അനധികൃത സ്വത്തു സമ്പാദനം: കെ ബാബു വിചാരണ നേരിടണമെന്ന് വിജിലന്‍സ് കോടതി. കുറ്റവിമുക്തനാക്കണമെന്ന ബാബുവിന്റെ ആവശ്യം തള്ളി

Wed,Mar 13,2019


കൊച്ചി: അനധികൃത സ്വത്തുസമ്പാദനകേസില്‍ കരുങ്ങിയ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ ബാബു വിചാരണ നേരിടണമെന്ന് വിജിലന്‍സ് കോടതി.
കുറ്റവിമുക്തനാക്കണമെന്ന ബാബുവിന്റെ ആവശ്യം കോടതി തള്ളി. 43% അധികസ്വത്തുണ്ടെന്ന കണ്ടെത്തല്‍ തള്ളാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.
കെ ബാബു മന്ത്രിയായിരുന്ന കാലത്ത് വരവില്‍ കവിഞ്ഞ സ്വത്തുണ്ടാക്കിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് കേസെടുത്തത്.
അധിക സ്വത്ത് സമ്പാദനത്തിന്റെ ഉറവിടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കെ. ബാബുവിന് വ്യക്തമായ മറുപടികള്‍ ഉണ്ടായിരുന്നില്ലെന്ന് വിജിലന്‍സ് പറയുന്നു. ബാബുവിന്റെ ബന്ധുക്കളില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു. മൊഴികളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സ് പറയുന്നത്.

Other News

 • യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം നടത്തും: രമേശ് ചെന്നിത്തല
 • എറണാകുളം ബ്രോഡ്‌വേയിലെ വസ്ത്ര വ്യാപാരത്തില്‍ അഗ്നി ബാധ
 • മോഡി മന്ത്രി സഭയില്‍ കേരളത്തില്‍ നിന്ന് മന്ത്രി ഉണ്ടായേക്കുമെന്ന് ശ്രീധരന്‍ പിള്ള
 • കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ പുനരേകീകരിച്ച് ശക്തി വീണ്ടെടുക്കണം: ബിനോയ് വിശ്വം
 • പതിനാലാം നിയമസഭയുടെ പതിനഞ്ചാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും; എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട നാല് എംഎല്‍എമാരും സഭയില്‍
 • തിരഞ്ഞെടുപ്പില്‍ ശബരിമല ബാധിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ശൈലിയും മാറ്റില്ല
 • കണ്ണന്താനവും, തുഷാര്‍ വെള്ളാപ്പള്ളിയും എ.എന്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോലും കിട്ടില്ല
 • കേരളത്തില്‍ ആറിടത്ത് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് റിക്കാര്‍ഡ് വിജയം
 • വളഞ്ഞിട്ട് ആക്രമിച്ചിട്ടും 'പാട്ടും പാടി' ജയിച്ചു കയറി ആലത്തൂരിന്റെ പെങ്ങളൂട്ടി
 • ശബരിമല വോട്ടായില്ല; കുമ്മനത്തിന്റെ വരവും പാളി; സീറ്റ് മോഹം ബാക്കിയാക്കി ബിജെപി
 • Write A Comment

   
  Reload Image
  Add code here