ഭര്‍ത്താവ് ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്തു!

Mon,Mar 12,2018


ന്യൂഡല്‍ഹി : വിവാഹം നടന്ന് ആറാം നാള്‍ ഭര്‍ത്താവ് ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്തു. ദേബ്ദിഹി ഗ്രാമത്തിലെ ബസുദേബ് ജാര്‍സുഗുഡയാണ് ഭാര്യയെ കെട്ടിച്ചുവിട്ട താരം. ആചാരപ്രകാരം ബന്ധുക്കളെയൊക്കെ സാക്ഷിനിര്‍ത്തിയുള്ള ചടങ്ങിലായിരുന്നു വിവാഹം. ലോകമാധ്യമങ്ങളടക്കം ബസുദേബിന് കൈയടികളുമായി വാര്‍ത്തകള്‍ നല്‍കി. യുവതിയെ അവള്‍ക്കിഷ്ടപ്പെട്ടയാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തില്ലായിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമായിരുന്നുവെന്ന് ബസുദേബിന്റെ അമ്മ ശനിബാരി ടാപ്പോ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച, മൂന്ന് ചെറുപ്പക്കാര്‍ ബസുദേബിനെയും ഭാര്യയെയും സന്ദര്‍ശിക്കാന്‍ അവരുടെ വീട്ടിലെത്തി. യുവതിയുടെ ബന്ധുക്കളാണെന്നാണ് ഈ യുവാക്കള്‍ അവകാശപ്പെട്ടത്. ഇവരില്‍ രണ്ടുപേര്‍ ബസുദേബുമൊത്ത് ഗ്രാമത്തിലെ കാഴ്ചകള്‍ കാണാന്‍ പോയി. ഒരാള്‍ വീട്ടില്‍ത്തന്നെ തങ്ങി. വീട്ടില്‍ തങ്ങിയ ചെറുപ്പക്കാരനെയും ബസുദേബിന്റെ ഭാര്യയെയും സംശയകരമായ സാഹചര്യത്തില്‍ കണ്ട ഗ്രാമവാസികള്‍ യുവാവിനെ പിടികൂടി മര്‍ദിച്ചു. ഇതിനിടെ, ബസുദേബിന്റെ ഭാര്യ രംഗത്തുവരികയും, തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം സമ്മതിക്കുകയും ചെയ്തു. മാതാപിതാക്കള്‍ മരിച്ചുപോയ തന്നെ, ഇഷ്ടവിവാഹത്തിന് സമ്മതിക്കാതെ ബന്ധുക്കള്‍ ബസുദേബുമായി വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. കാര്യമറിഞ്ഞ് വീട്ടിലെത്തിയ ബസുദേബ് ഭാര്യയെ മര്‍ദിക്കാനോ ശകാരിക്കാനോ ഒന്നും നിന്നില്ല. പകരം ഭാര്യയെ കാമുകനെക്കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ അയാള്‍ തീരുമാനിച്ചു. യുവതിയുടെ മൂത്ത സഹോദരനെയും കുടുംബാംഗങ്ങളയും വിവരമറിയിച്ചു. അവരെല്ലാം ശനിയാഴ്ച പമാരയിലെ ബസുദേബിന്റെ വീട്ടിലെത്തുകയും യുവതിയുടെയും കാമുകന്റെയും വിവാഹത്തിന് സാക്ഷിയാവുകയും ചെയ്തു.

Other News

  • ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന് പെണ്‍കുഞ്ഞ്
  • ര​ണ്ടു നൂ​റ്റാ​ണ്ടു മു​മ്പ് വാ​ട്ട​ർ ലൂ​വിൽ വീ​ണ നെപ്പോളിയന്റെ തൊ​പ്പി​ക്ക്​ നാ​ലു ല​ക്ഷം ഡോ​ള​ർ
  • ഫാമിലി സെപ്പറേഷന്‍ പോളിസിയെക്കുറിച്ചുള്ള വാര്‍ത്ത വായിക്കുന്നതിനിടെ എംഎസ്എന്‍ബിസിയിലെ അവതാരക പൊട്ടിക്കരഞ്ഞു-വീഡിയോ
  • പെറു ഗോളടിച്ചാല്‍ വസ്ത്രമുരിയുമെന്ന് മോഡല്‍, ഗോളടിക്കാതെ തോറ്റതോടെ വാഗ്ദാനം നിറവേറിയില്ല
  • ലോകകപ്പ് ഫുട്‌ബോളില്‍ മെക്‌സിക്കോ ജര്‍മ്മനിയെ തോല്‍പിക്കാന്‍ കാരണം അമ്മൂമ്മ ടിവിയിലൂടെ നല്‍കിയ അനുഗ്രഹമാണെന്ന് ആരാധകര്‍
  • പത്തുകോടി വര്‍ഷം പഴക്കം; ദിനോസറുകളുടെ കാലത്തെ തവള ആമ്പറിനുള്ളില്‍
  • മാതാപിതാക്കള്‍ സാലഡ് വിളമ്പിയത് ഇഷ്ടപ്പെടാത്ത പന്ത്രണ്ടുകാരന്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍!
  • 94 വയസ് തികയുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റായി സീനിയര്‍ ബുഷ്, ജന്മദിനാഘോഷം നടന്നു
  • പിസ്റ്റള്‍ ബെല്‍റ്റ് ധരിച്ചു; ട്രമ്പിന്റെ മകന്‍ വിവാദത്തില്‍
  • സ്വീഡനില്‍ മൂവായിരത്തോളം പേര്‍ ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്!
  • വച്ച് മാറാതിരിക്കാന്‍ മുഖം ആലേഖനം ചെയ്ത സ്യൂട്ട്‌കേസുകള്‍!
  • Write A Comment

     
    Reload Image
    Add code here