73 ലക്ഷത്തിന് നീരവ് മോദി നല്‍കിയത് വ്യാജ വജ്രങ്ങള്‍; കാമുകി കൈവിട്ട കനേഡിയന്‍ സ്വദേശി വിഷാദരോഗിയായെന്ന് റിപ്പോര്‍ട്ട്

Mon,Oct 08,2018


ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പ വാങ്ങി രാജ്യം വിട്ട നീരവ് മോദിയുടെ തട്ടിപ്പ് കഥകള്‍ നിലക്കുന്നില്ല. ഇയാള്‍ നല്‍കിയ വ്യാജവജ്രങ്ങള്‍ കാരണം കനേഡിയന്‍ സ്വദേശിയുടെ ജീവിതം തകര്‍ന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍. സിംഗപ്പൂരില്‍ വച്ചാണ് പോള്‍ അല്‍ഫോണ്‍സോ എന്ന കനേഡിയന്‍ നീരവ് മോദിയില്‍ നിന്നും 73 ലക്ഷം നല്‍കി വജ്രങ്ങള്‍ വാങ്ങുന്നത്. ഇയാള്‍ മോദിയുടെ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ വജ്രങ്ങള്‍ വ്യാജമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഇയാളുടെ കാമുകി വിട്ടിട്ടുപോയി.

കാമുകിയുമായുള്ള വിവാഹ നിശ്ചയത്തിനായിരുന്നു ഇത്. മോതിരങ്ങള്‍ അല്‍ഫോണ്‍സ് ഇന്‍ഷൂര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ രേഖകളൊന്നും മാസങ്ങളായിട്ടും ഇയാള്‍ക്ക് ലഭിച്ചില്ല. തുടര്‍ന്നാണ് മോതിരങ്ങള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ഇപ്പാള്‍ ഇയാള്‍ കാലിഫോര്‍ണിയയിലെ സൂപ്പീരിയര്‍ കോടതിയില്‍ മോദിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.

സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Other News

 • തന്നെ നോക്കി കുരച്ച 18 നായ്ക്കളെ മത്സ്യവ്യാപാരി വിഷം കൊടുത്തു കൊന്നു
 • തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ജനിച്ച കുഞ്ഞിന് മുസ്ലിം കുടുംബം നല്‍കിയ പേര് നരേന്ദ്ര ദാമോദര്‍ ദാസ് മോഡി!
 • വരന്‍ വീട്ടിലിരിക്കും. സഹോദരി പോയി വധുവിനെ വിവാഹം ചെയ്തുകൊണ്ടുവരും!
 • ജപ്പാനില്‍ സുമോ ഗുസ്തി ആസ്വദിച്ച് ട്രമ്പും മെലാനിയയും
 • എവറസ്റ്റ് കൊടുമുടിയില്‍ ട്രാഫിക് ജാം; ഒരാഴ്ച്ച കൊണ്ട് നാല് മരണം
 • ര​ണ്ടു മ​ത്ത​ൻ ലേ​ല​ത്തി​ൽ ​പോ​യ​ത്​ അ​ഞ്ചു മി​ല്യ​ൺ യെ​ന്നി​ന്​ (ഏ​ക​ദേ​ശം 31 ല​ക്ഷം രൂ​പ)
 • പശുവിന്റെ ചുണ്ടില്‍ ചുംബിക്കാന്‍ 'കൗ കിസ്സിംഗ് ചലഞ്ച്'
 • ബിസ്‌ക്കറ്റിനകത്തെ ക്രീം പൊട്ടാതെ എടുക്കാന്‍ 29 വര്‍ഷം!
 • മും​ബൈ സ്വ​ദേ​ശി​യാ​യ അ​നീ​ഷ്​ ക​പൂ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ജ​യി​യാ​യ ശി​ൽ​പി​യെ​ന്ന്​ സ​ർ​വേ റിപ്പോര്‍ട്ട്‌
 • ചൈനയിലും ടോയ്‌ലറ്റ് വിപ്ലവം!
 • മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായ!
 • Write A Comment

   
  Reload Image
  Add code here