Grade 20 GoP officer stealing a Kuwaiti official's wallet - the official was part of a visiting delegation which had come to meet the PM pic.twitter.com/axODYL3SaZ

— omar r quraishi (@omar_quraishi) September 28, 2018 " />

നിക്ഷേപ പദ്ധതി ചര്‍ച്ചയാക്കായി പാക്കിസ്ഥാനിലെത്തിയ കുവൈത്ത് പ്രതിനിധി സംഘാംഗത്തിന്റെ പഴ്സ് പാക് ഉദ്യോഗസ്ഥന്‍ മോഷ്ടിക്കുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞു

Tue,Oct 02,2018


ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സര്‍ക്കാരിനെ നാണംകെടുത്തി മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മോഷണം. നിക്ഷേപ പദ്ധതി ചര്‍ച്ചയാക്കായി പാകിസ്ഥാനിലെത്തിയ കുവൈത്ത് പ്രതിനിധി സംഘാംഗത്തിന്റെ പഴ്സ് പാക് ഉദ്യോഗസ്ഥന്‍ മോഷ്ടിക്കുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞു. പാക് മാധ്യമം ഡോണ്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്തയും വീഡിയോയും പുറത്തുവിട്ടത്. പാക് ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം കുവൈത്ത് സംഘത്തിലെ ഒരു പ്രതിനിധി തന്റെ പഴ്സ് മേശപ്പുറത്ത് മറന്നുവച്ച് പുറത്തുപോയി. ഈ പഴ്സ് പാകിസ്ഥാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എടുത്ത് തന്റെ പോക്കറ്റിലാക്കുന്നതാണ് ആറു സെക്കന്‍ഡുള്ള വീഡിയോയിലുള്ളത്.

ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലയാതോടെ നാണക്കേടിലാണ് പാക് അധികൃതര്‍. മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ കുവൈത്ത് പ്രതിനിധി പരാതി നല്‍കിയിട്ടുണ്ട്. കുവൈത്ത് ഉദ്യോഗസ്ഥന്റെ പഴ്സ് കാണാതായതിനെ തുടര്‍ന്ന് മന്ത്രാലയത്തിലെ എല്ലാ മുറികളിലും അധികൃതര്‍ തിരച്ചില്‍ നടത്തിയിരുന്നു. ഏതാനും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പഴ്സ് മോഷ്ടിച്ചത് മുതിര്‍ന്ന ഉദ്യോഗസ്ഥാനാണെന്ന് കണ്ടെത്തിയത്. ഈ ഉദ്യോഗസ്ഥന്‍ മോഷണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അധികൃതരെ പഴ്സ് തിരിച്ചേല്‍പ്പിക്കുകയും ചെയ്തുവെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് പാക് സര്‍ക്കാര്‍ കുവൈത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്.

Other News

  • മീറ്റിങിനിടെ സീലിങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു
  • നവരാത്രി ദിനത്തില്‍ ദേവീവിഗ്രഹം അണിയിച്ചൊരുക്കാന്‍ നാലരക്കോടിയുടെ സ്വര്‍ണവും രണ്ടരക്കോടിയുടെ നോട്ടുകളും!
  • നീളന്‍ മീശയും കിരീടവും; പുരാണത്തിലെ ജനക മഹാരാജാവായി കേന്ദ്ര മന്ത്രി
  • മോഡി മഹാ വിഷ്ണുവിന്റെ അവതാരമെന്ന് ബിജെപി നേതാവ്; ദേവന്മാർക്ക് അപമാനമെന്ന് കോണ്‍ഗ്രസ്‌
  • അനുയായികള്‍ നല്‍കിയ സ്വീകരണത്തിനിടെ ആനയിടഞ്ഞു, ഡെപ്യൂട്ടി സ്പീക്കര്‍ ആനപ്പുറത്തുനിന്നും വീണു-വീഡിയോ
  • റാണി ആനയുടെ എണ്‍പതാം പിറന്നാള്‍ കേക്ക് മുറിച്ചാഘോഷിച്ചു!
  • 73 ലക്ഷത്തിന് നീരവ് മോദി നല്‍കിയത് വ്യാജ വജ്രങ്ങള്‍; കാമുകി കൈവിട്ട കനേഡിയന്‍ സ്വദേശി വിഷാദരോഗിയായെന്ന് റിപ്പോര്‍ട്ട്
  • സര്‍ക്കാര്‍ ബസ് കുരങ്ങ് 'ഓടിച്ചു': ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍-വീഡിയോ
  • മിനസോട്ടയിലെ ഗില്‍ബര്‍ട്ട് നഗരത്തില്‍ പൂസായ പക്ഷികള്‍ നഗരവാസികളെ പരിഭ്രാന്തരാക്കി
  • ബെഡ്ഷീറ്റും ബ്ലാങ്കറ്റും അടിച്ചുമാറ്റുന്നു: ഇന്ത്യന്‍ റെയില്‍വേയ്ക്ക് നഷ്ടം 4000 കോടി രൂപ
  • സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന വിധിയ്ക്ക് പിന്നാലെ യുവതി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു യുവതി രംഗത്ത്‌
  • Write A Comment

     
    Reload Image
    Add code here