മിനസോട്ടയിലെ ഗില്‍ബര്‍ട്ട് നഗരത്തില്‍ പൂസായ പക്ഷികള്‍ നഗരവാസികളെ പരിഭ്രാന്തരാക്കി

Fri,Oct 05,2018


ഗില്‍ബര്‍ട്ട് (മിനസോട്ട): മദ്യപന്മാര്‍ നഗരവീഥികളില്‍ പ്രശ്‌നമുണ്ടാക്കുന്നത് പതിവുള്ള കാര്യമാണ്. പക്ഷേ, മിനിസോട്ടയിലെ ഗില്‍ബര്‍ട്ട് നഗരത്തില്‍ പൂസായ പക്ഷികളാണ് പ്രശ്‌നക്കാരായി മാറിയത്. വീടിന്റെ ജനലുകളിലും, കാറുകളുടെ ചില്ലുകളിലും പക്ഷികള്‍ അസാധാരണമായി വന്നിടിക്കുകയായിരുന്നു. പുളിപ്പ് വന്ന് എഥനോള്‍ ഉത്പാദിപ്പിക്കപ്പെട്ട പഴങ്ങള്‍ കഴിച്ചതാണ് പക്ഷികള്‍ക്കു മത്തു പിടിക്കാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.
ശൈത്യകാലം നേരത്തെ വന്നതാണ് പഴങ്ങള്‍ നേരത്തെ പുളിക്കാനിടയായത്. ഇതോടെ പഴങ്ങള്‍ക്ക് മദ്യത്തിന്റെ ഗുണങ്ങള്‍ കൈവരികയും അതു കഴിച്ച പക്ഷികള്‍ക്ക് നില തെറ്റുകയുമായിരുന്നു. ബെറികള്‍ കഴിച്ച പക്ഷികള്‍ക്കാണ് സമചിത്തത നഷ്ടമായത്. ശൈത്യകാലം വരുമ്പോള്‍ ഇവിടെയുള്ള പക്ഷികള്‍ സാധാരണ കിഴക്കന്‍ മേഖലയിലേക്ക് ദേശാടനം നടത്തുകയാണ് പതിവ്. ഇത്തവണ ശൈത്യകാലം നേരത്തെ എത്തിയതു കൊണ്ട് പതിവ് ദേശാടനത്തിന് പക്ഷികള്‍ പക്ഷികള്‍ മേഖല വിട്ടിരുന്നില്ല.
പക്ഷികളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും, കുറെ സമയം കഴിയുമ്പോള്‍ അവ സാധാരണ നില വീണ്ടെടുക്കുമെന്നും അധികൃതര്‍ അറിിയച്ചു.

Other News

 • തന്നെ നോക്കി കുരച്ച 18 നായ്ക്കളെ മത്സ്യവ്യാപാരി വിഷം കൊടുത്തു കൊന്നു
 • തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ജനിച്ച കുഞ്ഞിന് മുസ്ലിം കുടുംബം നല്‍കിയ പേര് നരേന്ദ്ര ദാമോദര്‍ ദാസ് മോഡി!
 • വരന്‍ വീട്ടിലിരിക്കും. സഹോദരി പോയി വധുവിനെ വിവാഹം ചെയ്തുകൊണ്ടുവരും!
 • ജപ്പാനില്‍ സുമോ ഗുസ്തി ആസ്വദിച്ച് ട്രമ്പും മെലാനിയയും
 • എവറസ്റ്റ് കൊടുമുടിയില്‍ ട്രാഫിക് ജാം; ഒരാഴ്ച്ച കൊണ്ട് നാല് മരണം
 • ര​ണ്ടു മ​ത്ത​ൻ ലേ​ല​ത്തി​ൽ ​പോ​യ​ത്​ അ​ഞ്ചു മി​ല്യ​ൺ യെ​ന്നി​ന്​ (ഏ​ക​ദേ​ശം 31 ല​ക്ഷം രൂ​പ)
 • പശുവിന്റെ ചുണ്ടില്‍ ചുംബിക്കാന്‍ 'കൗ കിസ്സിംഗ് ചലഞ്ച്'
 • ബിസ്‌ക്കറ്റിനകത്തെ ക്രീം പൊട്ടാതെ എടുക്കാന്‍ 29 വര്‍ഷം!
 • മും​ബൈ സ്വ​ദേ​ശി​യാ​യ അ​നീ​ഷ്​ ക​പൂ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ജ​യി​യാ​യ ശി​ൽ​പി​യെ​ന്ന്​ സ​ർ​വേ റിപ്പോര്‍ട്ട്‌
 • ചൈനയിലും ടോയ്‌ലറ്റ് വിപ്ലവം!
 • മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായ!
 • Write A Comment

   
  Reload Image
  Add code here