ഭീമന്‍ മുട്ടയ്ക്കകത്ത് മറ്റൊരു മുട്ട!

Mon,Mar 12,2018


ആസ്​ട്രേലിയയിലെ ക്വീൻസ്​ ലാൻറിലെ മുട്ടകര്‍ഷകന് ലഭിച്ചത് സാധാരണയില്‍ കവിഞ്ഞ് മൂന്നിരട്ടി വലിപ്പമുള്ള മുട്ട. അത്ഭുതപ്പെടാന്‍ വരട്ടെ... മുട്ട പൊട്ടിച്ചപ്പോള്‍ അതില്‍ വേറെയൊരു മുട്ടയും കണ്ടെത്തി. ഫാം അധികൃതർ ചിത്രം ഫെയ്​സ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തതോടെ വൈറൽ ആയി. 1923ൽ തുടങ്ങിയ ഫാമിൽ നിന്ന്​ ഇതുവരെ ലഭിച്ച ഏറ്റവും വലിയ മുട്ടയാണ്​ ഇത്തവണ ലഭിച്ചത്​. റഷ്യൻ ബാബുഷ്​ക കളിപ്പാവക​ളോട് സാദൃശ്യമുള്ളതിനാൽ വലിയ മുട്ടയെ വിദഗ്​ദർ ബാബുഷ്​ക മുട്ട എന്ന പേരാണ്​ വിളിച്ചിരിക്കുന്നത്​. ഇത്​ എങ്ങനെ സംഭവിച്ചുവെന്ന്​ അറിയില്ലെന്നാണ്​ ആസ്​ട്രേലിയയിലെ ചാൾസ്​ സ്​റ്റുവർട്​ യൂനിവേഴ്​സിറ്റിയിലെ വെറ്ററിനറി സയൻസ്​ സ്​കൂളിലെ അസോസിയേറ്റ്​ പ്രൊഫസർ റാഫ്​ ഫ്രെയർ പറയുന്നത്​. സിപ്പി എന്ന മുട്ട ശേഖരിക്കുന്നയാൾക്കാണ്​ ഫാമിൽ നിന്ന്​ ഭീമൻ മുട്ട ലഭിച്ചത്​. 176 ഗ്രാം തൂക്കമുള്ളതായിരുന്നു മുട്ട. ശരാശരി മുട്ടയുടെ തൂക്കം 58 ഗ്രാം ആണ്​. എന്നാൽ അതിന്‍റെ മൂന്നിരട്ടി വരുന്നതാണ്​ ഫാമിൽ നിന്ന്​ ലഭിച്ചത്​. സ്​റ്റോക്ക്​മാൻ എന്ന ഫാം ഹൗസിന്‍റെ ഉടമസ്​ഥൻ മുട്ട ലഭിച്ച ഉടൻ ജീവനക്കാരെ മുഴുവൻ വിളിച്ചുകൂട്ടുകയും മുട്ട പൊട്ടിക്കുകയും ചെയ്​തു. എന്നാൽ അവരുടെ പ്രതീക്ഷകൾക്ക്​ വിരുദ്ധമായി വലിയ മുട്ടക്കകത്ത്​ മറ്റൊരു മുട്ട കണ്ടെത്തുകയായിരുന്നു. വലിയ മുട്ടക്കകത്ത്​ നാല്​ മഞ്ഞക്കരു ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയിലാണ്​ പൊട്ടിച്ചതെന്ന്​ ഇവർ പറയുന്നു.

Other News

 • 552 കാരറ്റ്, മഞ്ഞനിറം, വലിപ്പമേറിയ പുതിയ വജ്രം കണ്ടെത്തി
 • ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
 • അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
 • 5 കിലോമീറ്റര്‍ നീളം, ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഡിസംബര്‍ 25ന് തുറന്നുകൊടുക്കും
 • ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ഭരണാധികാരി നേരിട്ടെത്തി
 • തിരൂരില്‍ 'ടിക് ടോക് ചലഞ്ച്' കാര്യമായി; സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്
 • അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കായി ഉദയ്പുരിലെത്തുന്നത് 50 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍
 • ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബത്തിന്റെ രാജകീയ യാത്രയയപ്പ്
 • നൈജീരിയന്‍ പ്രസിഡന്റ് മരിച്ചെന്നും ഡ്യൂപ്പാണ് ഭരണത്തിലെന്നും അഭ്യൂഹം; മരിച്ചിട്ടില്ലെന്ന് പ്രസിഡന്റ്
 • ചന്ദ്രനിലെ പാറക്കഷണങ്ങള്‍ വിറ്റത് എട്ടര ലക്ഷം ഡോളറിന്‌
 • കാട്ടുതീയില്‍ കത്തിയ സ്‌കൂളിലെ 980 കുട്ടികള്‍ക്ക് 1000 ഡോളര്‍ വീതം നല്‍കി തൊണ്ണൂറുകാരന്‍
 • Write A Comment

   
  Reload Image
  Add code here