കയ്യിലെ ടാഗുമാറി: കെനിയയിൽ ആളുമാറി ശസ്​​ത്രക്രിയ

Fri,Mar 09,2018


നെയ്​റോബി: രോഗിയുടെ വിവരങ്ങളെഴുതി കയ്യിലിട്ടു നൽകുന്ന ടാഗ്​ മാറിയതിനെ തുടർന്ന്​ കെനിയയിൽ ആളുമാറി തലക്ക്​ ശസ്ത്രക്രിയ നടത്തിയതായി റിപ്പോർട്ട്. നെയ്​റോബിയിൽ കെനിയാറ്റ നാഷനൽ ആശുപത്രിയിലാണ്​ തലമാറി ശസ്​ത്രക്രിയ നടന്നത്​. ശസ്​ത്രക്രിയക്കായി ഒരുക്കിയ രണ്ട്​ രോഗികളുടെ കൈയിലെ ടാഗ്​ പരസ്​പരം മാറുകയായിരുന്നു. കഴിഞ്ഞ മാസമാണ്​ സംഭവം നടന്നത്​. രോഗികളിൽ ഒരാൾക്ക് തലക്കുള്ളിൽ കട്ടപിടിച്ച രക്തം മാറ്റുന്നതിനും മറ്റൊരാൾക്ക് തലയിലെ മുഴ നീക്കം ചെയ്യുന്നതിനുമാണ് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. എന്നാൽ മണിക്കൂറുകളോളം ശസ്ത്രക്രിയ നടത്തിയിട്ടും പ്രതീക്ഷിച്ച രീതിയിൽ രക്തം കട്ടപിടിച്ചതു കണ്ടെത്താൻ സാധിക്കാത്തതോടെയാണ് രോഗി മാറിയവിവരം ഡോക്ടർ അറിഞ്ഞത്. ആളുമാറി ശസ്ത്രക്രിയ നടന്നുവെന്ന വിവരം പുറത്തുവന്നതോടെ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമായി. സംഭവം ഗൗരവതരമാണെന്നും അതുമായി ബന്ധപ്പെട്ട് നാലു മെഡിക്കൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായും കെനിയാറ്റ ആശുപത്രി സി.ഇ.ഒ ലിലി കൊറോസ് അറിയിച്ചു. ന്യൂറോ സർജൻ, വാർ‍ഡ് നഴ്സ്, തിയറ്റര്‍ നഴ്സ്, അനസ്തീഷ്യസ്റ്റ് എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. ക്ലിനിക്കൽ സർവീസി​​​​​​െൻറ സി.ഇ.ഒയേയും ഡയറക്ടറെയും കെനിയൻ ആരോഗ്യ സെക്രട്ടറി സിസില കരിയുകി അന്വേഷണം കഴിയുന്നതുവരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു.

Other News

 • 552 കാരറ്റ്, മഞ്ഞനിറം, വലിപ്പമേറിയ പുതിയ വജ്രം കണ്ടെത്തി
 • ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
 • അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
 • 5 കിലോമീറ്റര്‍ നീളം, ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഡിസംബര്‍ 25ന് തുറന്നുകൊടുക്കും
 • ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ഭരണാധികാരി നേരിട്ടെത്തി
 • തിരൂരില്‍ 'ടിക് ടോക് ചലഞ്ച്' കാര്യമായി; സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്
 • അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കായി ഉദയ്പുരിലെത്തുന്നത് 50 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍
 • ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബത്തിന്റെ രാജകീയ യാത്രയയപ്പ്
 • നൈജീരിയന്‍ പ്രസിഡന്റ് മരിച്ചെന്നും ഡ്യൂപ്പാണ് ഭരണത്തിലെന്നും അഭ്യൂഹം; മരിച്ചിട്ടില്ലെന്ന് പ്രസിഡന്റ്
 • ചന്ദ്രനിലെ പാറക്കഷണങ്ങള്‍ വിറ്റത് എട്ടര ലക്ഷം ഡോളറിന്‌
 • കാട്ടുതീയില്‍ കത്തിയ സ്‌കൂളിലെ 980 കുട്ടികള്‍ക്ക് 1000 ഡോളര്‍ വീതം നല്‍കി തൊണ്ണൂറുകാരന്‍
 • Write A Comment

   
  Reload Image
  Add code here