യു.എസ് വൈമാനികര്‍ക്ക് മുന്നില്‍ പറക്കും തളിക പ്രത്യക്ഷപ്പെട്ടെന്ന് അവകാശവാദം

Tue,Mar 13,2018


വാഷിങ്ടണ്‍: യു എസ് നാവികസേനയിലെ വൈമാനികര്‍ക്കു മുന്നില്‍ കാണപ്പെട്ട അജ്ഞാതവസ്തു പറക്കും തളികയാണെന്ന് അവകാശവാദം. ടു ദ സ്റ്റാര്‍സ് അക്കാദമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് (ടി ടി എസ് എ) വസ്തു പ്രത്യക്ഷപ്പെടുന്നതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. 2015ല്‍ വൈമാനികര്‍ക്കു മുന്നില്‍ യു എഫ് ഒ പ്രത്യക്ഷപ്പെട്ടതിന്റെ വീഡിയോ ആണിതെന്ന് നേവിടൈംസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിരോധ വകുപ്പിന്റെ ഡീക്ലാസിഫൈഡ് വിഭാഗത്തില്‍ പെട്ടതാണ് വീഡിയോ. വെള്ളിയാഴ്ചയാണ് വീഡിയോ ടി ടി എസ് എ പുറത്തുവിട്ടിരിക്കുന്നത്. യു എസ് വൈമാനികര്‍ക്കു മുന്നില്‍ യു എഫ് ഒകള്‍ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചുള്ള ഡീക്ലാസിഫൈഡ് വീഡിയോകള്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മുമ്പ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ടി ടി എസ് എയും വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ടി ടി എസ് എ പുറത്തുവിട്ട വീഡിയോയെ കുറിച്ച് പ്രതികരിക്കാന്‍ യു എസ് പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ല.

Other News

  • 552 കാരറ്റ്, മഞ്ഞനിറം, വലിപ്പമേറിയ പുതിയ വജ്രം കണ്ടെത്തി
  • ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
  • അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
  • 5 കിലോമീറ്റര്‍ നീളം, ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഡിസംബര്‍ 25ന് തുറന്നുകൊടുക്കും
  • ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ഭരണാധികാരി നേരിട്ടെത്തി
  • തിരൂരില്‍ 'ടിക് ടോക് ചലഞ്ച്' കാര്യമായി; സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്
  • അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കായി ഉദയ്പുരിലെത്തുന്നത് 50 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍
  • ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബത്തിന്റെ രാജകീയ യാത്രയയപ്പ്
  • നൈജീരിയന്‍ പ്രസിഡന്റ് മരിച്ചെന്നും ഡ്യൂപ്പാണ് ഭരണത്തിലെന്നും അഭ്യൂഹം; മരിച്ചിട്ടില്ലെന്ന് പ്രസിഡന്റ്
  • ചന്ദ്രനിലെ പാറക്കഷണങ്ങള്‍ വിറ്റത് എട്ടര ലക്ഷം ഡോളറിന്‌
  • കാട്ടുതീയില്‍ കത്തിയ സ്‌കൂളിലെ 980 കുട്ടികള്‍ക്ക് 1000 ഡോളര്‍ വീതം നല്‍കി തൊണ്ണൂറുകാരന്‍
  • Write A Comment

     
    Reload Image
    Add code here