തൃശൂര്‍ പൂരലഹരിയില്‍: ശബ്ദ തീവ്രത കുറച്ച് വര്‍ണശബളിമ കൂട്ടി വൈകിട്ട് സാമ്പിള്‍ വെടിക്കെട്ട്

Sat,May 11,2019


തൃശൂര്‍: തൃശൂര്‍ പൂര ലഹരിയിലേക്ക് . ഇന്ന് (ശനിയാഴ്ച) സാമ്പിള്‍ വെടിക്കെട്ടു നടക്കും. ശബ്ദ തീവ്രത കുറച്ച് വര്‍ണശബളിമ കൂട്ടി വെടിക്കെട്ട് നടത്താനാണ് തീരുമാനം. ആനച്ചമയ പ്രദര്‍ശനവും ഇതൊടൊപ്പം തുടങ്ങും.
വൈകിട്ട് ഏഴ് മണിക്ക് പാറമേക്കാവ് വെടിക്കെട്ടിന് തിരികൊളുത്തും. തൊട്ടുപുറകെ തിരുവമ്പാടി വര്‍ണ വിസ്മയം തുടങ്ങും. ആദ്യ പതിനഞ്ച് മിനുട്ടില്‍ ഇരുവിഭാഗത്തിന്റെയും കൂട്ടപ്പൊരിച്ചില്‍ നടക്കും. പിന്നെ വര്‍ണങ്ങള്‍ ചൊരിയുന്ന അമിട്ടുകളാണ്. വിലക്ക് നീക്കിയെത്തിയ ഗുണ്ടും കുഴി മിന്നലും മാലപ്പടക്കവുമുണ്ടാകും. ഏറെ ആരാധകരുള്ള ഫാന്‍സി ഇനങ്ങളും സൂക്ഷിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറാണ് ഇരുപക്ഷത്തിനും അനുവദിച്ചിരിക്കുന്ന സമയം. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സാമ്പിള്‍ വെടിക്കെട്ടിനും ഒരുക്കിയിരിക്കുന്നത്.
നൂറ് മീറ്റര്‍ അകലെ നിന്ന് മാത്രമേ സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ അനുവാദമുള്ളൂ. സാമ്പിള്‍ വെടിക്കെട്ട് നടക്കുന്ന ഇന്ന് നഗരത്തില്‍ ഗതാഗത പരിഷ്‌കരണം ഏര്‍പ്പെടുത്തും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദര്‍ശനവും ഇന്ന് തുടങ്ങും. വൈകിട്ട് മൂന്ന് മണിയ്ക്കാണ് പ്രദര്‍ശനങ്ങള്‍ ആരംഭിക്കുക.

Other News

 • കണ്ണന്താനവും, തുഷാര്‍ വെള്ളാപ്പള്ളിയും എ.എന്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോലും കിട്ടില്ല
 • കേരളത്തില്‍ ആറിടത്ത് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് റിക്കാര്‍ഡ് വിജയം
 • വളഞ്ഞിട്ട് ആക്രമിച്ചിട്ടും 'പാട്ടും പാടി' ജയിച്ചു കയറി ആലത്തൂരിന്റെ പെങ്ങളൂട്ടി
 • ശബരിമല വോട്ടായില്ല; കുമ്മനത്തിന്റെ വരവും പാളി; സീറ്റ് മോഹം ബാക്കിയാക്കി ബിജെപി
 • കേരളത്തില്‍ ആറ് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • കേരളത്തില്‍ യുഡിഎഫിന് അമ്പരപ്പിക്കുന്ന മുന്നേറ്റം; എല്‍ഡിഎഫിന് തകര്‍ച്ച
 • തൃശൂര്‍ 'എടുത്തി'ല്ലെങ്കിലും സുരേഷ് ഗോപിയാണ് താരം: വോട്ടില്‍ വര്‍ധന രണ്ട് ലക്ഷം
 • രാഹുലിന്റെ 'കൈ' പിടിച്ചു കേരളം
 • ഫലപ്രഖ്യാപനം: കേരളത്തില്‍ അക്രമ സാധ്യതയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ; കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
 • ആളുമാറി ശസ്ത്രക്രിയ: ആരോപണ വിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; സംഭവത്തെക്കുറിച്ച് അന്വേഷിക്കും
 • Write A Comment

   
  Reload Image
  Add code here