അക്രമത്തിന്റെ പേരില്‍ കേന്ദ്രം ആദ്യം പിരിച്ചുവിടേണ്ടത് യുപിയിലെ സര്‍ക്കാരിനെയെന്ന് കോടിയേരി

Mon,Jan 07,2019


തിരുവനന്തപുരം: കേരളത്തിന്റെ ക്രമസമാധാനം തകര്‍ന്നുവെന്ന് ആരോപിച്ച് സര്‍ക്കാരിന് പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ ആദ്യം പിരിച്ചുവിടേണ്ടത് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഇന്ത്യയില്‍ ഏറ്റവും മധികം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപതകങ്ങളും വര്‍ഗീയ ലഹളകളും നടക്കുന്ന സംസ്ഥാനം ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ശബരിമലയെ ചൊല്ലി ഹര്‍ത്താല്‍ നടത്തിയ സംഘപരിവാര്‍ അക്രമങ്ങളുടെ ഉത്തരവാദിത്തം ആരോപിച്ച് പിണറായി സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി എംപി നിഷികാന്ദ് ഡുബെ ലോക് സഭയില്‍ ആവശ്യമുന്നയിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കോടിയേരി.
കേരളത്തില്‍ അക്രമങ്ങള്‍ തുടങ്ങുന്നതും തുടരുന്നതും ആര്‍എസ്എസ് ആണ്. ഇവിടെ അക്രമവും കൊലപാതകവും നടത്തിയതിനുശേഷം ക്രമസമാധാനം തകര്‍ന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ബിജെപിയും ആര്‍എസ്എസും നടത്തുന്ന നാടകമാണ് നടക്കുന്നത്.
ഇത് കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല. അക്രമങ്ങളിലൂടെ ബിജെപി ഓരോ ദിവസവും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോടിയേരി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച തീരുമാനിച്ച മുന്നോക്ക സംവരണ തീരുമാനം വര്‍ഷങ്ങള്‍ക്കുമുമ്പേ സിപിഎം മുന്നോട്ടുവെച്ച ആവശ്യമാണ്.
മുന്നോക്കക്കാര്‍ക്കിടയിലെ പിന്നോക്കക്കാര്‍ക്ക് സംവരണം വേണമെന്നാണ് സിപിഎം ആവശ്യം . ഇത് പുതിയ കാര്യമല്ല. എന്നാല്‍ ഇങ്ങനെ സംവരണം നടപ്പാക്കുമ്പോള്‍ നിലവില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തില്‍ ഒരു കുറവും വരാന്‍ പാടില്ല എന്നാണ് സിപിഎം നയം.
ഇപ്പോള്‍ കേന്ദ്രം നടപ്പാക്കുമെന്നു പറയുന്ന സംവരണം ഏതു രീതിയിലുള്ളതാണെന്ന് വ്യക്തമല്ല. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനമായി മാറുമെന്നും കോടിയേരി പറഞ്ഞു.

Other News

 • കേരളത്തില്‍ ബിജെപി 14 സീറ്റിലും ബിഡിജെഎസ് അഞ്ച് സീറ്റിലും മത്സരിക്കും; കോട്ടയത്ത് പിസി തോമസ്
 • ഓച്ചിറയില്‍ 13 കാരിയെ തട്ടിക്കൊണ്ടുപോയത് ബെംഗളുരുവിലേക്കെന്ന് പോലീസ് ; പ്രതിയെ സംരക്ഷിക്കില്ലെന്ന് പിതാവ്
 • ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്ന് ഹൈക്കോടതി
 • കലാഭവന്‍ മണിയുടെ മരണം: ഏഴു പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്നു
 • കേരളത്തില്‍ ഒമ്പത് സിറ്റിംഗ് എം.എല്‍.എ മാര്‍ മത്സരത്തിന്; സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പു ചരിത്രം തിരുത്തിക്കുറിക്കുന്നു, കാത്തിരിക്കുന്നത് അധിക സാമ്പത്തിക ബാധ്യത
 • മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാധാകൃഷ്ണ വിഖേ പാട്ടീല്‍ രാജിവെച്ചു; മകനു പിന്നാലെ ബിജെപിയിലേക്കെന്ന് സൂചന
 • വടകരയില്‍ കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി; പോരാട്ടം പൊടിപാറും
 • മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം 13 കാരിയെ തട്ടിക്കൊണ്ടുപോയി; നാലംഗ സംഘത്തെ പോലീസ് തിരയുന്നു
 • കൊല്ലത്ത് ആരെയും പരിചയമില്ല; തൃശൂരോ പത്തനംതിട്ടയിലോ കോട്ടയത്തോ മത്സരിക്കാം: അല്‍ഫോന്‍സ് കണ്ണന്താനം
 • വയനാട് ഐ ഗ്രൂപ്പില്‍ നിന്ന് എ ഗ്രൂപ്പ് പിടിച്ചു; മേല്‍ക്കൈ നഷ്ടപ്പെട്ട പ്രതിഷേധത്തോടെ ചെന്നിത്തല മടങ്ങി; വടകരയില്‍ അനിശ്ചിതത്വം തുടരുന്നു
 • തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ ഉറപ്പിച്ചു; ബിഡിജെഎസ് അഞ്ചു സീറ്റുകളില്‍ മത്സരിക്കും
 • Write A Comment

   
  Reload Image
  Add code here