അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കായി ഉദയ്പുരിലെത്തുന്നത് 50 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍

Tue,Dec 04,2018


മുംബൈ: മുകേഷ് അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകള്‍ക്കായി രാജസ്ഥാനത്തിലെ ഉദയ്പുര്‍ മഹാറാണാ പ്രതാപ് വിമാനത്താവളത്തിലിറങ്ങുന്നത് 50 ഓളം ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍. ഡിസംബര്‍ 12 നാണ് അംബാനി പുത്രി ഇഷയും ആനന്ദ് പിരമലും മുംബൈയില്‍ വിവാഹിതരാവുന്നത്. ഇതിന് മുന്നോടിയായി ഡിസംബര്‍ എട്ട്,ഒമ്പത് തീയതികളില്‍ ഉദയ്പുരിൽ ആഘോഷച്ചടങ്ങുകള്‍ നടക്കും.

ആഡംബരത്തിന്റെയും പ്രതാപത്തിന്റെയും സമ്മേളനമായിരിക്കും വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍. അടുത്ത വാരാന്ത്യത്തില്‍ രാജ്യത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം ഉദയ്പുര്‍ ആയിരിക്കും. സാധാരണ ദിവസങ്ങളില്‍ ഉദയ്പുര്‍ വിമാനത്താവളത്തില്‍ 19 സര്‍വീസുകളാണുള്ളത്. എന്നാല്‍ അടുത്ത പത്തു ദിവസങ്ങളില്‍ 30 മുതല്‍ 50 വിമാനസര്‍വീസുകള്‍ നടത്തുമെന്നാണ് സൂചന. വിവാഹത്തിനെത്തുന്ന അതിഥികള്‍ക്കായാണ് അംബാനി കുടുംബം ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ ഏഴിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉദയ്പുര്‍ വിമാനത്താവളത്തിലെ തിരക്ക് താരതമ്യേന വര്‍ധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പും വിവാഹ ചടങ്ങുകളുമാകുമ്പോൾ ഏകദേശം 200 ഓളം ചാർട്ടേഡ് വിമാനങ്ങൾ ഉദയ്പുരിലെത്തുമെന്നാണ് റിപ്പോർട്ട്.

വിമാനസര്‍വീസുകള്‍ കൂടാതെ നഗരത്തിലെ എല്ലാ പഞ്ചനക്ഷത്ര ഹോട്ടല്‍മുറികളും വിവാഹത്തിലെത്തുന്ന പ്രമുഖര്‍ക്കായി ദിവസങ്ങള്‍ക്കു മുമ്പ് ബുക്ക് ചെയ്തു കഴിഞ്ഞു. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകൾ വിവാഹച്ചടങ്ങുകള്‍ക്കെത്തും. വിവാഹത്തിന്റെ ആഡംബരത്തിനൊപ്പം അതിഥികള്‍ക്കുള്ള സൗകര്യങ്ങളും മികച്ചതായിരിക്കണമെന്ന് അംബാനി കുടുംബം ആഗ്രഹിക്കുന്നു.

ആയിരത്തോളം ആഡംബരകാറുകളും ഗതാഗത സൗകര്യത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ജാഗ്വാര്‍, പോര്‍ഷേ, മെഴ്‌സിഡസ്, ഓഡി, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബരക്കാറുകള്‍ അതിഥികളെ വിമാനത്താവളത്തില്‍ നിന്ന് വേദിയിലെത്തിക്കും. ഈയാഴ്ച മറ്റൊരു താരവിവാഹത്തിന് വേദിയൊരുക്കി രാജസ്ഥാന്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു . സിനിമാതാരം പ്രിയങ്ക ചോപ്ര- അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസ് വിവാഹം ജോധ്പൂരിലാണ് നടന്നത്. ഈ വിവാഹച്ചടങ്ങുകളില്‍ അംബാനി കുടുംബാംഗങ്ങള്‍ പങ്കെടുത്തിരുന്നു.

ഉദയ്പുരിലെ രണ്ടു ദിവസത്തെ വിവാഹപൂര്‍വ ചടങ്ങുകള്‍ക്കു ശേഷം അംബാനി കുടുംബവും പിരമല്‍ കുടുംബവും വിവാഹത്തിനായി മുംബൈയിലേക്ക് പറക്കും.

Other News

 • അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
 • 5 കിലോമീറ്റര്‍ നീളം, ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഡിസംബര്‍ 25ന് തുറന്നുകൊടുക്കും
 • ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ഭരണാധികാരി നേരിട്ടെത്തി
 • തിരൂരില്‍ 'ടിക് ടോക് ചലഞ്ച്' കാര്യമായി; സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്
 • ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബത്തിന്റെ രാജകീയ യാത്രയയപ്പ്
 • നൈജീരിയന്‍ പ്രസിഡന്റ് മരിച്ചെന്നും ഡ്യൂപ്പാണ് ഭരണത്തിലെന്നും അഭ്യൂഹം; മരിച്ചിട്ടില്ലെന്ന് പ്രസിഡന്റ്
 • ചന്ദ്രനിലെ പാറക്കഷണങ്ങള്‍ വിറ്റത് എട്ടര ലക്ഷം ഡോളറിന്‌
 • കാട്ടുതീയില്‍ കത്തിയ സ്‌കൂളിലെ 980 കുട്ടികള്‍ക്ക് 1000 ഡോളര്‍ വീതം നല്‍കി തൊണ്ണൂറുകാരന്‍
 • ഉടമസ്ഥ മരിച്ച ദു:ഖം മൂലം ഒന്നര വര്‍ഷം മുമ്പ് വീട്ടില്‍ നിന്ന് പോയ വളര്‍ത്തുനായയെ 1100 മൈല്‍ അകലെ കണ്ടെത്തി
 • വീട്ടില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചെറുവിമാനം മോഷ്ടിച്ച് പറത്തി
 • Write A Comment

   
  Reload Image
  Add code here