കനത്ത സുരക്ഷയില്‍ തൃശൂര്‍ പൂരം കൊട്ടികയറുന്നു; പങ്കെടുക്കുന്നത് 90 ഓളം ഗജവീരന്മാര്‍

Mon,May 13,2019


തൃശൂര്‍: ലോക ശ്രദ്ധയാകര്‍ഷിച്ച തൃശൂര്‍ പൂരത്തിന് തുടക്കമായി. പൂരം പ്രമാണിച്ച് പൂര നഗരിയും പരിസര പ്രദേശഹങ്ങളും കനത്ത പോലീസ് ബന്ധവസിലും നിരീക്ഷണത്തിലുമാണ്.
36 മണിക്കൂര്‍ നീളുന്ന പൂരത്തിന് തുടക്കമിട്ട് കണിമംഗലം ശാസ്താവ് വടക്കുംനാഥനെ വണങ്ങാനായി തെക്കേ ഗോപുരനടയിലേക്കെത്തി. ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി പൂരം പതിവു പോലെ ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് തൃശൂര്‍. ഘടക പൂരങ്ങളുടെ വരവോടെയാണ് പൂരലഹരി ഉണരുന്നത്.
പൂരത്തിലെ ഏറ്റവും വര്‍ണാഭാമായ തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യം വൈകിട്ട് എട്ടുമണിയോടു കൂടി ആരംഭിക്കും. 90 ഓളം ഗജവീരന്മാരാണ് പകല്‍ പൂരത്തില്‍ പങ്കെടുക്കുക. മുഖ്യ സംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ ഇനി വരുന്ന ഒരോ നിമിഷവും വര്‍ണാഭമാക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി കഴിഞ്ഞു.
ഇലഞ്ഞിത്തറ മേളം കുടംമാറ്റം തുടങ്ങിയ ആകര്‍ഷകങ്ങളായ ചടങ്ങുകള്‍ക്ക് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ തേക്കിന്‍കാട് മൈതാനത്ത് ഇരു വിഭാഗങ്ങളുടെയും വെടിക്കെട്ട് നടക്കും.
കനത്ത സുരക്ഷയാണ് ഇത്തവണത്തെ തൃശൂര്‍ പൂരത്തിനായി ഒരുക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് 3500ല്‍ പരം പൊലീസ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ബാഗുകള്‍ പൂര നഗരിയിലേക്ക് കൊണ്ടു വരുന്നതിന് വിലക്കുണ്ട്. ഇലഞ്ഞിത്തറമേളം കാണാനെത്തുന്നവര്‍ക്ക് സുരക്ഷാ പരിശേധന കഴിഞ്ഞ് മാത്രമായിരിക്കും ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുക.
ഭീകരവാദ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഇത്തവണ പൂരത്തിനായി ഒരുക്കിയിരിക്കുന്നത്. നൂറില്‍പരം സിസിടിവികള്‍ വിവിധയിടങ്ങളിലായി സ്ഥാപിച്ചു. ക്യാരി ബാഗുകള്‍ അടക്കം പൂര നഗരിയിലേക്ക് കൊണ്ടു വരുന്നതിന് പൊലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് തുടങ്ങി വിവിധ സേനകളേയും വിന്ന്യസിക്കും. സംശയാസ്പദമായി തോന്നുന്നതെന്തും പൊലീസ് പരിശോധനകള്‍ക്ക് വിധേയമാക്കും. സ്വരാജ് റൗണ്ടിലെയും, നഗരത്തിലെയും ഗതാഗത നിയന്ത്രണത്തിനാവശ്യമായ ബാരിക്കേഡുകളും, മറ്റ് നിയന്ത്രണ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ലോഡ്ജുകളിലും ഹോട്ടലുകളിലും മുറികളെടുത്ത് താമസിക്കുന്നവരെ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. ഇത്തവണ കുടമാറ്റം കാണാനെത്തുന്ന സ്ത്രീകള്‍ക്കായി പ്രത്യേക സംവിധാനമുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റോപ്പുകള്‍, തീരപ്രദേശങ്ങള്‍, ജില്ലാ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Other News

 • കണ്ണന്താനവും, തുഷാര്‍ വെള്ളാപ്പള്ളിയും എ.എന്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോലും കിട്ടില്ല
 • കേരളത്തില്‍ ആറിടത്ത് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് റിക്കാര്‍ഡ് വിജയം
 • വളഞ്ഞിട്ട് ആക്രമിച്ചിട്ടും 'പാട്ടും പാടി' ജയിച്ചു കയറി ആലത്തൂരിന്റെ പെങ്ങളൂട്ടി
 • ശബരിമല വോട്ടായില്ല; കുമ്മനത്തിന്റെ വരവും പാളി; സീറ്റ് മോഹം ബാക്കിയാക്കി ബിജെപി
 • കേരളത്തില്‍ ആറ് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • കേരളത്തില്‍ യുഡിഎഫിന് അമ്പരപ്പിക്കുന്ന മുന്നേറ്റം; എല്‍ഡിഎഫിന് തകര്‍ച്ച
 • തൃശൂര്‍ 'എടുത്തി'ല്ലെങ്കിലും സുരേഷ് ഗോപിയാണ് താരം: വോട്ടില്‍ വര്‍ധന രണ്ട് ലക്ഷം
 • രാഹുലിന്റെ 'കൈ' പിടിച്ചു കേരളം
 • ഫലപ്രഖ്യാപനം: കേരളത്തില്‍ അക്രമ സാധ്യതയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ; കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
 • ആളുമാറി ശസ്ത്രക്രിയ: ആരോപണ വിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; സംഭവത്തെക്കുറിച്ച് അന്വേഷിക്കും
 • Write A Comment

   
  Reload Image
  Add code here