ശശി തരൂരിന് ആശ്വസിക്കാം; തിരുവനന്തപുരത്ത് എന്‍എസ്.എസ് തരൂരിനെ തുണയ്ക്കും

Thu,Apr 18,2019


തിരുവനന്തപുരം: തലസ്ഥാനത്തെ ലോക്‌സ്ഭാ മണ്ഡലത്തില്‍ ബി.ജി.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ കനത്ത വെല്ലുവിളി നേരിടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരന് ആശ്വസ വാര്‍ത്ത. എന്‍.എസ്.എസ് താലൂക്ക് യൂണിയന് തരൂരിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ശബരിമല പ്രശ്‌നം ആളിക്കത്തിയ അവസരത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നാമജപ റാലികളും മറ്റും നടത്താന്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.സംഗീത് കുമാര്‍ മുന്‍നിരയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ ശബരിമല വിശ്വാസികള്‍ തരൂരിന് എതിരായ നിലപാട് സ്വീകരിക്കുമെന്ന ധാരണയും ഇതിന്റെ അിസ്ഥാനത്തില്‍ പരന്നിരുന്നു. അപകടം മണത്ത കോണ്‍ഗ്രസ് നേതൃത്വം പെരുന്നയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തരൂരിന് അനുകൂലമായി നിലപാട് സ്വീകരിക്കുവാന്‍ ലോക്കല്‍ കരയോഗങ്ങള്‍ക്കും, വനിതാ സമാജങ്ങള്‍ക്കും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിര്‍ദേശം നല്‍കിയതായി ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അറിയിച്ചു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് സംസ്ഥാനത്തെ 5600 ലധികം കരയോഗങ്ങളെയും അറിയിക്കുവാന്‍ സുകുമാരന്‍ നായര്‍ ആലോചിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍, പരമ്പരാഗത യു.ഡു.എഫ് വോട്ടുകള്‍ ശബരിമല വിഷയത്തിന്റെ പേരില്‍ കുമ്മനത്തിനു കിട്ടുമെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 2011 ലെ സെന്‍സസ് അനുസരിച്ച് തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 66.46 ശതമാനം ഹൈന്ദവരാണ്. 19.1 ശതമാനം ക്രൈസ്തവരും, 13.72 മുസ്ലിം വോട്ടര്‍മാരും ഇവിടെയുണ്ട്. എന്‍.എസ്.എസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന 26 ശതമാനം വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ടെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ പറയുന്നു.

Other News

 • കണ്ണന്താനവും, തുഷാര്‍ വെള്ളാപ്പള്ളിയും എ.എന്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോലും കിട്ടില്ല
 • കേരളത്തില്‍ ആറിടത്ത് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് റിക്കാര്‍ഡ് വിജയം
 • വളഞ്ഞിട്ട് ആക്രമിച്ചിട്ടും 'പാട്ടും പാടി' ജയിച്ചു കയറി ആലത്തൂരിന്റെ പെങ്ങളൂട്ടി
 • ശബരിമല വോട്ടായില്ല; കുമ്മനത്തിന്റെ വരവും പാളി; സീറ്റ് മോഹം ബാക്കിയാക്കി ബിജെപി
 • കേരളത്തില്‍ ആറ് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • കേരളത്തില്‍ യുഡിഎഫിന് അമ്പരപ്പിക്കുന്ന മുന്നേറ്റം; എല്‍ഡിഎഫിന് തകര്‍ച്ച
 • തൃശൂര്‍ 'എടുത്തി'ല്ലെങ്കിലും സുരേഷ് ഗോപിയാണ് താരം: വോട്ടില്‍ വര്‍ധന രണ്ട് ലക്ഷം
 • രാഹുലിന്റെ 'കൈ' പിടിച്ചു കേരളം
 • ഫലപ്രഖ്യാപനം: കേരളത്തില്‍ അക്രമ സാധ്യതയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ; കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
 • ആളുമാറി ശസ്ത്രക്രിയ: ആരോപണ വിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; സംഭവത്തെക്കുറിച്ച് അന്വേഷിക്കും
 • Write A Comment

   
  Reload Image
  Add code here