പ്രസംഗത്തില്‍ സ്ത്രീകളുടെ കാലു വലിച്ചു കീറാന്‍ പറഞ്ഞു; പിന്നീട് കാലുപിടിച്ചു മാപ്പപേക്ഷിച്ചു; സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയ നടന്‍ കൊല്ലം തുളസിക്ക് മുന്‍കൂര്‍ ജാമ്യമില്ല

Thu,Jan 10,2019


കൊച്ചി: ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പ്രസംഗിച്ച നടന്‍ കൊല്ലം തുളസിയുടെമുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
നടന്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ശബരിമല പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധിയെത്തുടര്‍ന്നു കൊല്ലം തുളസി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം രാഷ്ട്രീയ പ്രസംഗം മാത്രമായി കാണാനാവില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. വിധിക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പരാമര്‍ശമായിരുന്നു നടന്റേത്.
ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്ന് ചവറ പൊലീസാണ് മതസ്പര്‍ധ വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, സ്ത്രീകളെ പൊതുസ്ഥലത്ത് അവഹേളിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കൊല്ലം തുളസിക്കെതിരെ കേസെടുത്തത്.
ഒക്ടോബര്‍ 12നു ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ ആമുഖ പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശമാണു പരാതിക്ക് ആധാരം. അന്നത്തെ സാഹചര്യത്തില്‍ വികാരപരമായി പ്രസംഗിച്ചതാണെന്നും ഉടന്‍ മാപ്പു പറഞ്ഞെന്നും ആരെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കൊല്ലം തുളസി പിന്നീട് പറഞ്ഞിരുന്നു.
വനിതാ കമ്മിഷന്‍ നടപടിയെടുത്തതിനെത്തുടര്‍ന്ന് നടന്‍ കമ്മിഷനിലെത്തി മാപ്പപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണു നേരിട്ടെത്തി മാപ്പപേക്ഷ നല്‍കിയത്. പ്രസ്താവനയില്‍ ഖേദിക്കുന്നതായി കൊല്ലം തുളസി പിന്നീട് പറഞ്ഞു.
മാപ്പപേക്ഷ നല്‍കിയെങ്കിലും നടപടികളുമായി മുന്നോട്ടു പോകാനായിരുന്നു കമ്മിഷന്റെ തീരുമാനം. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികളുടെ കാലില്‍ പിടിച്ചു വലിച്ചുകീറി ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറുഭാഗം വിധി പറഞ്ഞ ജഡ്ജിക്കും അയച്ചുകൊടുക്കണമെന്നായിരുന്നു നടന്റെ പ്രസ്താവന.

Other News

 • ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തീരുമാനിച്ചു; ജോസഫ് വിഭാഗം പിളര്‍പ്പിലേക്ക്
 • സിഐ നവാസിന് ജോലിയില്‍ പ്രവേശിക്കാനായില്ല; ഡിസിപി പൂങ്കുഴലിയുടെ അന്വേഷണ റിപ്പോര്‍ട്ടും തീരുമാനവും നിര്‍ണായകം
 • സൗമ്യ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചത് വൈരാഗ്യത്തിന് കാരണമായെന്ന് അമ്മയുടെ മൊഴി; ഒരു വര്‍ഷമായി അജാസ് ഭീഷണിപ്പെടുത്തുന്നു
 • റണ്‍വെ നവീകരണം: നെടുമ്പാശേരി വിമാനത്താവളത്തില്‍ നവംബര്‍ മുതല്‍ നാലു മാസത്തേക്ക് പകല്‍ നേരങ്ങളില്‍ വിമാന സര്‍വീസ് നടത്തില്ല
 • കാണാതായ സി.ഐ നവാസിനെ കണ്ടെത്തി, വൈകുന്നേരത്തോടെ കൊച്ചിയില്‍
 • മാവേലിക്കരയിൽ പട്ടാപകൽ പൊലീസുകാരിയെ തീ കൊളുത്തി കൊന്നു
 • നാസിക്കിലെ മുത്തൂറ്റ് ശാഖയില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാക്കള്‍ മലയാളി ജീവനക്കാരനെ വെടിവെച്ചു കൊന്നു
 • കാർട്ടൂൺ വിവാദം: സാംസ്ക്കാരിക മന്ത്രി ബാലനെതിരെ നടൻ ജോയ് മാത്യുവിന്റെ വിമർശനം
 • കേരള തീരത്ത് ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്
 • പാലാരിവട്ടം ഫ്‌ളൈഓവർ നിർമ്മാണത്തിലെ അഴിമതി: വിജിലൻസ് റെയ്‌ഡ്‌ നടത്തുന്നു.
 • ഭര്‍ത്താവിന്റെ തിരോധാനത്തിനു പിന്നില്‍ മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കാണാതായ സിഐ നവാസിന്റെ ഭാര്യ
 • Write A Comment

   
  Reload Image
  Add code here