ലോകത്തിലെ ഏറ്റവും നീളമുള്ള ദോശ നിര്‍മിച്ചെന്ന് അവകാശപ്പെട്ട് ചെന്നൈ റെസ്റ്റോറന്റ്

Fri,Jan 11,2019


ചെന്നൈ: ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവമാണ് ദോശ. ലോകത്ത് ഏറ്റവും നീളമുള്ള ദോശ നിര്‍മിച്ചതിന്റെ ക്രെഡിറ്റ് ഇനി ദക്ഷിണേന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. ചെന്നൈ ആസ്ഥാനമായുള്ള ശരവണ റെസ്റ്റോറന്റിലെ ഷെഫുമാരാണ് നൂറടി നീളമുള്ള ദോശ നിര്‍മിച്ച് റിക്കാര്‍ഡ് ബുക്കിലേക്ക് കയറാന്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
ഐ.ഐ.ടി മദ്രാസ് കാമ്പസില്‍ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അറുപതംഗ ഷെഫുമാരുടെ സംഘമാണ് കൂറ്റന്‍ ദോശ യാഥാര്‍ഥ്യമാക്കിയത്. 2014 ല്‍ അഹമ്മദാബാദിലെ ദസ്പല്ല ഹോട്ടലില്‍ നിര്‍മിച്ച 54 അടി 8.69 ഇഞ്ച് നീളമുള്ള ദോശയുടെ റിക്കാര്‍ഡാണ് ചെന്നൈക്കാര്‍ തിരുത്തിക്കുറിച്ചത്.
നൂറടി നീളമുള്ള ദോശയുണ്ടാക്കുന്നതിന് 37.5 കിലോ ഉഴുന്നും, പത്തു കിലോ അരിപ്പൊടിയുമുള്‍പ്പെടെയുള്ള അനുബന്ധ കാര്യങ്ങളാണ് ഉപയോഗിച്ചത്. ശരവണ ഭവനിലെ എന്‍ജിനിയറിംഗ് വിഭാഗം ഇതിനു വേണ്ടി മാത്രമായി നിര്‍മിച്ച 105 അടി നീളമുള്ള പാനിലാണ് ദോശ 'ചുട്ടെടുത്ത'തെന്ന് മുഖ്യ ഷെഫ് വിനോദ് പറഞ്ഞു.

Other News

  • ഫേസ്ബുക്ക് ലൈവിനിടെ പാക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി!
  • പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ പരീക്ഷ എഴുതി എത്യോപ്യ സ്വദേശിനി!
  • 108 വയസ്സുള്ള പിയാനോ വാദക!
  • വിവാഹമോചനം നേടിയശേഷം വിവാഹവസ്ത്രങ്ങള്‍ ധരിച്ച് ആഘോഷം!
  • ദ നണ്ണിനെ ഉമ്മവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന മൂന്നുവയസ്സുകാരി!
  • ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ വിജയ് മല്ല്യക്കെതിരെ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം, ആണാണെങ്കില്‍ മാപ്പുപറയാന്‍ ആക്രോശം
  • യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു: കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് 18 കിലോമീറ്റര്‍ ഓടി
  • ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി വീട്ടമ്മ നട്ടുപിടിപ്പിച്ചത് 73,000 മരങ്ങള്‍
  • ഉറങ്ങിക്കിടക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് വനിത ഡോക്ടര്‍ കടിച്ചുമുറിച്ചു
  • കുടി വെള്ളത്തിന് സ്വര്‍ണത്തെക്കാള്‍ മൂല്യം; കണ്ണ് തെറ്റിയാല്‍ കള്ളന്‍ കൊണ്ടുപോകും; പൂട്ടിവെച്ച് കാവലിരിക്കുന്നു, നാട്ടുകാര്‍
  • മറ്റൊരാളുമായി വിവാഹമുറപ്പിച്ച കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്‍ നടത്തിയ നിരാഹാരസമരത്തിന് ശുഭപര്യവസാനം!
  • Write A Comment

     
    Reload Image
    Add code here