യൂറോപ്യന്‍ സന്ദര്‍ശനത്തിനു പിന്നാലെ നിക്ഷേപം തേടി പിണറായി വിജയന്‍ ജപ്പാനും ദക്ഷിണ കൊറിയയും സന്ദര്‍ശിക്കും

Wed,May 15,2019


തിരുവനന്തപുരം : പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും വ്യാവസായിക പദ്ധതികള്‍ക്കും സഹായങ്ങളും നിക്ഷേപവും തേടി യൂറോപ്യന്‍ സന്ദര്‍ശനം നടത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ യാത്രകള്‍ ജപ്പാനിലേക്കും ദക്ഷിണ കൊറിയയിലേക്കും ദീര്‍ഘിപ്പിക്കുന്നു.
മെയ് 8 ന് യൂറോപ്പിലെത്തിയ പിണറായി വിജയന്‍ നെതര്‍ലാന്‍ഡ്‌സ്, പാരീസ്, ജനീവയിലെ യുണൈറ്റഡ് നേഷന്‍സ് ആസ്ഥാനംഎന്നിവിടങ്ങളിലാണ് സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയം യുഎന്‍ പ്രത്യേക സംഘംപ്രത്യേക പഠനത്തിന് വിധേയമാക്കുകയും നഷ്ടം സംബന്ധിച്ച കണക്കുകളുടെറിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്തിരുന്നു.
വിദേശ നിക്ഷേപത്തിനൊപ്പം സാങ്കേതിക വിദ്യയിലെ പങ്കാളിത്തവും തേടിയാണു യാത്ര. ജപ്പാനില്‍ നിന്നു വ്യവസായ സംഘം അടുത്തുതന്നെ കേരളം സന്ദര്‍ശിക്കും. ഇതിനു ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ യാത്ര. സാങ്കേതിക രംഗം, ഭക്ഷ്യസംസ്‌കരണം, ഫിഷറീസ്, മാലിന്യ സംസ്‌കരണം, ഐടി, ടൂറിസം എന്നീ രംഗങ്ങളില്‍ ജപ്പാനുമായുള്ള സഹകരണമാണു കേരളം തേടുന്നത്.
ജപ്പാന്‍ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ മേല്‍നോട്ടച്ചുമതല വ്യവസായ ഡയറക്ടര്‍ കെ.ബിജുവിനാണ്. തുടര്‍നടപടികള്‍ക്കായി ചീഫ് സെക്രട്ടറിയുടെ ഓഫിസിനോടനുബന്ധിച്ചു സ്‌പെഷല്‍ സെല്‍ രൂപീകരിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ സാമ്പത്തിക, വിദ്യാഭ്യാസ,ഗവേഷണ വിഷയങ്ങള്‍ സംബന്ധിച്ച ഫെഡറല്‍ കൗണ്‍സില്‍ അംഗം ഗയ് പാമെലിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചനടത്തി. ഏഴംഗ എക്‌സിക്യുട്ടീവ് കൗണ്‍സിലിലെ അംഗത്വം മന്ത്രിക്കു തുല്യമായ പദവിയാണ്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ പാര്‍ലമെന്റ് സന്ദര്‍ശിച്ച മുഖ്യമന്ത്രി,സ്വിസ് ഇന്ത്യ പാര്‍ലമെന്ററി ഗ്രൂപ്പിനൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജിന്റെ ബേണിലെ ഔദ്യോഗിക വസതിയായ ഇന്ത്യ ഹൗസും അദ്ദേഹം സന്ദര്‍ശിച്ചു.
മെയ് 16ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ലൂക്കാസ് ചാന്‍സല്‍ എന്നിവരുമായി ചര്‍ച്ച നടത്തും. മെയ് 17ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി മുഖ്യമന്ത്രി പങ്കെടുക്കും.
കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയില്‍ ബ്രിട്ടനിലെ മലയാളികളെ പങ്കാളികളാക്കുന്ന ചടങ്ങും ലണ്ടനില്‍ സംഘടിപ്പിക്കുന്നുണ്ട്. ലണ്ടനിലെ പരിപാടികളില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. കെ എം എബ്രഹാം, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവന്‍ എന്നിവരും പങ്കെടുക്കും. യൂറോപ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മെയ് 20ന് മുഖ്യമന്ത്രി തിരിച്ചെത്തും.

Other News

 • കണ്ണന്താനവും, തുഷാര്‍ വെള്ളാപ്പള്ളിയും എ.എന്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോലും കിട്ടില്ല
 • കേരളത്തില്‍ ആറിടത്ത് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് റിക്കാര്‍ഡ് വിജയം
 • വളഞ്ഞിട്ട് ആക്രമിച്ചിട്ടും 'പാട്ടും പാടി' ജയിച്ചു കയറി ആലത്തൂരിന്റെ പെങ്ങളൂട്ടി
 • ശബരിമല വോട്ടായില്ല; കുമ്മനത്തിന്റെ വരവും പാളി; സീറ്റ് മോഹം ബാക്കിയാക്കി ബിജെപി
 • കേരളത്തില്‍ ആറ് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • കേരളത്തില്‍ യുഡിഎഫിന് അമ്പരപ്പിക്കുന്ന മുന്നേറ്റം; എല്‍ഡിഎഫിന് തകര്‍ച്ച
 • തൃശൂര്‍ 'എടുത്തി'ല്ലെങ്കിലും സുരേഷ് ഗോപിയാണ് താരം: വോട്ടില്‍ വര്‍ധന രണ്ട് ലക്ഷം
 • രാഹുലിന്റെ 'കൈ' പിടിച്ചു കേരളം
 • ഫലപ്രഖ്യാപനം: കേരളത്തില്‍ അക്രമ സാധ്യതയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ; കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
 • ആളുമാറി ശസ്ത്രക്രിയ: ആരോപണ വിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; സംഭവത്തെക്കുറിച്ച് അന്വേഷിക്കും
 • Write A Comment

   
  Reload Image
  Add code here