മുന്‍മുഖ്യമന്ത്രിമാര്‍ക്കു ക്ഷണമില്ല; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉത്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷം

Fri,Dec 07,2018


തിരുവനന്തപുരം: ഡിസംബര്‍ ഒമ്പതിന് നടക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉത്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഉദ്ഘാടന ചടങ്ങിലേക്ക് മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി.എസ്.അച്യുതാനന്ദന്‍ എന്നിവരെ ക്ഷണിക്കാത്തത് സര്‍ക്കാരിന്റെ അല്‍പ്പത്തരമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിമാനത്താവളത്തിന്റെ തൊണ്ണൂറ് ശതമാനം പണിയും പൂര്‍ത്തിയാക്കിയതാണ്. അമിത്ഷാ വന്നിറങ്ങി ഉത്ഘാടനം ചെയ്ത വിമാനത്താവളം ഇപ്പോള്‍ വീണ്ടും ഉദ്ഘാടനം ചെയ്യുന്നതെന്തിനാണെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
ഉമ്മന്‍ചാണ്ടിയാണ് ഏറ്റവും കൂടുതല്‍ വിമാനത്താവളത്തിനായി പ്രവര്‍ത്തിച്ചത്, സ്ഥലമേറ്റെടുപ്പ് നടത്തിയത് വിഎസ് സര്‍ക്കാരാണെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രോട്ടോക്കോള്‍ ലംഘനവും ഇതില്‍ നടന്നതായി ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് നേതാക്കള്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും എന്നാലിത് ബഹിഷ്‌ക്കരണമല്ലെന്നും ചെന്നിത്തല.

Other News

  • ഫലപ്രഖ്യാപനം: കേരളത്തില്‍ അക്രമ സാധ്യതയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ; കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
  • ആളുമാറി ശസ്ത്രക്രിയ: ആരോപണ വിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; സംഭവത്തെക്കുറിച്ച് അന്വേഷിക്കും
  • വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേരള പൊലീസിനെ പ്രവേശിപ്പിക്കില്ല: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
  • തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ അഗ്നി ബാധ
  • തിരുവനന്തപുരം -കാസര്‍കോട് അതിവേഗ റെയില്‍ പാതയുടെ നിര്‍മ്മാണം 2020ല്‍ ആരംഭിക്കും
  • സംസ്ഥാനത്ത് പ്രളയ പുനരധിവാസത്തിന് നെതര്‍ലാന്‍ഡ് മാതൃക പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
  • വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റ സംഭവം: അക്രമി സംഘത്തില്‍ മൂന്നുപേരെന്ന് മൊഴി
  • സീറോ മലബാര്‍ ഭൂമി വിവാദം: കര്‍ദ്ദിനാളിനെതിരെ വ്യാജരേഖയുണ്ടാക്കിയത് വൈദികന്റെ നിര്‍ദ്ദേശ പ്രകാരമെന്ന് അറസ്റ്റിലായ ആദിത്യന്‍
  • തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പത്തുമണിക്കൂറെങ്കിലും വൈകും
  • ബൂത്തില്‍ വോട്ടുപിടിത്തം: ചട്ടം ലംഘിച്ച രാജ് മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി
  • കള്ളവോട്ട് നടന്ന കേരളത്തിലെ ഏഴു ബൂത്തുകളില്‍ വോട്ടിംഗ് പുരോഗമിക്കുന്നു
  • Write A Comment

     
    Reload Image
    Add code here