ഡോ. ഷീലാ ഫിലിപ്പിന് അബ്രഹാം ലിങ്കണ്‍ പുരസ്‌കാരം

Wed,Jan 09,2019


ദോഹ : ഗള്‍ഫിലെ പ്രമുഖ വനിതാ സംരംഭകയും ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസിന് അമേരിക്കയിലെ യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണലിന്റെ അബ്രഹാം ലിങ്കണ്‍ പുരസ്‌കാരം.
വ്യാപാര രംഗത്തും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തുമുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഡോ. ഷീല ഫിലിപ്പോസിനെ അബ്രഹാം ലിങ്കണ്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് യുണെറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. സെല്‍വിന്‍ കുമാര്‍ പറഞ്ഞു.
ദോഹ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ ലിങ്കണ്‍ എക്‌സലന്‍സ് ബാഡ്ജ് സമ്മാനിച്ചു. ഡോ. എസ്. സെല്‍വിന്‍ കുമാര്‍ അവാര്‍ഡ് ജേതാവിന് മെമന്റോ സമ്മാനിച്ചു.
ജി.സി.സിയിലെ സ്വാധീനമുള്ള വനിത സംരംഭക എന്ന നിലയില്‍ ശ്രദ്ധേയായ ഡോ. ഷീല ഫിലിപ്പോസ് സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാ സംരംഭകത്വത്തിന്റെയും മേഖലകളില്‍ നടത്തുന്ന മുന്നേറ്റം മാതൃകപരവും പുതിയ തലമുറക്ക് പ്രചോദനം നല്‍കുന്നതുമാണ്.
റോട്ടറി ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ കര്‍മ്മ ശ്രേഷ്ട പുരസ്‌കാരം, ഗ്ലോബല്‍ മീഡിയയുടെ മോസ്റ്റ് ഇന്‍സ്പയറിംഗ് വുമണ്‍ പുരസ്‌കാരം, കിംഗ്‌സ് യൂണിവേഴ്‌സിറ്റിയുടെ ഡിലിറ്റ് തുടങ്ങി നിരവധി ബഹുമതികള്‍ നേടിയ ഡോ. ഷീല ഫിലിപ്പ്് കഠിനാദ്ധ്വാനത്തിലൂടെ വിജയം കൈവരിക്കാനാകുമെന്ന് തെളിയിച്ച സംരംഭകയാണെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
കരുവാറ്റ മുഞ്ഞിനാറ്റ്് ഷീലാലയത്തില്‍ ഡോ. ഷീല ഫിലിപ്പോസ് പനച്ചമൂട്ടില്‍ എബ്രഹാം ഫിലിപ്പോസിന്റെ ഭാര്യയാണ്. കല്ലിശ്ശേരി ഡോ. കെ.എം ചെറിയാന്‍ മള്‍ട്ടി സ്പെഷ്യലിറ്റി ബയോ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ അവര്‍ സാമൂഹ്യ, സാംസ്്കാരിക രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരു നല്ല കുടുംബിനിയായികൊണ്ട് തന്നെ നല്ല സംരംഭകയായും വിജയിക്കാമെന്നാണ് ഡോ. ഷീല ഫിലിപ്പോസ് തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നത്.
ടീനതങ്കം ഫിലിപ്പ്്, എബ്രഹാം ഫിലിപ്പ് എന്നിവരാണ് മക്കള്‍. പ്രശസ്ത സാഹിത്യകാരന്‍ ബാബു കുഴിമറ്റത്തിന്റെ മകന്‍ അശ്വിനി ബാബു മരുമകനാണ്. ഹാബേല്‍, ഹെലന്‍, ഹെവന്‍ എന്നിവരാണ് ചെറുമക്കള്‍. കഴിഞ്ഞ വര്‍ഷം ഖത്തറിലെ മലയാളി സംരംഭകരുടെ വിജയഗാഥ സമാഹരിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച വിജയമുദ്രയിലെ ഏക വനിതാ സാന്നിദ്ധ്യമായിരുന്നു ഡോ. ഷീല ഫിലിപ്പോസ്.

Other News

 • മനുഷ്യക്കടത്തിന് മുനമ്പത്ത് എത്തിയ സംഘത്തിന് മലയാളികളുടെ സഹായവും ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍
 • ശബരിമല സ്ത്രീപ്രവേശനം: ആവശ്യങ്ങളില്‍ ഒന്നുപോലും നേടാതെ സെക്രട്ടറിയറ്റു നടയിലെ നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചു
 • ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
 • ശബരിമല: നിരാഹാരം കിടക്കാന്‍ മുതിര്‍ന്ന നേതാക്കളില്ല; സെക്രട്ടറിയറ്റിനു മുന്നിലെ ബിജെപി സമരം ലക്ഷ്യം കാണാതെ അവസാനിപ്പിക്കുന്നു
 • കനക ദുര്‍ഗയ്ക്കും ബിന്ദുവിനും പൂര്‍ണ സമയ സംരംക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനോട് സുപ്രിംകോടതി
 • ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍
 • ജീവന് ഭീഷണി: സുരക്ഷ വേണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗയും ബിന്ദുവും സുപ്രീം കോടതിയെ സമീപിച്ചു
 • കെപിസിസി സെക്രട്ടറി എംകെ അബ്ദുല്‍ഗഫൂര്‍ ഹാജി അന്തരിച്ചു
 • മുന്‍കൂര്‍ നോട്ടീസ് സമരം നടത്താനുള്ള അവകാശമല്ല; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു
 • ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികളെതടയുന്നത് ഗുണ്ടായിസം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
 • ശബരിമല സന്നിധാനത്തേക്കു പോയ രണ്ട് യുവതികളെ പോലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി
 • Write A Comment

   
  Reload Image
  Add code here