ഹർത്താൽ അക്രമം : നഷ്ടപരിഹാരം ആവശ്യപ്പെടുന്ന ഹർജിയിൽ ടി.പി സെൻകുമാറിനും, ഡോ. കെ.എസ് രാധാകൃഷ്ണനും ഹൈക്കോടതി നോട്ടീസ്

Tue,Jan 08,2019


കൊച്ചി: ശബരിമല യുവതീ പ്രവേശത്തെത്തുടർന്ന് സംഘപരിവാർ സംഘടനകൾ നടത്തിയ ഹർത്താൽ അക്രമങ്ങളിലെ നഷ്ടം കർമസമിതി നേതാക്കളിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ടി.പി.സെൻകുമാർ, ഡോ. കെ.എസ്.രാധാകൃഷ്ണൻ തുടങ്ങിയവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
ഹർത്താൽ നിരോധിക്കണമെന്ന ഹർജികൾക്കൊപ്പം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹർത്താലിെൻറ പേരിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നിർണയിക്കാനും വിതരണം ചെയ്യാനുമായി ക്ലെയിം കമീഷണറെ നിയമിക്കാൻ ഉത്തരവിടണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് തൃശൂർ സ്വദേശി ടി. എൻ മുകുന്ദനാണ് കോടതിയെ സമീപിച്ചത്.
എതിർ കക്ഷികൾ ഇവരാണ്: ബിജെപി, ഹിന്ദു ഐക്യ വേദി, ശബരിമല കർമസമിതി, ആർഎസ്എസ് നേതാക്കളായ കെ പി ശശികല, എസ് ജെ ആർ കുമാർ, കെ എസ് രാധാകൃഷ്ണൻ, ‍ഡോ. ടി പി സെൻകുമാർ, ഗോവിന്ദ് ഭരതൻ, ബിജെപി, പി ശ്രീധരൻ പിള്ള, കെ സുരേന്ദ്രൻ, എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ, പി കെ കൃഷ്ണദാസ്, ഒ രാജഗോപാൽ, പി ഇ ബി മേനോൻ. ബി.ജെ.പി, ഹിന്ദു െഎക്യ വേദി, ശബരിമല കർമ സമിതി, ആർ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ഹർത്താലിെൻറ മറവിൽ പൊതുമുതൽ നാശിപ്പക്കലും വ്യാപകമായി നടന്നു. നിയമവാഴ്ച തകർക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് ഹർത്താലും അക്രമണങ്ങളും നടത്തിയതെന്നുമാരോപിച്ചാണ് ഹരജി.

Other News

 • കെ.എം. മാണിയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
 • മൃതദേഹം മാറി അയച്ച സംഭവം: മലയാളി യുവാവിന്റെ ജഢം ശ്രീലങ്കയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു
 • സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസ് ട്വന്റി -20 മുന്നണി സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ മത്സരിക്കും
 • കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ കഴിയാതെ ബിജെപി നേതൃത്വം
 • കേരളത്തില്‍ ബിജെപി 14 സീറ്റിലും ബിഡിജെഎസ് അഞ്ച് സീറ്റിലും മത്സരിക്കും; കോട്ടയത്ത് പിസി തോമസ്
 • ഓച്ചിറയില്‍ 13 കാരിയെ തട്ടിക്കൊണ്ടുപോയത് ബെംഗളുരുവിലേക്കെന്ന് പോലീസ് ; പ്രതിയെ സംരക്ഷിക്കില്ലെന്ന് പിതാവ്
 • ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്ന് ഹൈക്കോടതി
 • കലാഭവന്‍ മണിയുടെ മരണം: ഏഴു പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്നു
 • കേരളത്തില്‍ ഒമ്പത് സിറ്റിംഗ് എം.എല്‍.എ മാര്‍ മത്സരത്തിന്; സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പു ചരിത്രം തിരുത്തിക്കുറിക്കുന്നു, കാത്തിരിക്കുന്നത് അധിക സാമ്പത്തിക ബാധ്യത
 • മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാധാകൃഷ്ണ വിഖേ പാട്ടീല്‍ രാജിവെച്ചു; മകനു പിന്നാലെ ബിജെപിയിലേക്കെന്ന് സൂചന
 • വടകരയില്‍ കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി; പോരാട്ടം പൊടിപാറും
 • Write A Comment

   
  Reload Image
  Add code here