പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അനുജന്‍ ഓട്ടോ ഡ്രൈവറെന്ന് ത്രിപുര മുഖ്യമന്ത്രി

Wed,Oct 03,2018


അഗര്‍ത്തല(ത്രിപുര): പ്രധാനമന്ത്രി നേരന്ദ്രമോഡിയുടെ ഒരു സഹോദരന്‍ ഓട്ടോ ഡ്രൈവറാണെന്നും മറ്റൊരു സഹോദരന്‍ പലചരക്ക് കടക്കാരനാണെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്.
പാക് ഭീകര താവളങ്ങള്‍ക്കുനേരെ ഇന്ത്യന്‍ സൈനികര്‍ നടത്തിയ മിന്നല്‍ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികാഘോഷ വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കുടുംബത്തിന്റെ സാമ്പത്തിക പരാധീനത വിവരിച്ച് ബിപ്ലബ്കുമാര്‍ വാചാലനായത്.
മോഡിയുടെ മുഖച്ഛായയുള്ള ഓട്ടോ ഡ്രൈവറുടെ ചിത്രം രണ്ടുവര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഇത് മോഡിയുടെ സഹോദരന്‍ തന്നെയാണെന്ന തെറ്റിദ്ധാരണയിലാകണം ത്രിപുര മുഖ്യമന്ത്രിയുടെ പ്രസംഗം എന്നാണ് കേള്‍ക്കുന്നത്.
മുമ്പും യുക്തിരഹിതമായ വിവാദ പരാമര്‍ശങ്ങള്‍ നടത്തി ബിപ്ലബ്കുമാര്‍ സോഷ്യല്‍മീഡിയ ട്രോളന്മാരുടെ പരിഹാസം ഏറ്റുവാങ്ങിയിരുന്നു. താറാവുകള്‍ നീന്തുമ്പോള്‍ ജലത്തില്‍ ഓക്‌സിജന്റെ അളവ് കൂടുമെന്ന് ഈയിടെ ബിപ്ലബ് പറഞ്ഞിരുന്നു. മഹാഭാരത കാലത്ത് ഇന്ത്യയ്ക്ക് ഉപഗ്രഹ സാങ്കേതിക വിദ്യ ഉണ്ടായിരുന്നുവെന്നും ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടായിരുന്നുവെന്നും ബിപ്ലബ് തട്ടിവിട്ടിരുന്നു.

Other News

 • ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ പ്രിയപത്‌നി മേഗന്‍ മാര്‍കിള്‍ ന്യൂയോര്‍ക്കില്‍ നടത്തിയ രഹസ്യ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
 • അധ്യാപിക ക്ലാസെടുക്കുന്നതിനിടയില്‍ ശീതള പാനിയത്തില്‍ മദ്യം കലര്‍ത്തി കുടിച്ച വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി
 • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
 • മുടി ഐസാക്കും മത്സരം!
 • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
 • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
 • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
 • എംകോം ബിരുദധാരിയുടെ ജോലി ഭക്ഷണവിതരണം
 • ''തിരിച്ചുകിട്ടിയില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ഷിംപാകു ജൂനിപെറിനെ നല്ലപോലെ നോക്കിയാല്‍ മതി'',മോഷണം പോയ ചെടികളെ ഓര്‍ത്ത് ഒരു കുറിപ്പ്‌
 • വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് പ്രധാനമന്ത്രി
 • വിവാദമായ വാഹനാപകടത്തിനുപിന്നാലെ ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ ഡ്രൈവിങ് ലൈസൻസ് സറണ്ടർ ചെയ്തു
 • Write A Comment

   
  Reload Image
  Add code here