിവസം വൈകുന്നേരം തന്നെ അബുദാബിയില്‍നിന്ന് തിരിച്ചുള്ള സര്‍വീസുമുണ്ടാകും. ദോഹ, റിയാദ്, ഷാര്‍ജ സര്‍വീസുകളും രണ്ടാം ദിവസത്തോടെ തുടങ്ങും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ടാമത്തെ വിമാനം എത്തുന്നതോടെ ഡിസംബറില്‍ത്തന്നെ മസ്‌ക്കറ്റ് സര്‍വീസ് തുടങ്ങുകയും ഷാര്‍ജ സര്‍വീസ് ദിവസേനയാക്കുകയും ചെയ്യും.

Other News

 • ദീപാ നിശാന്ത് മാര്‍ക്കിട്ട സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സര വിധി റദ്ദാക്കി
 • കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് 940 കോടിയുടെ ജര്‍മന്‍ സഹായം
 • ചരിത്രം രചിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാന സര്‍വീസ് ആരംഭിച്ചു; അബുദാബിയിലേക്ക്് ആദ്യ സര്‍വീസ്
 • മെഡിക്കല്‍ ഷോപ്പുകളിലേക്ക് വാട്ട്‌സ് ആപ്പ് വഴി മരുന്നു വിവരം അയക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതി
 • മുന്‍മുഖ്യമന്ത്രിമാര്‍ക്കു ക്ഷണമില്ല; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉത്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷം
 • ആഢംബരങ്ങളുടെ പകിട്ടില്ലാതെ 59 ആം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തിരിതെളിഞ്ഞു
 • കെ. സുരേന്ദ്രന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു; പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്
 • ശബരിമലയിലെ നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമുണ്ടാക്കുന്നില്ല; ക്രമസാമാധന പാലനത്തിന് ഇത് അനിവാര്യമായിരുന്നുവെന്ന് കോടതി
 • പ്രളയക്കെടുതി; കേരളത്തിന് 3048 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ചു, നേരത്തെ അനുവദിച്ച 600 കോടി രൂപയ്ക്കു പുറമേയുള്ള കൈത്താങ്ങ്
 • പാരീസ് ഭീകരാക്രമണം: ഫ്രഞ്ച് പൊലീസ് സംഘം കേരളത്തിലെത്തി; കനകമല ഗൂഢാലോചന കേസിലെ പ്രതി ഹാജ മൊയ്ദീനെ കണ്ണൂര്‍ ജയിലില്‍ ചോദ്യം ചെയ്യും
 • Write A Comment

   
  Reload Image
  Add code here