5 കിലോമീറ്റര്‍ നീളം, ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഡിസംബര്‍ 25ന് തുറന്നുകൊടുക്കും

Wed,Dec 05,2018


ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് മേല്‍പ്പാലം ഡിസംബര്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അസമില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ റെയില്‍-റോഡ് പാതകള്‍ സമന്വയിപ്പിച്ചാണ് ബോഗിബീല്‍ പാലം നിര്‍മിച്ചിരിക്കുന്നത്. മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തിലാണ് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. അന്നേദിവസം പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും.

ദേമാജി-ദിബ്രുഗഢ് ജില്ലകളെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം അരുണാചല്‍പ്രദേശില്‍നിന്ന് അസമിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സൗകര്യപ്രദമാകും. ഇപ്പോള്‍ 500 കിലോമീറ്റര്‍ ട്രെയിന്‍ യാത്ര ചെയ്യേണ്ടിടത്ത്‌ പാലം തുറക്കുന്നതോടെ യാത്രാദൂരം 100 കിലോമീറ്ററായി കുറയും. പാലം തുറക്കുന്നതോടെ അരുണാചലില്‍നിന്ന് ചൈനാ അതിര്‍ത്തിയിലേക്കുള്ള സൈനികസംഘങ്ങളുടെ യാത്രയും കൂടുതല്‍ എളുപ്പമാകും.

1997 ല്‍ അന്നത്തെ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയാണ് പാലം നിര്‍മാണത്തിന്റെ പ്രാരംഭനടപടികള്‍ ആരംഭിച്ചതെങ്കിലും നിര്‍മാണം 2002 ല്‍ വാജ്‌പേയിയുടെ ഭരണകാലത്താണ് തുടങ്ങിയത്. 4.31 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മാണം തുടങ്ങിയ പാലത്തിന്റെ നീളം അഞ്ചു കിലോമീറ്ററായി പിന്നീട് വര്‍ധിപ്പിച്ചു. 4,857 കോടി രൂപയാണ് മേല്‍പാലത്തിന്റെ നിര്‍മാണചിലവ്.

Other News

 • അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
 • ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ഭരണാധികാരി നേരിട്ടെത്തി
 • തിരൂരില്‍ 'ടിക് ടോക് ചലഞ്ച്' കാര്യമായി; സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്
 • അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കായി ഉദയ്പുരിലെത്തുന്നത് 50 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍
 • ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബത്തിന്റെ രാജകീയ യാത്രയയപ്പ്
 • നൈജീരിയന്‍ പ്രസിഡന്റ് മരിച്ചെന്നും ഡ്യൂപ്പാണ് ഭരണത്തിലെന്നും അഭ്യൂഹം; മരിച്ചിട്ടില്ലെന്ന് പ്രസിഡന്റ്
 • ചന്ദ്രനിലെ പാറക്കഷണങ്ങള്‍ വിറ്റത് എട്ടര ലക്ഷം ഡോളറിന്‌
 • കാട്ടുതീയില്‍ കത്തിയ സ്‌കൂളിലെ 980 കുട്ടികള്‍ക്ക് 1000 ഡോളര്‍ വീതം നല്‍കി തൊണ്ണൂറുകാരന്‍
 • ഉടമസ്ഥ മരിച്ച ദു:ഖം മൂലം ഒന്നര വര്‍ഷം മുമ്പ് വീട്ടില്‍ നിന്ന് പോയ വളര്‍ത്തുനായയെ 1100 മൈല്‍ അകലെ കണ്ടെത്തി
 • വീട്ടില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചെറുവിമാനം മോഷ്ടിച്ച് പറത്തി
 • Write A Comment

   
  Reload Image
  Add code here