പോലീസ് സേനയില്‍ പുതുചരിത്രം: സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമനം ലഭിച്ച പട്ടിക ഗോത്രവിഭാഗത്തില്‍പ്പെട്ട 74 പേരുടെ പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയായി

Wed,May 15,2019


പാലക്കാട്: പുതുചരിത്രമെഴുതി പോലീസ് സേനയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമനം ലഭിച്ച പട്ടിക ഗോത്രവിഭാഗത്തില്‍പ്പെട്ട 74 പേരുടെ പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയായി ജോലിയില്‍ പ്രവേശിച്ചു. പാലക്കാട്‌കോട്ടമൈതാനത്ത് നടന്ന പരേഡില്‍ ഡി.ജി.പി ലോക്‌നാഥ് ബഹറ അഭിവാദ്യം സ്വീകരിച്ചു.
വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വനത്തിനകത്തും വനാതിര്‍ത്തിയിലുമുള്ള പട്ടികവര്‍ഗ്ഗ ഗോത്ര വിഭാഗങ്ങളിലെ 74 പേരെയാണ് ആദ്യഘട്ടത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേയ്ക്ക് തിരഞ്ഞെടുത്തത്.
അട്ടപ്പാടി കടുകുമണ്ണ ഊരില്‍ മര്‍ദനമേറ്റ് മരണമടഞ്ഞ ആദിവാസി യുവാവ് മധുവിന്റെ സഹോദരി ഉള്‍പ്പെടെ 22 വനിതകള്‍ക്കും 52 പുരുഷന്‍മാര്‍ക്കുമാണ് ഈ നിയമനത്തിലൂടെ ഇപ്രകാരം ചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത്. വയനാട് ജില്ല മുഴുവനായും പാലക്കാട് ജില്ലയിലെ അട്ടപ്പാടി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, അരീക്കോട് ബ്ലോക്കുകളെയുമാണ് സ്പെഷ്യല്‍ ഡ്രൈവില്‍ ഉള്‍പ്പെടുത്തിയത്.

Other News

 • കണ്ണന്താനവും, തുഷാര്‍ വെള്ളാപ്പള്ളിയും എ.എന്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോലും കിട്ടില്ല
 • കേരളത്തില്‍ ആറിടത്ത് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് റിക്കാര്‍ഡ് വിജയം
 • വളഞ്ഞിട്ട് ആക്രമിച്ചിട്ടും 'പാട്ടും പാടി' ജയിച്ചു കയറി ആലത്തൂരിന്റെ പെങ്ങളൂട്ടി
 • ശബരിമല വോട്ടായില്ല; കുമ്മനത്തിന്റെ വരവും പാളി; സീറ്റ് മോഹം ബാക്കിയാക്കി ബിജെപി
 • കേരളത്തില്‍ ആറ് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യം
 • കേരളത്തില്‍ യുഡിഎഫിന് അമ്പരപ്പിക്കുന്ന മുന്നേറ്റം; എല്‍ഡിഎഫിന് തകര്‍ച്ച
 • തൃശൂര്‍ 'എടുത്തി'ല്ലെങ്കിലും സുരേഷ് ഗോപിയാണ് താരം: വോട്ടില്‍ വര്‍ധന രണ്ട് ലക്ഷം
 • രാഹുലിന്റെ 'കൈ' പിടിച്ചു കേരളം
 • ഫലപ്രഖ്യാപനം: കേരളത്തില്‍ അക്രമ സാധ്യതയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ; കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
 • ആളുമാറി ശസ്ത്രക്രിയ: ആരോപണ വിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; സംഭവത്തെക്കുറിച്ച് അന്വേഷിക്കും
 • Write A Comment

   
  Reload Image
  Add code here