മുന്നോക്ക സംവരണം: ദലിത് സംഘടകള്‍ സുപ്രീംകോടതിയിലേക്ക്; 200 ഓളം ദലിത് സംഘടനകളുടെ യോഗം ശനിയാഴ്ച തിരുവനന്തപുരത്ത്

Fri,Jan 11,2019


കൊച്ചി: മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ ദലിത് പിന്നോക്ക സംഘടകള്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു.
വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നിലവിലുള്ള 50 ശതമാനം സംവരണത്തിനു പുറമെയാണ് മുന്നോക്ക വിഭാഗങ്ങളലെ സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ തീരുമാനത്തോട് യോജിപ്പ് പ്രകടിപ്പിക്കുകയും പാര്‍ലമെന്റിന്റെ ഇരുസഭകളിലും അനുകൂലമായ നിലപാട് എടുക്കുകയും ചെയ്തിരുന്നു. ഭരണഘടനയുടെ 15,16 വകുപ്പുകള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ സംവരണം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണം അട്ടിമറിക്കപ്പെടുമെന്ന ആശങ്കയാണ് ദലിത് സംഘടനകള്‍ക്കുള്ളത്.
നിയമ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനായി നാളെ (ശനിയാഴ്ച) തിരുവനന്തപുരത്ത് സ്‌പെന്‍സര്‍ ജംങ്ഷനില്‍ ദലിത് സംഘടന നേതാക്കളുടെ യോഗം ചേരും. 200 ഓലം ദലിത് സംഘടനകളെയാണ് യോഗത്തിന് ക്ഷണിച്ചിട്ടുള്ളത്. കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് ശനിയാഴ്ച യോഗം ചേരുന്നത്. നിയമ നടപടി, ജനകീയ പ്രക്ഷോഭം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ഈ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
സുപ്രീംകോടതി വിധിയെ മറികടന്ന് സംവരണം 60 ശതമാനമാക്കി ഉയര്‍ത്തി, മുന്നോക്ക സാമ്പത്തിക സംവരണം ഉറപ്പാക്കിയ എന്‍ഡിഎ സര്‍ക്കാറിന്റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നേരത്തെ യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടന ഹര്‍ജി നല്‍കിയിരുന്നു. സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരാണെന്നാണ് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചത്.

Other News

  • ഫലപ്രഖ്യാപനം: കേരളത്തില്‍ അക്രമ സാധ്യതയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ; കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
  • ആളുമാറി ശസ്ത്രക്രിയ: ആരോപണ വിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; സംഭവത്തെക്കുറിച്ച് അന്വേഷിക്കും
  • വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേരള പൊലീസിനെ പ്രവേശിപ്പിക്കില്ല: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
  • തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ അഗ്നി ബാധ
  • തിരുവനന്തപുരം -കാസര്‍കോട് അതിവേഗ റെയില്‍ പാതയുടെ നിര്‍മ്മാണം 2020ല്‍ ആരംഭിക്കും
  • സംസ്ഥാനത്ത് പ്രളയ പുനരധിവാസത്തിന് നെതര്‍ലാന്‍ഡ് മാതൃക പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
  • വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റ സംഭവം: അക്രമി സംഘത്തില്‍ മൂന്നുപേരെന്ന് മൊഴി
  • സീറോ മലബാര്‍ ഭൂമി വിവാദം: കര്‍ദ്ദിനാളിനെതിരെ വ്യാജരേഖയുണ്ടാക്കിയത് വൈദികന്റെ നിര്‍ദ്ദേശ പ്രകാരമെന്ന് അറസ്റ്റിലായ ആദിത്യന്‍
  • തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പത്തുമണിക്കൂറെങ്കിലും വൈകും
  • ബൂത്തില്‍ വോട്ടുപിടിത്തം: ചട്ടം ലംഘിച്ച രാജ് മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി
  • കള്ളവോട്ട് നടന്ന കേരളത്തിലെ ഏഴു ബൂത്തുകളില്‍ വോട്ടിംഗ് പുരോഗമിക്കുന്നു
  • Write A Comment

     
    Reload Image
    Add code here