ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ അഭിഭാഷകനും ഭീഷണി; കേസില്‍ നിന്ന് പിന്‍മാറണമെന്ന്

Sun,Apr 14,2019


കൊച്ചി : പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറനുനേരെയുണ്ടായ വെടിവെപ്പ് കേസില്‍ പാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോളിന്റെ അഭിഭാഷകനും ഭീഷണി.
കേസില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഭീഷണി സന്ദേശം ലഭിച്ചത്. അധോലോക നായകന്‍ രവി പൂജാരിയുടേ സംഘത്തില്‍ നിന്നാണ് ഭീഷണി സന്ദേശം ഉണ്ടായതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
അഭിഭാഷകന്റെ ഫോണിലേക്ക് ഇന്റര്‍നെറ്റ് കോളുകള്‍ക്ക് പുറമേ സന്ദേശങ്ങള്‍ ആയും ഭീഷണി വന്നു.
അതേസമയം വെടിവെപ്പ് കേസില്‍ അന്വേഷണം കാസര്‍കോട്ടേക്ക് നീളുകയാണ്. പ്രതി മോനായിയുടെ പങ്കു വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണസംഘം കാസര്‍കോട്ടേക്ക് പോകുന്നത്. ഇയാളുടെ കൂട്ടാളികളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. മോനായി വഴിയാണ് തോക്ക് പ്രതികള്‍ക്ക് ലഭിക്കുന്നത്.
ബ്യുട്ടി പാര്‍ലര്‍ വെടിവെപ്പിനു മുന്‍പ് സ്വയം പരിശീലനം നടത്തിയ പ്രതികള്‍ സംഭവത്തിനുശേഷം സുഹൃത്തുമായി വാക്കു തര്‍ക്കമുണ്ടായപ്പോള്‍ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
പ്രതികള്‍ ഉപയോഗിച്ചിരുന്ന ഒരു തോക്കും ബൈക്കും പോലീസ് കണ്ടെത്തി. ബ്യൂട്ടിപാര്‍ലറിനുനേരെ വെടിവയ്ക്കാന്‍ ഉപയോഗിച്ച് പിസ്റ്റല്‍ കൂടി ഇനി കണ്ടെത്താനുണ്ട്.
കേസില്‍ അന്വേഷണം പുരോഗമിക്കുബോള്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും എന്നാണ് സൂചന. രവിപൂജാരിക്ക് കേരളത്തില്‍ ശക്തമായ കണ്ണികള്‍ ഉണ്ടെന്ന കാര്യവും ഇതോടെ വ്യക്തമാവുകയാണ്.

Other News

 • പ്രതിശ്രുത വരനടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്
 • സ്വന്തം ഹെലികോപ്ടറില്‍ പറന്നെത്തി ലുലു ഗ്രൂപ്പ് മേധാവി യൂസഫലി വോട്ടു ചെയ്തു
 • അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍
 • കേരളത്തില്‍ പോളിംഗ് 77 ശതമാനത്തിനു മുകളില്‍; ഇനി കണക്കുകൂട്ടലുകളുടെ കാലം
 • വയനാട്ടില്‍ രാഹുല്‍ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍
 • വോട്ടിംഗ് യന്ത്രം വോട്ടുമാറ്റി രേഖപ്പെടുത്തുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
 • പോളിങ്ങിനിടെ എട്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു; ബൂത്ത് ഓഫീസര്‍ക്ക് അപസ്മാര ബാധ
 • കൂത്തുപറമ്പിലും പത്തനംതിട്ടയിലും വോട്ടുചെയ്യാന്‍ വരി നിന്ന രണ്ടുപേര്‍ തളര്‍ന്നു വീണു മരിച്ചു
 • കേരളത്തില്‍ വോട്ടിംഗ് തുടങ്ങി; ചിലയിടങ്ങളില്‍ മെഷീന്‍ തകരാര്‍ മൂലം വോട്ടെടുപ്പ് തുടങ്ങാനായില്ല
 • ഉച്ചയ്ക്ക് രണ്ടുവരെ 50.92 ശതമാനം പോളിങ്; 80% കടന്നേക്കുമെന്ന് പ്രതീക്ഷ
 • കണ്ണൂരില്‍ പോളിങ് ബൂത്തിലെത്തിച്ച വിവി പാറ്റ് മെഷിനുള്ളില്‍ പാമ്പിനെ കണ്ടെത്തി
 • Write A Comment

   
  Reload Image
  Add code here