കൊടുങ്കാറ്റില്‍ ചൈനീസ് ചക്രവര്‍ത്തിയുടെ കൂറ്റന്‍ പ്രതിമ നിലം പൊത്തി
Tue,Apr 10,2018

ബീജിംങ്: ചൈനയിലെ ആദ്യത്തെ ചക്രവര്‍ത്തിയായിരുന്ന ക്വിന്‍ ഷി ഹുവാംഗിന്റെ കൂറ്റന്‍ പ്രതിമ അതിശക്തമായ കാറ്റില്‍ നിലംപൊത്തി.
കിഴക്കന്‍ ഷാന്‍ഡോങ് പ്രവിശ്യയിലെ ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രത്തില്‍ സ്ഥാപിച്ചിരുന്ന പ്രതിമയയാണ് കഴിഞ്ഞവെള്ളിയാഴ്ച നിലംപതിച്ചത്.
ബി.സി 221-206 ലാണ് ക്വിന്‍ ഷി ഹുവാംഗ് ചൈനാ രാജവംശം സ്ഥാപിച്ചത്.
19 മീറ്റര്‍ ഉയരവും ആറു ടണ്‍ ഭാരവുമുള്ള വെങ്കല പ്രതിമ ഉയര്‍ത്തുവാന്‍ ക്രെയിനുകള്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയെടുത്തത്. പ്രതിമയ.ുടെ മുഖത്തിന് കേടുപാടുകള്‍ സംഭവിച്ചതായി പീപ്പിള്‍സ് ഡെയ്ലി പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഉള് ഭാഗം പൊള്ളയായ പ്രതിമയുടെ അകത്ത് ലോഹ ബാറുകള്‍ ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നു.