ചന്ദ്രനിലെ പാറക്കഷണങ്ങള്‍ വിറ്റത് എട്ടര ലക്ഷം ഡോളറിന്‌

Sat,Dec 01,2018


ന്യൂയോര്‍ക്ക്: അമ്പതു വര്‍ഷം മുമ്പ് ചന്ദ്രനില്‍നിന്ന് കൊണ്ടുവന്ന മൂന്ന് പാറക്കഷണങ്ങള്‍ ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ 8,55,000 ഡോളറിന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാന്‍ അമേരിക്കക്കാരന്‍ സ്വന്തമാക്കി. ആളില്ലാതെ യന്ത്രങ്ങളാല്‍ നിയന്ത്രിക്കപ്പെട്ട 1970 ലെ സോവിയറ്റ് ലൂനാ-16 മിഷനാണ് ചന്ദ്രനില്‍ നിന്നും പാറക്കഷണങ്ങള്‍ ഭൂമിയിലെത്തിച്ചത്.

1950-60 കാലഘട്ടത്തില്‍ സോവിയറ്റ് സ്‌പേയ്‌സ് പ്രോഗ്രാം മുന്‍ ഡയറക്ടര്‍ സര്‍ജി കൊറൊലൊവിന്റെ വിധവയുടെ കൈവശമായിരുന്ന ലേലം ചെയ്ത പാറക്കഷണങ്ങള്‍. ഭര്‍ത്താവിന്റെ സ്മരണയ്ക്കായി സോവിയറ്റ് യൂണിയന്‍ ഭരണാധികാരികളാണ് ഇവരെ ഏല്പിച്ചത്. 1970 സെപ്റ്റംബറിലാണ് ലൂനാ 16 ചന്ദ്രനിലിറങ്ങിയത്. 35 സെന്റിമീറ്റര്‍ ആഴത്തില്‍ തുരന്നാണ് പാറക്കഷണങ്ങള്‍ ശേഖരിച്ചത്. 1993 ല്‍ ഇതേ പാറക്കഷണങ്ങള്‍ ലേലത്തില്‍ പോയത് 4,42,500 ഡോളറിനായിരുന്നു.

Other News

 • അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
 • 5 കിലോമീറ്റര്‍ നീളം, ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഡിസംബര്‍ 25ന് തുറന്നുകൊടുക്കും
 • ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ഭരണാധികാരി നേരിട്ടെത്തി
 • തിരൂരില്‍ 'ടിക് ടോക് ചലഞ്ച്' കാര്യമായി; സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്
 • അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കായി ഉദയ്പുരിലെത്തുന്നത് 50 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍
 • ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബത്തിന്റെ രാജകീയ യാത്രയയപ്പ്
 • നൈജീരിയന്‍ പ്രസിഡന്റ് മരിച്ചെന്നും ഡ്യൂപ്പാണ് ഭരണത്തിലെന്നും അഭ്യൂഹം; മരിച്ചിട്ടില്ലെന്ന് പ്രസിഡന്റ്
 • കാട്ടുതീയില്‍ കത്തിയ സ്‌കൂളിലെ 980 കുട്ടികള്‍ക്ക് 1000 ഡോളര്‍ വീതം നല്‍കി തൊണ്ണൂറുകാരന്‍
 • ഉടമസ്ഥ മരിച്ച ദു:ഖം മൂലം ഒന്നര വര്‍ഷം മുമ്പ് വീട്ടില്‍ നിന്ന് പോയ വളര്‍ത്തുനായയെ 1100 മൈല്‍ അകലെ കണ്ടെത്തി
 • വീട്ടില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചെറുവിമാനം മോഷ്ടിച്ച് പറത്തി
 • Write A Comment

   
  Reload Image
  Add code here