കൊല്ലത്ത് ബിജെപി പ്രവര്‍ത്തകന്‍ അയല്‍വാസിയുടെ കുത്തേറ്റു മരിച്ചു; അക്രമം തടയാന്‍ ശ്രമിച്ച ഭാര്യയ്ക്കും പരിക്ക്

Mon,May 13,2019


കൊല്ല: കൊല്ലം കടക്കലില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു.
കടക്കല്‍ തുടയന്നൂര്‍ കുതിരപ്പാലം പൊന്നംകോട് വീട്ടില്‍ രാധാകൃഷ്ണപിള്ളയാണ് ആണ് മരിച്ചത്. ഭര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഭാര്യക്കും കുത്തേറ്റു.
മദ്യപസംഘം ഗതാഗതം തടസ്സപ്പെടുത്തി വാഹനം നിർത്തിയിട്ടതു ചോദ്യം ചെയ്തതാണ് അക്രമത്തിനു കാരണം.
രാധാകൃഷണപിള്ളയുടെ വീടിന് മുന്നില്‍വച്ചാണ് സംഭവം. രാധാകൃഷ്ണപിള്ളയുടെ അയല്‍വാസിയാണ് കുത്തിയതെന്നാണ് പറയപ്പെടുന്നത്.
ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുനലൂര്‍ ഡി വൈ എസ് പി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. രാധാകൃഷ്ണപിള്ളയുടെ മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Other News

 • കണ്ണന്താനവും, തുഷാര്‍ വെള്ളാപ്പള്ളിയും എ.എന്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോലും കിട്ടില്ല
 • കേരളത്തില്‍ ആറിടത്ത് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് റിക്കാര്‍ഡ് വിജയം
 • വളഞ്ഞിട്ട് ആക്രമിച്ചിട്ടും 'പാട്ടും പാടി' ജയിച്ചു കയറി ആലത്തൂരിന്റെ പെങ്ങളൂട്ടി
 • ശബരിമല വോട്ടായില്ല; കുമ്മനത്തിന്റെ വരവും പാളി; സീറ്റ് മോഹം ബാക്കിയാക്കി ബിജെപി
 • കേരളത്തില്‍ ആറ് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • കേരളത്തില്‍ യുഡിഎഫിന് അമ്പരപ്പിക്കുന്ന മുന്നേറ്റം; എല്‍ഡിഎഫിന് തകര്‍ച്ച
 • തൃശൂര്‍ 'എടുത്തി'ല്ലെങ്കിലും സുരേഷ് ഗോപിയാണ് താരം: വോട്ടില്‍ വര്‍ധന രണ്ട് ലക്ഷം
 • രാഹുലിന്റെ 'കൈ' പിടിച്ചു കേരളം
 • ഫലപ്രഖ്യാപനം: കേരളത്തില്‍ അക്രമ സാധ്യതയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ; കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
 • ആളുമാറി ശസ്ത്രക്രിയ: ആരോപണ വിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; സംഭവത്തെക്കുറിച്ച് അന്വേഷിക്കും
 • Write A Comment

   
  Reload Image
  Add code here