തെലങ്കാനയിലും ആന്ധ്രയിലും ഗാന്ധിജിക്കായി ക്ഷേത്രങ്ങള്‍; പ്രാര്‍ത്ഥനയ്ക്ക് അദ്ഭുതഫലസിദ്ധിയെന്നും വിശ്വാസികള്‍

Tue,Oct 02,2018


ന്യൂഡല്‍ഹി: രാഷ്ടപിതാവായി രാജ്യം മഹാത്മജിക്ക് ആദരബഹുമാനങ്ങള്‍ നല്‍കുമ്പോള്‍ തെലങ്കാനയില്‍ മഹാത്മജിയെ ദൈവമായിത്തന്നെ കരുതി ക്ഷേത്രം നിര്‍മിച്ച് പൂജിക്കുകയാണ് നാട്ടുകാര്‍.
മഹാത്മാഗാന്ധിയുടെ പ്രതിഷ്ഠയുള്ള ഈ അമ്പലത്തിലേക്ക് ദിനംപ്രതി നിരവധി ഭക്തരാണ് എത്തുന്നത്.
ഗാന്ധിജിയുടെ മാര്‍ബിള്‍ പ്രതിമയ്ക്ക് സമീപത്ത് വലതുഭാഗത്തായി ധ്യാനിക്കാനുള്ള ഇടമുണ്ട്. അദ്ദേഹത്തിന്റെ തത്വചിന്തകള്‍ക്കായി ഒരു ലൈബ്രറിയുമുണ്ട്. 2014ല്‍ സ്ഥാപിതമായ ക്ഷേത്രം വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഗാന്ധിജിയുടെ പേരിലുള്ള അദ്ഭുതസിദ്ധികള്‍ക്ക് പ്രസിദ്ധമായി.
ഗാന്ധിജിക്ക് അദ്ഭുതകരമായ സിദ്ധികളുണ്ടെന്നാണ് ഇവിടെയെത്തുന്നവര്‍ വിശ്വസിക്കുന്നതെന്ന് ക്ഷേത്രത്തിലെ മുഖ്യപൂജാരി കുറെല്ല നാരായണ ചാരി പറഞ്ഞു. മകളുടെ വിവാഹം നടക്കാത്തതില്‍ വിഷമിച്ചു നടന്നിരുന്ന രാജസ്ഥാന്‍ സ്വദേശിയായ വ്യവസായി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി.
ഇവിടെ വന്നുപോയി കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മകളുടെ വിവാഹം ശരിയായതായും ചാരി പറഞ്ഞു. ക്ഷേത്രത്തില്‍ എത്തുന്നവര്‍ അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ക്ഷേത്രമുറ്റത്തെ പേരാലില്‍ കാവിനിറമുള്ള നൂല് കെട്ടുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിക്കായി ആന്ധ്രയിലും ഒക്ടോബര്‍ രണ്ടിന് രണ്ടാമതൊരു ക്ഷേത്രം കൂടി ഉദ്ഘാടനം ചെയ്യപ്പെട്ടു. ആന്ധ്രാപ്രദേശിലെ വിജയവാരയിലെ സയിദ് അപ്പാലസ്വാമി കോളേജില്‍ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടാം തിയതി മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഗാന്ധിജിയുടെ ദര്‍ശനങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്വാതന്ത്ര്യ സമരസേനാനികളായ രാംപിള്ള സയിദ് അപ്പാളസ്വാമിയുടെയും ഗൊല്ല നാരായണ റാവുവിന്റെയും കൊച്ചുമക്കള്‍ ക്ഷേത്രം പണിതത്.

Other News

 • ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
 • അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
 • 5 കിലോമീറ്റര്‍ നീളം, ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഡിസംബര്‍ 25ന് തുറന്നുകൊടുക്കും
 • ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ഭരണാധികാരി നേരിട്ടെത്തി
 • തിരൂരില്‍ 'ടിക് ടോക് ചലഞ്ച്' കാര്യമായി; സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്
 • അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കായി ഉദയ്പുരിലെത്തുന്നത് 50 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍
 • ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബത്തിന്റെ രാജകീയ യാത്രയയപ്പ്
 • നൈജീരിയന്‍ പ്രസിഡന്റ് മരിച്ചെന്നും ഡ്യൂപ്പാണ് ഭരണത്തിലെന്നും അഭ്യൂഹം; മരിച്ചിട്ടില്ലെന്ന് പ്രസിഡന്റ്
 • ചന്ദ്രനിലെ പാറക്കഷണങ്ങള്‍ വിറ്റത് എട്ടര ലക്ഷം ഡോളറിന്‌
 • കാട്ടുതീയില്‍ കത്തിയ സ്‌കൂളിലെ 980 കുട്ടികള്‍ക്ക് 1000 ഡോളര്‍ വീതം നല്‍കി തൊണ്ണൂറുകാരന്‍
 • ഉടമസ്ഥ മരിച്ച ദു:ഖം മൂലം ഒന്നര വര്‍ഷം മുമ്പ് വീട്ടില്‍ നിന്ന് പോയ വളര്‍ത്തുനായയെ 1100 മൈല്‍ അകലെ കണ്ടെത്തി
 • Write A Comment

   
  Reload Image
  Add code here