ആഢംബരങ്ങളുടെ പകിട്ടില്ലാതെ 59 ആം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തിരിതെളിഞ്ഞു

Fri,Dec 07,2018


ആലപ്പുഴ: മാസങ്ങള്‍ക്കു മുമ്പുണ്ടായ പ്രളയം നല്‍കിയ നഷ്ടങ്ങള്‍ക്കിടയില്‍ ആഢംബരങ്ങളുടെ പകിട്ടില്ലാതെ 51 ആം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തിരിതെളിഞ്ഞു.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തി കലോത്സവം ഉദ്ഘാടനം ചെയ്തു. 62 ഇനങ്ങളാണ് ഇന്ന് അരങ്ങിലെത്തുന്നത്.
ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടം, ഒപ്പന, നാടകം, ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ കേരള നടനം, ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ ഭരതനാട്യം, കുച്ചുപ്പുടി അടക്കം 62 ഇനങ്ങളില്‍ ആദ്യ ദിനം മത്സരം നടക്കും. മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ അപ്പീലുകളുടെ പ്രളയമില്ലെന്നതും ഈ വര്‍ഷത്തെ കലോത്സവത്തിന്റെ പ്രത്യേകതയാണ്. ഇത് വരെ കിട്ടിയത് ആകെ 250 അപ്പീലുകള്‍ മാത്രമാണ്.
പ്രളയത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് ആര്‍ഭാടങ്ങളില്ലാതെ ചെലവ് കുറച്ചാണ് ആലപ്പുഴയില്‍ അന്‍പത്തിയൊമ്പതാമത് കൗമാര കലാമേള നടക്കുക. 29 വേദികളിലായി 12,000 മത്സരാര്‍ത്ഥികളാണ് പ്രതിഭ മാറ്റുരയ്ക്കുന്നത്.
സ്വാഗതഘോഷയാത്രയോ വന്‍സമാപനസമ്മേളനമോ കൂറ്റന്‍ വേദികളോ ഇല്ലാതെയാണ് ഇത്തവണ കലോത്സവം നടക്കുന്നത്. 29 വേദികളില്‍ പ്രധാനവേദിയുള്‍പ്പടെ പലതും ഒരുക്കിയത് സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ്. വലിയ ആര്‍ഭാടങ്ങളില്ലാതെ കലോത്സവത്തിന്റെ ഭക്ഷണവേദിയുടെ പാലുകാച്ചല്‍ ചടങ്ങ് പ്രധാനവേദിയില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ നടന്നിരുന്നു.
മന്ത്രി ജി സുധാകരനാണ് കലോത്സവത്തിന്റെ സ്വാഗതസംഘം അധ്യക്ഷന്‍. ആര്‍ഭാടങ്ങളില്ലെങ്കിലും ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പാചകപ്പുരയുണ്ട് കലോത്സവവേദിയില്‍.
സൗജന്യമായാണ് ഇത്തവണ പഴയിടം സദ്യയൊരുക്കുന്നത്. സദ്യയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ്.

Other News

  • ദീപാ നിശാന്ത് മാര്‍ക്കിട്ട സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സര വിധി റദ്ദാക്കി
  • കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് 940 കോടിയുടെ ജര്‍മന്‍ സഹായം
  • ചരിത്രം രചിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാന സര്‍വീസ് ആരംഭിച്ചു; അബുദാബിയിലേക്ക്് ആദ്യ സര്‍വീസ്
  • മെഡിക്കല്‍ ഷോപ്പുകളിലേക്ക് വാട്ട്‌സ് ആപ്പ് വഴി മരുന്നു വിവരം അയക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതി
  • മുന്‍മുഖ്യമന്ത്രിമാര്‍ക്കു ക്ഷണമില്ല; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉത്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷം
  • കെ. സുരേന്ദ്രന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു; പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്
  • കണ്ണൂര്‍ ചിറക് വിരിക്കുന്നു, ജനുവരി മുതല്‍ ദിവസേന പന്ത്രണ്ട് വിമാന സര്‍വീസുകള്‍
  • ശബരിമലയിലെ നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമുണ്ടാക്കുന്നില്ല; ക്രമസാമാധന പാലനത്തിന് ഇത് അനിവാര്യമായിരുന്നുവെന്ന് കോടതി
  • പ്രളയക്കെടുതി; കേരളത്തിന് 3048 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ചു, നേരത്തെ അനുവദിച്ച 600 കോടി രൂപയ്ക്കു പുറമേയുള്ള കൈത്താങ്ങ്
  • പാരീസ് ഭീകരാക്രമണം: ഫ്രഞ്ച് പൊലീസ് സംഘം കേരളത്തിലെത്തി; കനകമല ഗൂഢാലോചന കേസിലെ പ്രതി ഹാജ മൊയ്ദീനെ കണ്ണൂര്‍ ജയിലില്‍ ചോദ്യം ചെയ്യും
  • Write A Comment

     
    Reload Image
    Add code here