മകരവിളക്കിന് ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

Fri,Jan 11,2019


കൊച്ചി: ശബരിമല ഉള്‍പ്പെടുന്ന പത്തനം തിട്ടജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു.
മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസില്‍ 23 ദിവസം കെ സുരേന്ദ്രന്‍ ജയിലില്‍ റിമാന്റു ചെയ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരുന്നത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്നും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ വ്യവസ്ഥയില്‍ ഇളവ് തേടിയാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നവംബര്‍ 17ന് അറസ്റ്റിലായ സുരേന്ദ്രന് ആദ്യം റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു . ചിത്തിരആട്ട വിശേഷ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ അമ്പത്തിരണ്ടുകാരിക്കെതിരെയുണ്ടായ പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോനോചനയുണ്ടെന്നും അതില്‍ കെ.സുരേന്ദ്രന്‍ പങ്കാളിയാണെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്.
2013 ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ട്രെയിന്‍ തടയല്‍ സമരം, 2016 ല്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് എന്നീ കേസുകളിലും ഇതിനിടെ സുരേന്ദ്രന്‍ ജാമ്യം നേടിയിരുന്നു.

Other News

  • ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തീരുമാനിച്ചു; ജോസഫ് വിഭാഗം പിളര്‍പ്പിലേക്ക്
  • സിഐ നവാസിന് ജോലിയില്‍ പ്രവേശിക്കാനായില്ല; ഡിസിപി പൂങ്കുഴലിയുടെ അന്വേഷണ റിപ്പോര്‍ട്ടും തീരുമാനവും നിര്‍ണായകം
  • സൗമ്യ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചത് വൈരാഗ്യത്തിന് കാരണമായെന്ന് അമ്മയുടെ മൊഴി; ഒരു വര്‍ഷമായി അജാസ് ഭീഷണിപ്പെടുത്തുന്നു
  • റണ്‍വെ നവീകരണം: നെടുമ്പാശേരി വിമാനത്താവളത്തില്‍ നവംബര്‍ മുതല്‍ നാലു മാസത്തേക്ക് പകല്‍ നേരങ്ങളില്‍ വിമാന സര്‍വീസ് നടത്തില്ല
  • കാണാതായ സി.ഐ നവാസിനെ കണ്ടെത്തി, വൈകുന്നേരത്തോടെ കൊച്ചിയില്‍
  • മാവേലിക്കരയിൽ പട്ടാപകൽ പൊലീസുകാരിയെ തീ കൊളുത്തി കൊന്നു
  • നാസിക്കിലെ മുത്തൂറ്റ് ശാഖയില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാക്കള്‍ മലയാളി ജീവനക്കാരനെ വെടിവെച്ചു കൊന്നു
  • കാർട്ടൂൺ വിവാദം: സാംസ്ക്കാരിക മന്ത്രി ബാലനെതിരെ നടൻ ജോയ് മാത്യുവിന്റെ വിമർശനം
  • കേരള തീരത്ത് ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്
  • പാലാരിവട്ടം ഫ്‌ളൈഓവർ നിർമ്മാണത്തിലെ അഴിമതി: വിജിലൻസ് റെയ്‌ഡ്‌ നടത്തുന്നു.
  • ഭര്‍ത്താവിന്റെ തിരോധാനത്തിനു പിന്നില്‍ മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കാണാതായ സിഐ നവാസിന്റെ ഭാര്യ
  • Write A Comment

     
    Reload Image
    Add code here