ഇരുപത് ദിവസം പ്രായമായ ആണ്‍കുട്ടിയുടെ വയറിനുള്ളില്‍ പൂര്‍ണവളര്‍ച്ചയെത്താത്ത ഭ്രൂണം കണ്ടെത്തി

Mon,Mar 12,2018


അഹമ്മദാബാദ്: വയറില്‍ മുഴയുമായെത്തിയ കുട്ടിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് പ്രായപൂര്‍ത്തിയാകാത്ത ഭ്രൂണം.
ഇരുപത് ദിവസം പ്രായമായ ആണ്‍കുട്ടിയെ പത്ത് ദിവസം മുമ്പാണ് ആശുപത്രിയില്‍ എത്തിക്കുന്നത്.
അഹമ്മദാബാദിലെ സാനന്ദ് സ്വദേശികളായ ദമ്പതികളുടെ ഇരുപത് ദിവസം പ്രായമായ മകന്റെ വയറ്റിലാണ് ഭ്രൂണം കണ്ടെത്തിയത്.
ശസ്ത്രക്രിയയിലൂടെയാണ് ആണ്‍കുഞ്ഞിന്റെ വയറ്റില്‍ കണ്ട ഭ്രൂണം നീക്കം ചെയ്തത്. 750 ഗ്രാം ഭാരമുണ്ടായിരുന്നു നീക്കം ചെയ്ത ഭ്രൂണത്തിന്.
നട്ടെല്ലും കയ്യുടെ ഏതാനും ഭാഗങ്ങളുമായിരുന്നു ഈ ഭ്രൂണത്തില്‍ ഉണ്ടായിരുന്നത്.
ഫീറ്റസ് ഇന്‍ ഫീറ്റെ എന്ന രോഗാവസ്ഥയിലാണ് കുട്ടി പിറന്ന് വീണത്. ഇരട്ടക്കുട്ടികളായേക്കാന്‍ സാധ്യതയുള്ള ഭ്രൂണത്തിലൊന്ന് ഒപ്പമുള്ള ഭ്രൂണത്തില്‍ അകപ്പെട്ടു പോകുന്ന അപൂര്‍വ്വ രോഗാവസ്ഥയാണ് ഇത്. അഞ്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ അസുഖം കാണാറുള്ളത്.

Other News

 • 552 കാരറ്റ്, മഞ്ഞനിറം, വലിപ്പമേറിയ പുതിയ വജ്രം കണ്ടെത്തി
 • ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
 • അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
 • 5 കിലോമീറ്റര്‍ നീളം, ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഡിസംബര്‍ 25ന് തുറന്നുകൊടുക്കും
 • ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ഭരണാധികാരി നേരിട്ടെത്തി
 • തിരൂരില്‍ 'ടിക് ടോക് ചലഞ്ച്' കാര്യമായി; സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്
 • അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കായി ഉദയ്പുരിലെത്തുന്നത് 50 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍
 • ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബത്തിന്റെ രാജകീയ യാത്രയയപ്പ്
 • നൈജീരിയന്‍ പ്രസിഡന്റ് മരിച്ചെന്നും ഡ്യൂപ്പാണ് ഭരണത്തിലെന്നും അഭ്യൂഹം; മരിച്ചിട്ടില്ലെന്ന് പ്രസിഡന്റ്
 • ചന്ദ്രനിലെ പാറക്കഷണങ്ങള്‍ വിറ്റത് എട്ടര ലക്ഷം ഡോളറിന്‌
 • കാട്ടുതീയില്‍ കത്തിയ സ്‌കൂളിലെ 980 കുട്ടികള്‍ക്ക് 1000 ഡോളര്‍ വീതം നല്‍കി തൊണ്ണൂറുകാരന്‍
 • Write A Comment

   
  Reload Image
  Add code here