പിണറായി സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ലോക്‌സഭയില്‍ ബിജെപി

Mon,Jan 07,2019


ന്യൂഡല്‍ഹി : പിണറായി സര്‍ക്കാരിനെ പിരിച്ചുവിട്ട് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണണമെന്ന് ലോക്‌സഭയില്‍ ബിജെപി ആവശ്യം.
കേരളത്തിലെ നിലവിലെ സംഘര്‍ഷ സാഹചര്യം ചൂണ്ടിക്കാട്ടി ബിജെപി എംപി നിഷികാന്ദ് ഡുബെയാണ് രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് വീടുകള്‍ക്ക് നേരെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമം നടക്കുകയാണ്. സംഘപരിവാര്‍-ബിജെപി അംഗങ്ങള്‍ക്കു നേരെയും അതിക്രമങ്ങള്‍ അരങ്ങേറുന്നു. ബിജെപിയെയും ആര്‍എസ്എസിനെയും സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ആരോപിച്ചു കൊണ്ടാണ് പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം നടപ്പിലാക്കണമെന്ന് ഡുബെ ആവശ്യപ്പെട്ടത്.
ബിജെപി എംപി മുരളീധരന്റെ വീടിന് നേരെയുണ്ടായ അക്രമങ്ങളെ അപലപിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ബിജെപി പ്രവര്‍ത്തകനായത് കൊണ്ടാണ് അദ്ദേഹത്തിന് നേരെ അക്രമമുണ്ടായതെന്നാണ് ആരോപണം. കാലങ്ങളായി അക്രമം നടക്കുകയാണെന്നും ഇതിനായി കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നും നിഷികാന്ദ് ഡുബേ ആവശ്യപ്പെട്ടിട്ടുണ്ട്.
പിണറായി സര്‍ക്കാര്‍ വിരുദ്ധ നീക്കത്തിന്റെ ഭാഗമായി കേന്ദ്ര നേതാക്കളെ കൂടി അണിനിരത്തിയുള്ള പ്രതിഷേധമാണ് പാര്‍ലമെന്റിനകത്തും പുറത്തും ബിജെപി തിങ്കളാഴ്ച നടത്തിയത്.

Other News

 • ഫലപ്രഖ്യാപനം: കേരളത്തില്‍ അക്രമ സാധ്യതയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ; കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
 • ആളുമാറി ശസ്ത്രക്രിയ: ആരോപണ വിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; സംഭവത്തെക്കുറിച്ച് അന്വേഷിക്കും
 • വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേരള പൊലീസിനെ പ്രവേശിപ്പിക്കില്ല: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
 • തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ അഗ്നി ബാധ
 • തിരുവനന്തപുരം -കാസര്‍കോട് അതിവേഗ റെയില്‍ പാതയുടെ നിര്‍മ്മാണം 2020ല്‍ ആരംഭിക്കും
 • സംസ്ഥാനത്ത് പ്രളയ പുനരധിവാസത്തിന് നെതര്‍ലാന്‍ഡ് മാതൃക പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
 • വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റ സംഭവം: അക്രമി സംഘത്തില്‍ മൂന്നുപേരെന്ന് മൊഴി
 • സീറോ മലബാര്‍ ഭൂമി വിവാദം: കര്‍ദ്ദിനാളിനെതിരെ വ്യാജരേഖയുണ്ടാക്കിയത് വൈദികന്റെ നിര്‍ദ്ദേശ പ്രകാരമെന്ന് അറസ്റ്റിലായ ആദിത്യന്‍
 • തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പത്തുമണിക്കൂറെങ്കിലും വൈകും
 • ബൂത്തില്‍ വോട്ടുപിടിത്തം: ചട്ടം ലംഘിച്ച രാജ് മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി
 • കള്ളവോട്ട് നടന്ന കേരളത്തിലെ ഏഴു ബൂത്തുകളില്‍ വോട്ടിംഗ് പുരോഗമിക്കുന്നു
 • Write A Comment

   
  Reload Image
  Add code here