ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ഭരണാധികാരി നേരിട്ടെത്തി

Wed,Dec 05,2018


ദുബായ്: ദേശീയദിനത്തോടനുബന്ധിച്ച് യു.എ.ഇ. നിവാസികള്‍ക്ക് ലഭിച്ച അവിസ്മരണീയമായ സമ്മാനമായിരുന്നു യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ശബ്ദസന്ദേശം. 1971 എന്ന ഫോണ്‍ നമ്പറില്‍നിന്ന് ദുബായിലെ മിക്കവാറും താമസക്കാര്‍ക്ക് ഭരണാധികാരിയുടെ ശബ്ദത്തില്‍ ഫോണിലൂടെ ആശംസാസന്ദേശം ലഭിച്ചു. ഫോണിലൂടെ ഈ ആശംസ ലഭിച്ചില്ലെന്ന് സങ്കടപ്പെട്ട ഇമറാത്തി ബാലികയെ കാണാനും ആശംസകള്‍ അറിയിക്കാനും ദുബായ് ഭരണാധികാരി നേരിട്ടെത്തി. 'ശൈഖ് മുഹമ്മദ് എന്നോട് സംസാരിച്ചില്ല' എന്ന് പൊട്ടിക്കരയുന്ന സലാമ അല്‍ കാഹട്ടനിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ കൊച്ചു മിടുക്കിയെ കാണാന്‍ ദുബായ് ഭരണാധികാരി നേരിട്ടെത്തിയത്. കുട്ടിക്കരികില്‍ ഇരുന്ന് സംസാരിക്കുന്ന ശൈഖ് മുഹമ്മദിന്റെ വീഡിയോയാണ് പുതിയ തരംഗം. എല്ലാവരെയും താന്‍ ഫോണില്‍ വിളിച്ചെങ്കിലും നേരിട്ട് കാണാന്‍ വന്നത് സലാമയെ മാത്രമാണെന്ന് കുട്ടിയോട് ശൈഖ് മുഹമ്മദ് പറഞ്ഞു. കുഞ്ഞു മനസ്സിനോട് കാണിച്ച കരുതലിനും സ്‌നേഹത്തിനും അഭിനന്ദനമറിയിച്ച് നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമന്റുകള്‍ ഇട്ടിരിക്കുന്നത്. ആയിരങ്ങള്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്. سلامه القحطاني ... طفلة إماراتية بكت لعدم استلامها لمكالمة محمد بن راشد بمناسبة اليوم الوطني فاختار سموه لقاءها شخصياً واسعادها. #الإمارات pic.twitter.com/UeRCyxz1UA Dubai Media Office (@DXBMediaOffice) December 4, 2018

Other News

 • ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ പ്രിയപത്‌നി മേഗന്‍ മാര്‍കിള്‍ ന്യൂയോര്‍ക്കില്‍ നടത്തിയ രഹസ്യ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
 • അധ്യാപിക ക്ലാസെടുക്കുന്നതിനിടയില്‍ ശീതള പാനിയത്തില്‍ മദ്യം കലര്‍ത്തി കുടിച്ച വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി
 • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
 • മുടി ഐസാക്കും മത്സരം!
 • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
 • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
 • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
 • എംകോം ബിരുദധാരിയുടെ ജോലി ഭക്ഷണവിതരണം
 • ''തിരിച്ചുകിട്ടിയില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ഷിംപാകു ജൂനിപെറിനെ നല്ലപോലെ നോക്കിയാല്‍ മതി'',മോഷണം പോയ ചെടികളെ ഓര്‍ത്ത് ഒരു കുറിപ്പ്‌
 • വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് പ്രധാനമന്ത്രി
 • വിവാദമായ വാഹനാപകടത്തിനുപിന്നാലെ ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ ഡ്രൈവിങ് ലൈസൻസ് സറണ്ടർ ചെയ്തു
 • Write A Comment

   
  Reload Image
  Add code here