അമ്മയും മകളും ജീവനൊടുക്കിയതിനു പിന്നില്‍ കടക്കെണിക്കു പുറമെ കുടുംബ പ്രശ്‌നങ്ങളും; ഭര്‍ത്താവും ബന്ധുവും കസ്റ്റഡിയില്‍

Wed,May 15,2019


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കടക്കെണിയിലായതിനെതുടര്‍ന്ന് അമ്മയും മകളും വീടിനുള്ളില്‍ തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിലെ അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്.
ഭവന വായ്പ മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ജപ്തി ഭീഷണി മുടക്കിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആത്മഹത്യ ചെയ്യും മുമ്പ് വീട്ടമ്മ എഴുതി ഭിത്തിയില്‍ ഒട്ടിച്ചുവെച്ചിരുന്ന കുറിപ്പില്‍ തങ്ങളുടെ മരണത്തിനുത്തരവാദി ഭര്‍ത്താവ് ചന്ദ്രനും ഭര്‍ത്തൃമാതാവ് കൃഷ്ണമ്മയും അടക്കമുള്ള ബന്ധുക്കളാണെന്ന് ആരോപിച്ചത് പോലീസ് കണ്ടെത്തി.
ഇതെതുടര്‍ന്ന് ചന്ദ്രനെയും ബന്ധുവായ സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
വീട് പണിയുന്നതിനെടുത്ത ലോണ്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ജപ്തി നടപടികളില്‍ വരെയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്നും സ്ഥലം വിറ്റ് ലോണ്‍ തീര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കൃഷ്ണമ്മ ഇതിനെ എതിര്‍ത്തെന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്റെയും മോളുടെയും മരണകാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണെന്നും ലേഖ എഴുതിയ കുറിപ്പാണ് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്.
ചോദ്യം ചെയ്യലില്‍ ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങള്‍ സത്യമാണെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര മഞ്ചവിളാകം 'വൈഷ്ണവി' യില്‍ ലേഖ (42), മകള്‍ വൈഷ്ണവി (19) എന്നിവരാണ് ചൊവ്വാഴ്ച വൈകീട്ടോടെ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. കനറാ ബാങ്കില്‍ നിന്നും കുടുംബം ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് കനറാ ബാങ്ക് ശാഖകള്‍ക്ക് നേരെ പ്രതിഷേധവും ആക്രമണങ്ങളും നടന്നിരുന്നു.

Other News

 • കണ്ണന്താനവും, തുഷാര്‍ വെള്ളാപ്പള്ളിയും എ.എന്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോലും കിട്ടില്ല
 • കേരളത്തില്‍ ആറിടത്ത് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് റിക്കാര്‍ഡ് വിജയം
 • വളഞ്ഞിട്ട് ആക്രമിച്ചിട്ടും 'പാട്ടും പാടി' ജയിച്ചു കയറി ആലത്തൂരിന്റെ പെങ്ങളൂട്ടി
 • ശബരിമല വോട്ടായില്ല; കുമ്മനത്തിന്റെ വരവും പാളി; സീറ്റ് മോഹം ബാക്കിയാക്കി ബിജെപി
 • കേരളത്തില്‍ ആറ് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • കേരളത്തില്‍ യുഡിഎഫിന് അമ്പരപ്പിക്കുന്ന മുന്നേറ്റം; എല്‍ഡിഎഫിന് തകര്‍ച്ച
 • തൃശൂര്‍ 'എടുത്തി'ല്ലെങ്കിലും സുരേഷ് ഗോപിയാണ് താരം: വോട്ടില്‍ വര്‍ധന രണ്ട് ലക്ഷം
 • രാഹുലിന്റെ 'കൈ' പിടിച്ചു കേരളം
 • ഫലപ്രഖ്യാപനം: കേരളത്തില്‍ അക്രമ സാധ്യതയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ; കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
 • ആളുമാറി ശസ്ത്രക്രിയ: ആരോപണ വിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; സംഭവത്തെക്കുറിച്ച് അന്വേഷിക്കും
 • Write A Comment

   
  Reload Image
  Add code here